'നിനക്ക് വിഷമമുണ്ടോ... എനിക്ക് വല്ലാതെ വിഷമം വരുന്നുവെന്നൊക്കെ അദ്ദേഹം പറഞ്ഞു'; ഭർത്താവിനെ കുറിച്ച് ശിൽപ ബാല!
അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചെയ്ത കുറച്ച് ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ശിൽപയുടെ ഭർത്താവ് ഡോക്ടറാണെങ്കിൽ കൂടിയും ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ശിൽപ ബാല. എന്നാൽ ഇപ്പോൾ അടിപൊളി അമ്മ , കിടിലം ഭാര്യ, വ്ലോഗർ എന്നിങ്ങനെ ഒട്ടേറെ ഭാവങ്ങളിൽ തകർക്കുകയാണ് ശിൽപ. അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചെയ്ത കുറച്ച് ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.
ശിൽപയുടെ ഭർത്താവ് ഡോക്ടറാണെങ്കിൽ കൂടിയും ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ശിൽപ മകൾ യാമികയോട് സാനിറ്ററി നാപ്കിൻ എന്താണെന്ന് പറഞ്ഞ് കൊടുക്കുന്ന വീഡിയോയും ആളുകളുടെ കൈയ്യടി നേടിയിരുന്നു.
പലരും കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കാൻ മടിക്കുന്ന കാര്യങ്ങളാണ് ശിൽപ വളരെ മനോഹരമായി മകൾക്ക് പറഞ്ഞ് കൊടുക്കാറുള്ളത്.

മറ്റുള്ള സെലിബ്രിറ്റികൾക്കെന്നപോലെ തന്നെ ശിൽപയ്ക്കും കുടുംബത്തിനും നെഗറ്റീവ് കമന്റുകൾ ലഭിക്കാറുണ്ട്. ഇപ്പോഴിത തന്റെ വിവാഹത്തിന് ശേഷമുണ്ടായ ചില സംഭവങ്ങളെ കുറിച്ച് ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ശിൽപ ബാല.
'ഭർത്താവ് ഒരു ഡോക്ടറാണ്. കാൻസർ സ്പെഷ്യലിസ്റ്റാണ്. അദ്ദേഹം ഈ പ്രൊഫഷനായതുകൊണ്ട് എല്ലാവരും ചോദിക്കാറുണ്ട് അദ്ദേഹം ഭയങ്കര സീരിയസാണോയെന്ന്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം പലരും ലക്ഷണങ്ങളൊക്കെ പറഞ്ഞ് അസുഖത്തെ കുറിച്ച് സംസാരിക്കാൻ വരും. അതിപ്പോൾ ഒരു ഫങ്ഷന് പോയാൽ പോലും ആ അവസ്ഥയുണ്ടാകാറുണ്ട്.'
'അസുഖം മാറിയാലും ചിലർ ഒരു ഡോക്ടർ എന്ന രീതിയിൽ അദ്ദേഹത്തെ കാണാനായി വരും. ചിലപ്പോഴൊക്കെയാണ് അദ്ദേഹം റീൽസ് ചെയ്യാൻ എനിക്കൊപ്പം വരുന്നത്. ഡോക്ടറായുള്ള തിരക്കിനിടയിൽ ഇത്തരം റീൽസൊക്കെ ചെയ്യുന്നത് ഒരു ആശ്വാസമായിരിക്കുമല്ലോ. ഇപ്പോൾ അദ്ദേഹത്തിന് അടുത്ത് ചികിത്സിക്കാൻ വരുന്ന രോഗികൾ ആദ്യം പറയുന്നത് റീൽസ് കാണാറുണ്ട് എന്നാണ്.'
'ഒരു ഫൺ ഡോക്ടറെയാണ് എനിക്ക് കിട്ടിയത്. മുമ്പൊക്കെ ഞാൻ നെഗറ്റീവ് കമന്റ്സ് കേട്ട് സങ്കടപ്പെട്ടിട്ടുണ്ട്. ആദ്യമായി ഞാൻ സിനിമയിൽ അഭിനയിച്ച ശേഷം അതിലെ ക്ലിപ്പിങ്സ് വെച്ച് മോശം ടാഗ് ലൈനിൽ ഷോട്സ് വരുമായിരുന്നു. അതുകണ്ട് ഞാൻ ഒരുപാട് കരഞ്ഞിരുന്നു.'

