കലാപ്രതിഭയായിരുന്നു ഭര്‍ത്താവ്,ഡോക്ടര്‍ വിഷ്ണുവിനോടൊപ്പമുളള ഡാന്‍സിനെ കുറിച്ച് ശില്‍പ ബാല

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശില്‍പ ബാല. അഭിനേത്രിയും അവതാരകയുമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടിയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട് അടുത്തിടെ ഭര്‍ത്താവ് വിഷ്ണുവിനോടൊപ്പം കളിച്ച നൃത്തം വൈറല്‍ ആയിരുന്നു. ഇതോടെ താരകുടുംബം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയായിരുന്നു. ശില്‍പയ്‌ക്കൊപ്പം മകള്‍ യാമികയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

അഭിനേത്രി എന്നതില്‍ ഉപരി ശില്‍പ നര്‍ത്തകിയാണെന്ന് എല്ലാവര്‍ക്കും അറിയാവും കാര്യമാണ്. എന്നാല്‍ ഭര്‍ത്താവ്ഡോക്ടര്‍ വിഷ്ണു നൃത്തം ചെയ്തത് എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. ഇപ്പോഴിത ഓങ്കോളജിസ്റ്റായ ഭര്‍ത്താവിന്റെ കഴിവുകള്‍ പുറത്ത് കൊണ്ട് വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശില്‍പ ബാല. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹശേഷം സിനിമയില്‍ അത്രയധികം സജീവമല്ല താരം. അധികം അഭിമുഖങ്ങളിലും ഇവര്‍ പ്രത്യക്ഷപ്പെടാറില്ല.

 ഭര്‍ത്താവ് വിഷ്ണു

നൃത്ത വിശേഷത്തിനോടൊപ്പം കുടുംബവിശേഷവും നടി പങ്കുവെയ്ക്കുന്നുണ്ട്. ഓങ്കോളജിസ്റ്റാണ് ഭര്‍ത്താവ്.രണ്ടു വര്‍ഷം മുന്‍പ് ശില്‍പയുടെ അനുജത്തിയുടെ കല്യാണ ചടങ്ങിലാണ് ശില്‍പയ്‌ക്കൊപ്പം ഭര്‍ത്താവ് വിഷ്ണു ചുവട് വെച്ചത്. അദ്ദേഹം ഡോക്ടര്‍ മാത്രമല്ല കലാകാരന്‍ കൂടിയാണ്. തുടര്‍ച്ചയായി മൂന്നു വര്‍ഷം സര്‍വകലാശാല കലാപ്രതിഭയായിരുന്നു. വൈറല്‍ നൃത്തത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭര്‍ത്താവിനെ കുറിച്ച്

ശില്‍പ ബാലയുടെ വാക്കുകള്‍ ഇങ്ങനെ...''മൂന്നു വര്‍ഷം തുടര്‍ച്ചയായി സര്‍വകലാശാല കലാപ്രതിഭയായ ആളാണ് എന്റെ ഈ ഡോക്ടര്‍. അദ്ദേഹത്തിന്റെ കഴിവുകളെ ഞാന്‍ എന്നാല്‍ കഴിയും വിധം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ട് ഇരുന്നു. അന്നത്തെ ഡാന്‍സ് വീഡിയോ കണ്ടു കഴിഞ്ഞ് ഒരുപാട് പേര് വിഷ്ണുവിനോട് പറഞ്ഞു അടിപൊളി ഡാന്‍സ് ആണല്ലോ എന്ന്. അത് കേട്ടതോടെ വളരെ സീരിയസ് ആയ ഒരു വര്‍ക്ക് അറ്റ്മോസ്ഫിയറില്‍ നിന്നുള്ള ആളാണ് താന്‍ എന്ന വിഷ്ണുവിന്റെ തോന്നന്‍ മാറി കിട്ടി. കൂടുതല്‍ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹം തയാറായി,' ശില്‍പ പറയുന്നു.

