For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ കല്ലെറിഞ്ഞിട്ട് പോയ പയ്യന്‍; മറവത്തൂര്‍ കനവിലെ ആ പയ്യനാണ് ഈ നടിയുടെ ഭര്‍ത്താവ്, വീഡിയോ വൈറല്‍

  |

  സംവിധായകന്‍ ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു മറയത്തൂര്‍ കനവ്'. മമ്മൂട്ടിയും ബിജു മേനോനും ദിവ്യ ഉണ്ണിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ലാല്‍ ജോസിന്റെ കരിയറും ഉയരങ്ങളിലേക്ക് എത്തി.

  അതേ സമയം ചിത്രത്തിലൂടെ ബാലതാരമായിട്ടെത്തിയ നടനെ കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വിഷ്ണു ഗോപാല്‍ എന്ന കൊച്ചുപയ്യനാണ് മറയത്തൂര്‍ കനവില്‍ ശ്രദ്ധേയമായൊരു വേഷത്തില്‍ അഭിനയിച്ചത്. അന്ന് ബാലതാരമാണെങ്കിലും ഇന്ന് വളര്‍ന്ന് ഒരു ഡോക്ടറായി. അതിലുപരി ഒരു നടിയുടെ ഭര്‍ത്താവ് കൂടിയാണദ്ദേഹം. സീ കേരളം ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് ലാല്‍ ജോസ് ഈ സത്യം തിരിച്ചറിയുന്നത്. വിശദമായി വായിക്കാം..

  1994 ലാണ് മറവത്തൂര്‍ കനവ് റിലീസ് ചെയ്യുന്നത്. അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും സംവിധായകനായ ലാല്‍ ജോസിന്റെ കന്നിച്ചിത്രമായിരുന്നിത്. ചിത്രത്തില്‍ ബിജു മേനോന്റെ മകന്റെ വേഷത്തിലാണ് വിഷ്ണു അഭിനയിച്ചത്. മമ്മൂട്ടിയും ബിജു മേനോനും സഹോദരങ്ങളായിട്ടാണ് അഭിനയിച്ചത്.

  ബിജു മേനോന്റെ മൈക്കിള്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയുടെ ചാണ്ടി എന്ന കഥാപാത്രം കൊന്നതായി എല്ലാവരും തെറ്റിദ്ധരിക്കുന്നുണ്ട്. അങ്ങനെ കരുതിയ വിഷ്ണുവിന്റെ കഥാപാത്രം മമ്മൂട്ടിയെ കല്ല് വെച്ച് എറിയുകയും അടിക്കുകയുമൊക്കെയാണ് ചിത്രത്തിലെ പ്രധാനപ്പെട്ട രംഗം.

  Also Read: മരുമകളായ ഡിവൈനിനോട് ദേഷ്യപ്പെടാറില്ല; ദേഷ്യം തീര്‍ക്കുന്നത് മൊത്തം ഡിംപിളിനോട്, വിശേഷങ്ങളുമായി താരകുടുംബം

  അന്ന് പ്രേക്ഷക ശ്രദ്ധ കാര്യമായി നേടിയിട്ടില്ലെങ്കിലും വിഷ്ണുവിനെ കുറിച്ചുള്ള വിശേഷമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സീ കേരളം ചാനലിലെ ഡാന്‍സ് കേരള ഡാന്‍സ് എന്ന റിയാലിറ്റി ഷോ യില്‍ ലാല്‍ ജോസ് അതിഥിയായി എത്തിയിരുന്നു. ഇതിന്റെ അവതാരകരായ ആര്‍ജെ അരുണും ശില്‍പ ബാലയും ചേര്‍ന്നാണ് വിഷ്ണുവിനെ കുറിച്ച് പറയുന്നത്.

  സാറിന്റെ ആദ്യ സിനിമയിയില്‍ അഭിനയിച്ച പുതുമുഖത്തിന്റെ ഭാര്യയാണിതെന്ന് പറഞ്ഞ് അരുണ്‍ ശില്‍പയെ പരിചയപ്പെടുത്തി കൊടുത്തു. നടിയും അവതാരകയുമായ ശില്‍പ ബാലയെയാണ് വിഷ്ണു വിവാഹം കഴിച്ചത്.

  Also Read: 'എന്റെ മകളായി ജനിക്കേണ്ടവളായിരുന്നോ?, ഓപ്പറേഷന് കയറ്റിയശേഷം ഓരോ മിനിറ്റും ഓരോ യു​ഗം'; ശരണ്യയുടെ അമ്മ!

  ഏതാണ് ആ പുതുമുഖമെന്ന് ചിന്തിച്ച ഉടന്‍ ലാല്‍ ജോസ് വിഷ്ണുവിന്റെ പേര് പറഞ്ഞു. വിഷ്ണുവിനെയാണോ നീ കല്യാണം കഴിച്ചിരിക്കുന്നതെന്ന് ലാല്‍ ജോസ് ശില്‍പയോട് ചോദിച്ചു. അതെനിക്ക് അറിയില്ലായിരുന്നു. ആദ്യത്തെ സിനിമയും അതിലെ കഥാപാത്രങ്ങളും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. വിഷ്ണു മെഡിസിന് ചേര്‍ന്നതൊക്കെ ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ കല്യാണം കഴിച്ചത് ആരെയാണെന്ന് അറിയില്ലായിരുന്നു. വിഷ്ണു നന്നായി ഡാന്‍സ് ചെയ്യും. ഇപ്പോഴും ആ ഡാന്‍സൊക്കെ ഉണ്ടോ എന്നൊക്കെ ലാല്‍ ജോസ് ശില്‍പയോട് ചോദിച്ചു.

  Also Read: രണ്ട് ഭാര്യമാരും നാല് കുട്ടികളുമുളളയാൽ പ്രൊപ്പോസ് ചെയ്തു; ഉർവശി റട്ടേല പ്രതികരിച്ചതിങ്ങനെ

  ഇതിനിടെ ഡാന്‍സ് പഠിപ്പിക്കാന്‍ പോയപ്പോഴാണ് കല്യാണം കഴിച്ചതെന്ന് അവതാരകന്‍ തമാശരൂപേണ പറഞ്ഞിരുന്നു. എന്നാല്‍ ഡാന്‍സ് പഠിപ്പിക്കാന്‍ പോയപ്പോള്‍ കെട്ടിയതല്ലെന്ന് പറഞ്ഞ് ശില്‍പയും എത്തി.

  വിഷ്ണുവിനെ ടാഗ് ചെയ്ത് കൊണ്ട് 'നിങ്ങള്‍ക്കൊരു സര്‍പ്രൈസ'് എന്ന് ഭര്‍ത്താവിനോട് പറഞ്ഞ് കൊണ്ടാണ് ശില്‍പ ബാല ഈ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അന്നത്തെ മാസ്റ്റര്‍ വിഷ്ണു ഇന്ന് ഡോക്ടര്‍ വിഷ്ണു ഗോപാലാണ്. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഓങ്കോളജിസ്റ്റായി സേവനം ചെയ്യുകയാണ്.

  വീഡിയോ കാണാം

  Read more about: shilpa bala lal jose
  English summary
  Actress Shilpa Bala Reveals Her Husband Vishnu's Character In Mammootty's Oru Maravathoor Kanavu Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X