മെന്റലിയും ഫിസിക്കലിയും ഈ പ്രശ്നം ബാധിച്ചു, മുഖത്തിന് ചെയ്ത സര്‍ജറിയെ കുറിച്ച് ശില്‍പ ബാല
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശില്‍പ ബാല. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ഇടം പിടിക്കാറുണ്ട് . സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ഡോക്ടര്‍ വിഷ്ണുവുമായിട്ടുള്ള വിവാഹം. പിന്നീട് അഭിനയത്തിന് ചെറിയ ഇടവേള കൊടുക്കുകയായിരുന്നു. ബിഗ് സ്‌ക്രീനില്‍ നിന്ന് മാറി നിന്നെങ്കിലും മിനിസ്‌ക്രീനില്‍ സജീവമായിരുന്നു ശില്‍പ. ഷോ അവതാരകയായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നിലവില്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ്. അരുണിനോടൊപ്പമാണ് ഷോയില്‍ എത്തുന്നത്.
അഭിനയവും അവതരണവും മാത്രമല്ല സംവിധാനത്തിലും ശില്‍പ ബാല ഒരു കൈ നോക്കിയിട്ടുണ്ട്. പ്രണയവും സൗഹൃദവും പ്രമേയമായ പൈങ്കിളിപ്പാട്ട് എന്ന ആല്‍ബം ഒരുക്കിക്കൊണ്ടാണ് സംവിധായികയുടെ കുപ്പായം അണത്. തന്റേയും സുഹൃത്തുക്കളുടേയും പ്രണയവും സൗഹൃദവുമായിരുന്നു ശില്‍പ പൈങ്കിളിപ്പാട്ടിലൂടെ ആവിഷ്‌കരിച്ചത്. നടന്‍ പൃഥ്വിരാജ് ആണ് ആല്‍ബം റിലീസ് ചെയ്തത്. മികച്ച അഭിപ്രായമായിരുന്നു പൈങ്കിളിപ്പാട്ടിന് ലഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശില്‍പ ബാല. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് നടി എത്താറുണ്ട്. ശില്‍പയുടെ വീഡിയോയ്ക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സര്‍ജറി ചെയ്തതിനെ കുറിച്ച് ശില്‍പ പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളെന്നും നടി പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിത ആ സര്‍ജറിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ഒരുപാട് പേര് ഇതിനെ കുറിച്ച് തിരക്കി എന്ന് പറഞ്ഞ് കൊണ്ടാണ് സര്‍ജറി വിശേഷം പങ്കുവെച്ചത്.

സ്‌കിന്‍ സര്‍ജറിയായിരുന്നു നടി ചെയ്തത്. ശില്‍പയുടെ വാക്കുകള്‍ ഇങ്ങനെ...' എന്ത് സര്‍ജറിയാണ് ചെയ്തത് എന്ന് എന്നോട് ഒരുപാടുപേര്‍ ചോദിച്ചിരുന്നു. പേഴ്സണലായും കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. അതോടെയാണ് വീഡിയോ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. എന്റെ സ്‌കിന്നിന് അനുയോജ്യമാണെന്ന് പരീക്ഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ ഞാന്‍ സ്‌കിന്‍ പ്രൊഡക്ടുകള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയുള്ളൂവെന്നും ശില്‍പ പറഞ്ഞു. നേരത്തെ മുഖക്കുരു പ്രശ്നങ്ങള്‍ നന്നായിട്ടുണ്ടായിരുന്നു. ആ സമയത്ത് കുറേ ഷോ ചെയ്യുന്നുണ്ടായിരുന്നു. ക്യാമറയില്‍ കാണുമ്പോള്‍ അത് മറയ്ക്കാനായി മേക്കപ്പ് ചെയ്യുമായിരുന്നു'; ശില്‍പ ബാല പറഞ്ഞു

ഈ പ്രശ്നം മെന്റലിയും ഫിസിക്കലിയും ബാധിച്ചു. അതോടെ ഡോക്ടറിനെ കണ്ട് ചികിത്സ തേടി. പിന്നീടും ആ പ്രശ്നം അലട്ടിയിരുന്നു. അങ്ങനെയാണ് സര്‍ജിക്കലി നീങ്ങാമെന്ന് തീരുമാനിച്ചത്. ഡോക്ടറും ഇത് തന്നെ പറഞ്ഞിരുന്നു. അങ്ങനെയാണ് സര്‍ജറി ചെയ്തത്; ശില്‍പ ബാല വ്യക്തമാക്കി.
Recommended Video

സ്‌കിന്‍ പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കൃത്യമായി ഡോക്ടറെ കാണണമെന്നും നടി ഉപദേശിക്കുന്നുണ്ട്. നേരത്തെ എന്റെ ഫോട്ടോ എടുക്കുന്നവരോട് അത് എവിടെയും അപ് ലോഡ് ചെയ്യരുതെന്ന് വിലക്കിയിരുന്നു. കൂടാതെ ഒരുപാട് മേക്കപ്പില്ലാതെ പുറത്തിറങ്ങാനും ധൈര്യമില്ലായിരുന്നു. സര്‍ജറിക്ക് ശേഷമാണ് എന്റെ കോണ്‍ഫിഡന്‍സ് കൂടിയതെന്നും ശില്‍പ ബാല കൂട്ടിച്ചേർത്തു. ശില്‍പയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ശില്‍പ ബാല സര്‍ജറിയെ കുറിച്ച് പറഞ്ഞത്. പ്രേക്ഷകരുടെ സന്ദേശത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. 'സര്‍ജറി കഴിഞ്ഞിട്ട് അഞ്ച് ദിവസമായി. എല്ലാം നന്നായി പോകുന്നു. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ വീണ്ടും നൃത്തം ചെയ്ത് തുടങ്ങാം. നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് ഒരുപാട് നന്ദി എന്നും നടി കുറിച്ചു.


Click it and Unblock the Notifications











