'ചെറുപ്പം മുതൽ കേൾക്കുന്ന ചോദ്യമാണ്, ചിലപ്പോഴൊക്കെ വിഷമം തോന്നും'; അമ്മയുടെ സൗന്ദര്യത്തെ കുറിച്ച് ശിൽപ ബാല!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് നടിയാണ് ശിൽപ ബാല. എന്നാൽ ഇവയ്ക്കൊല്ലാം പുറമെ ഇപ്പോൾ അടിപൊളി അമ്മ, കിടിലം ഭാര്യ, പ്രിയപ്പെട്ട വ്‌ളോഗർ എന്നിങ്ങനെ ഒട്ടേറെ ഭാവങ്ങളിൽ തകർക്കുകയാണ് ശിൽപ. അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചെയ്ത കുറച്ച് ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.
കൂടാതെ താരം മകൾ യാമികയോട് സാനിറ്ററി നാപ്കിൻ എന്താണെന്ന് പറഞ്ഞ് കൊടുക്കുന്ന വീഡിയോയും ആളുകളുടെ കൈയ്യടി നേടിയിരുന്നു. ശിൽപ യുട്യൂബ് വ്ലോഗിങ് തുടങ്ങിയതോട താരത്തെ പ്രേക്ഷകർ അടുത്തറിയുകയും കൂടുതൽ സ്നേഹിക്കാനും തുടങ്ങി. ശിൽപയുടെ വീഡിയോകൾക്കും ഭർത്താവിനൊപ്പമുള്ള ഡാൻസും കാണാൻ ആരാധകർ കാത്തിരിക്കാറുണ്ട്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് ശിൽപ ഇതുവരേയും ചെയ്തതെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

ശിൽപയ്ക്ക് ഒരു സഹോദരി കൂടിയുണ്ട്. അടുത്തിടെയാണ് സഹോദരി ഒരു കുഞ്ഞിനെ പ്രസവിച്ചത്. അതേസമയം ശിൽപയേയും അമ്മയേയും സഹോദരിയേയും കണ്ടാൽ മൂന്ന് സഹോദരിമാർ എന്ന് മാത്രമെ ആർക്കും തോന്നുകയുള്ളു. അത്രത്തോളം ചെറുപ്പവും സൗന്ദര്യവും ശിൽപയുടെ അമ്മയ്ക്കുണ്ട്. സന്തൂർ മമ്മി എന്നൊക്കെയുള്ള ടാഗുകൾ ശിൽപയുടെ അമ്മയ്ക്ക് നന്നായി ചേരും.
ഇപ്പോഴിത അമ്മയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ചും അത് മൂലം താൻ ചെറുപ്പത്തിൽ അനുഭവിച്ചിട്ടുള്ള വിഷമങ്ങളെ കുറിച്ചും ശിൽപ അടുത്തിടെ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്ന് ശിൽപ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
അമ്മയും രണ്ട് മക്കളും കൂടി നടന്ന് പോയാൽ മൂന്ന് സഹോദരിമാർ നടന്ന് പോകുന്നു... എന്ന ഈ ചോദ്യം ജീവിതത്തിൽ എത്ര തവണ കേട്ടിട്ടുണ്ട്? എന്നാണ് അവതാരകയായ വീണ ചോദിക്കുമ്പോൾ വളരെ രസകരമായാണ് ശിൽപ മറുപടി നൽകിയത്. തന്റെ ചില അനുഭവങ്ങളും ശിൽപ വിവരിച്ചു. 'ചെറുപ്പം മുതലേ കേൾക്കുന്നതാണിത്.'
'ചില സമയത്ത് ഒക്കെ കേട്ടിട്ട് ഫീൽ ചെയ്യുമായിരുന്നു. മലയാളികൾ അല്ലാത്ത നോർത്ത് ഇന്ത്യൻസിനെ പോലെ ഉള്ളവരെ കാണുമ്പോൾ എന്റെ കൂടെ എന്റെ മോൾ ഉണ്ടെങ്കിൽ വാട്ട് യൂ ആർ എ മാം എന്ന് അതിശയത്തിൽ ഒക്കെ ചോദിക്കും. അപ്പോഴൊക്കെ ഞാൻ എന്നെ കണ്ടാൽ മനസിലാവില്ല അല്ലേ എന്നൊക്കെ ആലോചിക്കും.'

'അതിന് സന്തോഷം എന്നതിനേക്കാൾ ഞാൻ എന്നെ കുറച്ച് കൂടി മെച്ചപ്പെടുത്തണം കുറച്ച് കൂടി ശ്രദ്ധിക്കണം എന്ന ഫീലാണ് ഉണ്ടാവാറുള്ളത്. എന്റെ അമ്മ കഴിഞ്ഞ മുപ്പത് വർഷത്തോളമായിട്ട് ഇതൊക്കെ കേൾക്കുമ്പോൾ എന്ത് സന്തോഷമാണ് അനുഭവിച്ചതെന്ന് എനിക്ക് ഇപ്പോൾ മനസിലാവുന്നുണ്ട്. അമ്മ ഭയങ്കര അടിപൊളിയാണ്.'
'അമ്മയ്ക്ക് ഞങ്ങളെ ഒക്കെ നോക്കണം, അമ്മയുടെ ഹെൽത്ത് നോക്കണം, അങ്ങിനെ 24 മണിക്കൂറും ആക്റ്റീവായി ഇരിക്കണം എന്നുള്ള ആളാണ്. അതായിരിക്കാം ഒരുപക്ഷെ അമ്മയുടെ സൗന്ദര്യത്തിന്റെ മെയ്ന്റനൻസ് എന്ന് പറയുന്നത്' ശിൽപ വിവരിച്ചു.
കഴിഞ്ഞ ദിവസം സമാപിച്ച ഡാൻസിങ് സ്റ്റാർസിന്റെ അവതാരകയായിരുന്നു ശിൽപ. ശിൽപയുടെ ഭർത്താവ് വിഷ്ണുവും അടുത്തിടെ ഷോയിൽ എത്തി നടത്തിയ ഡാൻസ് പെർഫോമൻസ് ഏറെ വൈറാലായി മാറിയിരുന്നു. ശിൽപയുടെ ഭർത്താവ് ഒരു ഡോക്ടർ കൂടിയാണ്.
ഒരു മറവത്തൂർ കനവ് സിനിമയിൽ ബിജു മേനോന്റെ മകന്റെ വേഷം ചെയ്തത് വിഷ്ണുവായിരുന്നു. ശിൽപ ഇപ്പോൾ സിനിമയിൽ വിരളമായി മാത്രമാണ് അഭിനയിക്കുന്നത്. കെമിസ്ട്രി, ആഗതൻ, ഓർക്കുക വല്ലപ്പോഴും എന്നിവയാണ് ശിൽപയുടേതായി പുറങ്ങിയതിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.


Click it and Unblock the Notifications











