'കൈകൾക്കായിരുന്നു സർജറി, ഭർത്താവാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്';‌ നടി ശിൽപ ബാല പറയുന്നു!

സിനിമയിൽ സജീവമല്ലെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക മനസുകളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ശിൽപ ബാല. അഭിനേത്രിയായും അവതാരകയായും കഴിവ് തെളിയിച്ചാണ് ശിൽപ ബാല പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം ഇപ്പോൾ കുടുംബ ജീവിതത്തിന്റെ തിരക്കുകളിലാണ്. സിനിമകൾ ചെയ്യുന്നില്ലെങ്കിലും യുട്യൂബ് അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ശിൽപ സജീവമായി ഉണ്ട്. യുവേഴ്സ് ട്രൂലി ശിൽപ ബാല എന്ന പേരിലാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്.

ഈ ചാനൽ വഴി ഏക മകളുടെ രസകരമായ വീഡിയോകളും തന്റെ ചിന്തകളും വിശേഷങ്ങളുമെല്ലാം ശിൽപ പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താനൊരു സർജറിക്ക് വിധേയമായതിനെ കുറിച്ചാണ് ശിൽപ ബാല തന്റെ സോഷ്യൽമീഡ‍ിയ വഴി അറിയിച്ചിരിക്കുന്നത്. വളരെ ചെറിയ സർജറിയായിരുന്നുവെന്നും താനിപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും ശിൽപ ബാല കുറിച്ചു. സർജറിയെ കുറിച്ച് അറിഞ്ഞും കേട്ടും നിരവധി പേർ തനിക്ക് മെസേജുകൾ നിരന്തരമായി അയച്ചിരുന്നുവെന്നും ശിൽ‌പ ബാല പറയുന്നു.

വളരെ ചെറിയൊരു സർജറിയായിരുന്നു

'വളരെ ചെറിയൊരു സർജറിയായിരുന്നു. ഇപ്പോൾ അതിൽ നിന്നും മുക്തമായികൊണ്ടിരിക്കുകയാണ്. വീണ്ടും വീഡിയോകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒരുപാട് മെസേജുകൾ എനിക്ക് സർജറിയാണെന്ന് അറിഞ്ഞപ്പോൾ ലഭിച്ചിരുന്നു. നിങ്ങളെല്ലാം എന്റെ കുടുംബത്തിന്റെ ഭാ​ഗമായതിൽ‌ ഞാൻ സന്തോഷിക്കുന്നു. ഞാൻ ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു. ഇപ്പോൾ അഞ്ച് ദിവസമായിരിക്കുന്നു. എല്ലാം നന്നായി പോകുന്നു. കൈകൾക്കായിരുന്നു സർജറി. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ വീണ്ടും നൃത്തം ചെയ്ത് തുടങ്ങാം. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു. സർജറി കഴിഞ്ഞ ശേഷം ഭർത്താവാണ് കാര്യങ്ങൾ നോക്കിയത്. ജങ്ക് ഫുഡ്സ് വാങ്ങി നൽകിയാണ് അദ്ദേഹം എന്നെ ശുശ്രൂഷിച്ചത് എന്നോർക്കുമ്പോൾ ഭയം തോന്നുന്നു. ഒരു തവണ മാത്രമാണ് എന്നത് കൊണ്ട് കുഴപ്പമില്ല' ശിൽപ ബാല കുറിച്ചു.

ശിൽപയും മകളും

ജെൻഡർ ഇക്വാളിറ്റിയിലെ കുറിച്ച് ശിൽപ ബാല മകളെ ബോധവത്കരിക്കുന്ന വീഡിയോ നേരത്തെ വലിയ രീതിയിൽ വൈറലായിരുന്നു. ആണുങ്ങൾ കരയിലല്ലോ എന്ന മൂന്ന് വയസുകാരിയുടെ ചോദ്യത്തിന് അവളുടെ പ്രായത്തിന് മനസിലാക്കും വിധം മനോഹരമായാണ് ശിൽപ മറുപടി പറഞ്ഞത് കൊടുത്തത്. ശിൽപ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ സിനിമയിൽ ഷാരൂഖ് അങ്കിൾ എന്തിനാണ് കരയുന്നത് എന്ന് മകൾ യാമിക ശിൽപയോട് ചോദിക്കുന്നതാണ് വീ‍ഡിയോയിൽ കാണുന്നത്. ഷാരുഖ് സങ്കടം വന്നതുകൊണ്ടാണ് കരയുന്നത് എന്നാണ് ശിൽപ ഉത്തരം നൽകിയത്. എന്നാൽ ബോയ്‌സ് കരയില്ലലോ, അച്ഛൻ കരയില്ലലോ എന്ന് മൂന്നു വയസുകാരി മറുചോദ്യം ചോദിക്കുന്നു. സങ്കടം വന്നാൽ വേദനയുണ്ടായാൽ ആരും കരയും... മോൾടെ അച്ഛനും സങ്കടം വന്നാൽ കരയും എന്നാണ് ശിൽപ ഉത്തരം നൽകുന്നത്.

Recommended Video

5 വർഷത്തിന് ശേഷം ഭാവന വരുന്നു, ഷറഫുദ്ദീനൊപ്പം | FilmiBeat Malayalam
സ്റ്റീരിയോ ടൈപ്പുകൾ ബേധിക്കുന്ന അമ്മ

സ്റ്റീരിയോ ടൈപ്പുകൾ ബേധിച്ചുള്ള ശിൽപ ബാലയുടെ മറുപടിക്ക് വലിയ കൈയ്യടിയും സോഷ്യൽമീഡിയ നൽകിയിരുന്നു. ഇതിന് പുറമെ അടുത്തിടെ സാനിറ്ററി നാപ്കിനെ കുറിച്ച് മകൾക്ക് ശിൽപ കൊടുക്കുന്ന ശിൽപയുടെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു. 2016 ഓഗസ്റ്റ് 18ന് ആയിരുന്നു ശിൽപ ബാലയുടേയും ഡോ.വിഷ്ണു ഗോപാലിന്റെയും വിവാഹം. കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ് ശിൽപ നായികയായി മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് ദിലീപ് ചിത്രം ആ​ഗതനലിടക്കം ശിൽപ ബാല അഭിനയിച്ചു. ശിൽപയും ഭർത്താവ് വിഷ്ണുവും ചെയ്യുന്ന ഡാൻസ് റീൽസുകൾ‌ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

Read more about: shilpa bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X