'സമ്മാനം കൊടുത്ത ലിപ്സ്റ്റിക്ക് തിരികെ വാങ്ങാൻ ശ്രമിച്ച ഭാവന'; രസകരമായ സംഭവം വിവരിച്ച് നടി ശിൽപ ബാല
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ശിൽപ ബാല. നടി എന്നതിലുപരി അടിപൊളി അമ്മ, കിടിലം ഭാര്യ, യുട്യൂബർ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ കൂടി ശിൽപയുടെ പേരിനോട് ചേർക്കപ്പെട്ടിരിക്കുകയാണ്. അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചെയ്ത കുറച്ചു ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. കൂടാതെ താരം മകൾ യാമികയോട് സാനിറ്ററി നാപ്കിൻ എന്താണെന്ന് പറഞ്ഞ് കൊടുക്കുന്ന വീഡിയോയും ആളുകളുടെ കൈയ്യടി നേടിയിരുന്നു.
രണ്ട് വർഷം മുമ്പ് ശിൽപയുടെ അനുജത്തിയുടെ കല്യാണ ചടങ്ങിലാണ് ആദ്യമായി ശിൽപയും ഭർത്താവ് വിഷ്ണുവും ഒരു നൃത്തം അവതരിപ്പിക്കുകയും അത് വൈറൽ ആകുകയും ചെയ്‍തത്. ഓങ്കോളജിസ്റ്റായ സീരിയസ് ഭർത്താവ് എങ്ങനെ തനിക്കൊപ്പം ഡാൻസ് ചെയ്തു എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം പലവട്ടം കലാപ്രതിഭ പട്ടം നേടിയ പ്രതിഭയാണെന്ന് ശിൽപ വെളിപ്പെടുത്തിയത്. ശിൽപയും മകൾ തക്കിട്ടുവും വിഷ്ണുവും ഇപ്പോൾ സോഷ്യൽമീഡിയയിൽ നിരവധി ആരാധകരെ സമ്പാദിച്ച് കഴിഞ്ഞു.

ആഗതൻ അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ ശിൽപ ബാല ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. അതേസമയം ഇടയ്ക്കിടെ അവതാരകയായും ശിൽപ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ ശിൽപ ബാലയുടെ സംവിധാനത്തിൽ മ്യൂസിക് വീഡിയോ പുറത്തുവന്നിരുന്നു. പൈങ്കിളി പാട്ട് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ മ്യൂസിക് വീഡിയോ ഷെയർ ചെയ്‍തിരുന്നു. പൈങ്കിളി പാട്ടെന്ന മ്യൂസിക് വീഡിയോ ശിൽപ ബാലയുടെയും സുഹൃത്തുക്കുളുടെയും കൂട്ടായ്‍മയിൽ ഒരുങ്ങിയതാണ്.

ശിൽപ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഷഫ്‍ന, സയനോര തുടങ്ങിയവർ വീഡിയോയിൽ ആനിമേറ്റഡ് രൂപത്തിൽ ഭാഗമായിട്ടുണ്ട്. ശിൽപയുടെ അടുത്ത സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവുമൊക്കെയാണ് വീഡിയോയിലുള്ളത്. ഇപ്പോൾ സുഹൃത്തുക്കളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ശിൽപ ബാല. എല്ലാവർക്കും മകൾ തട്ടിക്കുവിന്റെ അമ്മ എന്ന രീതിയിലാണ് കൂടുതൽ പരിചയം. മകൾ വന്ന ശേഷം ജീവിതം കുറച്ച് കൂടി ഭംഗിയുള്ളതായി തീർന്നിട്ടുണ്ട്. കൂട്ടുകാർക്കൊപ്പം പോലും കൂടുതൽ സമയം ഞാൻ ചിലവഴിക്കുന്നത് വിവാഹത്തിന് ശേഷമാണ്. ഞാനും വിഷ്ണുവും തമ്മിലുള്ള ദാമ്പത്യം കൂടുതൽ ദൃഢമാകുന്നുവെന്ന് മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പൈങ്കിളിപ്പാട്ട് റിലീസ് ചെയ്തപ്പോൾ വളരെ അധികം സന്തോഷം തോന്നിയിരുന്നു. ഭാവനയോടൊപ്പമൊക്കെ നിരവധി ഓർമകളുണ്ട്. ലിപ്സ്റ്റിക്കിനോട് വളരെ അധികം പ്രിയമാണ് അവൾക്ക്. ഒരു നിറത്തിന്റെ പല ഷെയ്ഡിലുള്ള കളറുകൾ അവളുടെ ലിപ്സ്റ്റിക്ക് കളക്ഷനിൽ ഉണ്ടാകും. ഒരു ദിവസം അവൾ ലിപ്സ്റ്റിക്ക് ഞങ്ങളുടെ ഒരു കോമൺ സുഹൃത്തിന് സമ്മാനമായി കൊടുത്തു. ശേഷം പിന്നീട് ആ കൂട്ടുകാരിയെ ഞാനും ഭാവനയും മറ്റൊരു പരിപാടിയിൽ വെച്ച് കണ്ടു. അന്ന് ആ കൂട്ടുകാരി ഭാവന കൊടുത്ത ലിപ്സ്റ്റിക്കാണ് ഇട്ടിരുന്നത്. ഇത് മനസിലാവാതിരുന്ന ഭാവന ഏതാണ് പുതിയ ലിപ്സ്റ്റിക്കെന്ന് ചോദിച്ചു. അപ്പോഴാണ് ആ കൂട്ടുകാരി ആ ലിപ്സ്റ്റിക്ക് ഭാവന കൊടുത്തതാണെന്ന് പറഞ്ഞത്.
Recommended Video

ആ കൂട്ടുകാരിപോയ ശേഷം ഭാവന സങ്കടത്തിൽ പറഞ്ഞു ഞാനിട്ടപ്പോൾ ആ ലിപ്സ്റ്റിക്കിന് ഇത്ര ഭംഗിയുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ അത് അവളുടെ എടുത്ത് നിന്ന് തിരിച്ച് വാങ്ങി ഉപയോഗിച്ച് നോക്കിയാലോ എന്ന്. പക്ഷെ ഭാവന തിരിച്ച് വാങ്ങാൻ പോയൊന്നുമില്ല. അന്ന് ഭാവന പറഞ്ഞ ഈ കാര്യങ്ങളെല്ലാം ഞങ്ങൾ പലപ്പോഴും പറഞ്ഞ് ചിരിക്കാറുണ്ട്. അത്രത്തോളം വലിയ ലിപ്സ്റ്റിക്ക് ഭ്രാന്തിയാണ് ഭാവന. സയനോരയാണ് തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും നിഷ്കളങ്കയായ വ്യക്തി. ഒന്നും മനസിൽ സൂക്ഷിക്കാൻ സയനോരയ്ക്ക് അറിയില്ല. ശിൽപ ബാല പറഞ്ഞു.


Click it and Unblock the Notifications