സംഭവം കേട്ടപ്പോൾ ആദ്യം പേടിച്ചു, സഹോദരി സുരക്ഷിതയാണ്, ശിൽപ ബാലയുടെ കുറിപ്പ് വൈറലാകുന്നു

സമൂഹമാധ്യമങ്ങളിൽ കൊവിഡ് ചർച്ചകൾ പുരോഗമിക്കുകയാണ്. കൊറോണ കാലം അതിജീവിക്കുന്നതിനെ കുറിച്ചും ക്വാറന്റൈൻ ദിനങ്ങളെ കുറിച്ചുമാണ് പ്രധാന ചർച്ച. താരങ്ങളും തങ്ങളുടെ വിശേഷം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. എല്ലാവർക്കു കൊവിഡ് കാല ജീവിത്തെ കുറിച്ചാണ് പറയാനുള്ളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയും അവതാരകയുമായ ശിൽപ ബാലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അനിയത്തി ശ്വേത ബാലഗോപാലിനെ കുറിച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്.

shilpa bala

ശിൽപ ബാലയുടെ സഹോദരി ശ്വേത ബാലഗോപാൽ ഇപ്പോഴുള്ളത് മണിപ്പാൽ ക്യാപസിലാണ്. ശ്വേതയുടെ ക്യാംപസിലെ ഒരു ഔട്ട് പേഷ്യന്റിന് കൊവിഡ് ബാധ സംശയിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തുടർന്ന് അനുഭവിച്ച് മാനസിക സംഘർഷങ്ങളെ കുറിച്ചായിരുന്നു ശിൽപയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. എന്നാൽ ഭാഗ്യം കൊണ്ട് ടെസ്റ്റിന്റെ റിസൾട്ട് വന്നപ്പോൾ ഫലം നെഗറ്റീവായിരുന്നു. അതോട സമാധാനമായെന്നും ശിൽപ ഇൻസ്റ്റയിൽ കുറിച്ചു.

സഹോദരി അയച്ച ന്യൂഡിൽസിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നടിയുടെ കുറിപ്പ്. സഹോദരിയുടെ അവസ്ഥയെ കുറിച്ച് പറയുന്നതിനോടൊപ്പം ജനങ്ങളോട് സർക്കാർ നിർദ്ദേശമനുസരിച്ച് വീട്ടിലിരിക്കാനും താരം നിർദ്ദേശിക്കുന്നുണ്ട്.

നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവർ എന്തെങ്കിലും അപകടഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ നമ്മളാകും ഏറ്റവും അധികം ഉത്കണ്ഠ അനുഭവിക്കുക. നമുക്കായി ലഭിച്ചിരിക്കുന്ന പ്രകൃതിയിലെ വസ്തുക്കളോട് ബഹുമാനത്തോടെ പെരുമാറണം എന്ന സന്ദേശമാണ് ഈ വൈറസ് ബാധയിലൂടെ നമുക്ക് നൽകിയിരിക്കുന്നത്. ജീവിതം അപകടത്തിലേയ്ക്ക് കടക്കുമ്പോഴും ആരോഗ്യവിദഗ്ധരും സർക്കാരും നമുക്ക് ഒപ്പമുണ്ട്. മുന്നോട്ട് പോകാൻ വേണ്ട അവശ്യവസ്തുക്കൾ നമുക്ക് വേണ്ടി അവർ ഉറപ്പാക്കും.

ഈ ലോകത്തെ രക്ഷിക്കാനായി നിങ്ങൾ പ്രത്യുപകാരമായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി വീടുകളിൽ തന്നെ ഇരിക്കുക എന്നതാണ്, നമുക്കിപ്പോഴും ഭക്ഷണമുണ്ട്, പാർക്കാൻ ഒരിടമുണ്ട്. ഇതൊന്നും ഇല്ലാത്തവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ശ്വസിക്കുന്ന വായുവിന് പോലും ദൈവത്തോടും പ്രകൃതിയോടും നന്ദി പറയാൻ മറക്കരുത്... ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരത്തിന്റെ പോസ്റ്റ് പ്രേക്ഷകർക്കിടയിൽ വൈറലായിട്ടുണ്ട്. ശിൽപയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ശിൽപ ബാല ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X