'അച്ഛനൊക്കെ അന്ന് ഒരുപാട് ആശ്വസിപ്പിച്ചിട്ടുണ്ട്. ആ സമയത്ത് ഞാൻ വിദേശത്തായിരുന്നു. പിന്നീട് നാട്ടിൽ വന്ന് താമസിച്ച് തുടങ്ങിയപ്പോഴാണ് എനിക്ക് ഇതൊന്നും വിഷയമല്ലാതെയായത്. അതുപോലെ തന്നെ എന്റെ കല്യാണ വീഡിയോ പുറത്ത് വന്ന സമയത്ത് അതിന് താഴെ ഒരുപാട് മോശം കമന്റുകൾ വന്നിരുന്നു.'
'ഇങ്ങനത്തെയൊരാളെയാണ് കിട്ടിയത് എന്നുള്ള തരത്തിൽ അദ്ദേഹത്തെ ബോഡി ഷെയ്മിങ് നടത്തിയുള്ളതായിരുന്നു ഏറെയും കമന്റുകൾ. ഞാൻ അന്ന് അത് വായിച്ച് ചിരിച്ച് തള്ളി. അദ്ദേഹം ഇതൊക്കെ എടുത്ത് വായിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷെ അദ്ദേഹം കമന്റ്സ് വായിച്ചു. വളരെ അപ്സെറ്റായി.'
'പിന്നെ വിഷമിച്ച് എന്നോട് ചോദിക്കാൻ തുടങ്ങി നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ കല്യാണ വീഡിയോ പുറത്ത് വന്നതിൽ എന്നൊക്കെ ആദ്യമൊന്നും എനിക്ക് എന്താണ് അദ്ദേഹം പറയുന്നത് മനസിലായില്ല. പിന്നെയാണ് അദ്ദേഹം പറഞ്ഞത്.... വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ വായിച്ചു... നിനക്ക് വിഷമമുണ്ടോ.. എനിക്ക് വല്ലാതെ വിഷമം വരുന്നുവെന്നൊക്കെ പറഞ്ഞു.'
'ആ കമന്റ്സ് വായിച്ച് വന്ന വിഷമം ഉള്ളിൽ വെച്ചിരിക്കുകയായിരുന്നു. എന്നോട് പറഞ്ഞാലോ ഡിസ്കസ് ചെയ്താലോ എനിക്ക് വിഷമം വന്നാലോയെന്ന് കരുതി. അപ്പോഴാണ് ഞാൻ മനസിലാക്കിയത് ഇത്തരം കമന്റുകൾ ഒരു സാധാരണയാളെ എങ്ങനെയാണ് വേദനിപ്പിക്കുന്നതെന്ന്. ഇപ്പോൾ പക്ഷെ അദ്ദേഹം ഇത്തരം കമന്റുകളോട് പ്രതികരിക്കാറുണ്ട്.'
'ഹാപ്പിനെസ് ലൈഫിൽ ഇല്ലാത്തതുകൊണ്ടാണ് പലരും മറ്റുള്ളവരുടെ ലൈഫ് കാണുമ്പോൾ ഫ്രസ്ട്രേറ്റഡായി ഇങ്ങനെയുള്ള കമന്റുകൾ ഇടുന്നത്. നാട്ടുകാരെ നന്നാക്കാൻ നിന്നാൽ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല' ശിൽപ ബാല പറഞ്ഞു.


Click it and Unblock the Notifications