ശില്‍പ ബാലയുടെ വാക്കുകള്‍

വിഷ്ണുവിനെപ്പോലുള്ള ഡോക്ടര്‍മാര്‍ മാത്രമല്ല മറ്റു തൊഴിലിടങ്ങളിലും ഉള്ളവര്‍ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തണം എന്നും ശില്‍പ ബാല പറയുന്നു. 'നാണിക്കേണ്ട കാര്യം ഒന്നുമില്ല. നിങ്ങള്‍ ഒരു ടീച്ചറോ പ്രിന്‍സിപ്പലോ എന്‍ജിനീയറോ എന്തോ ആകട്ടെ. നിങ്ങള്‍ക്ക് സന്തോഷം തരുന്നത് നിങ്ങള്‍ ചെയ്യൂ ആളുകള്‍ക്ക് നിങ്ങളെ കൂടുതല്‍ ഇഷ്ടമാകും തീര്‍ച്ച,' എന്നും താരം കൂട്ടിച്ചേര്‍ത്തു.

മകള്‍ യാമിക

ശില്‍പയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സില്‍ മകള്‍ യാമികയും പ്രത്യക്ഷപ്പെടാറുണ്ട്. ഡാന്‍സിന് പുറമേ നല്ല കണ്ടന്റുകളും ശില്‍പ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കാറുണ്ട്്. നാലു വയസുകാരിയായ മകള്‍ യാമികയ്ക്ക് നാപ്കിന്‍ എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന വീഡിയോയു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിനോട് ഇപ്പോഴെ അത്തരത്തിലുള്ള കാര്യം പറഞ്ഞ് കൊടുക്കുന്ന ആവശ്യകതയെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

മകളോടൊപ്പമുള്ള  വീഡിയോ

പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആകട്ടെ അവരെ സെന്‍സിബിള്‍ ആയി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണമെന്നാണ് ശില്‍പയുടെ അഭിപ്രായം. നടിയുടെ വാക്കുകള്‍ ഇങ്ങനെ... '' പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആകട്ടെ, അവരെ സെന്‍സിബിള്‍ ആയി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്. കുറച്ചൊക്കെ ഷുഗര്‍കോട്ട് ചെയ്യാം, എന്നാലും അവരുടെ പ്രായത്തിനനുസരിച്ചു ശാസ്ത്രീയമായ കാര്യങ്ങളും അവര്‍ക്കു പറഞ്ഞു കൊടുക്കണം,' ശില്‍പ പറയുന്നു.

Recommended Video

മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്
 സുഹൃത്തുക്കളോടൊപ്പമുളള നൃത്തവീഡിയോ

സുഹൃത്തുക്കള്‍ ഒന്നിച്ചുള്ള ഏറെ ചര്‍ച്ചയായ നൃത്തത്തെ കുറിച്ചും ശില്‍പ ബാല അഭിമുഖത്തില്‍ പറയുന്നുണ്ട്.''ഞങ്ങള്‍ എല്ലാവരും ഒത്തു കൂടിയ ഒരു സമയത്ത് വെറുതെ ഒരു ഡാന്‍സ് ചെയ്തു. പിന്നെ അത് റെക്കോര്‍ഡ് ചെയ്യാം എന്ന് തീരുമാനിച്ചു. അപ്പോള്‍ ഓരോരുത്തരായി പറഞ്ഞു 'ഇതിനായി വേഷം മാറാനൊന്നും വയ്യ'. അങ്ങനെ അതെ കോലത്തില്‍ ഞങ്ങള്‍ വീഡിയോ എടുത്തു. നല്ല രസമുണ്ടെന്നു കണ്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡും ചെയ്തു. ഒരുപാട് പേരുടെ നെഗറ്റീവ് കമന്റ് അല്‍പ്പം ഭയമൊക്കെ ഉണ്ടാക്കി എങ്കിലും ഈ വീഡിയോയ്ക്ക് നിരവധി പേര്‍ നല്ല അഭിപ്രായം പറഞ്ഞു. തങ്ങളുടെ സൗഹൃദം ഓര്‍മ വന്നുവെന്നാണ് ഇവര്‍'' പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X