ഇനി എന്നെങ്കിലും ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നത് കണ്ടാൽ അവിടെ വന്ന് തല്ലുമെന്ന് വിനീതേട്ടൻ പറഞ്ഞു; ശിവദ

2009ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നു വന്ന താരമാണ് ശിവദ. ആ ചിത്രത്തിനു ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.

2011ൽ ഫാസിൽ ചിത്രമായ ലിവിങ്ങ് ടു ഗെദർ എന്ന ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. അതിനുശേഷം തമിഴ്‌ സിനിമകളിൽ അഭിനയിച്ചു. തുടർന്ന് 2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് ശിവദ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായി. ചിത്രത്തിലെ താരത്തിന്റെ അഭിനയം മികച്ചതായിരുന്നു.

നടിയുടെ ഏറ്റവും പുതിയ ചിത്രമായ 'മേരി ആവാസ് സുനോ' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പഴയകാല മ്യുസിക്ക് ആൽബത്തെ പറ്റി താരം പറയുകയുണ്ടായി.

ആ സമയത്ത് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര ഇൻഹിബിഷൻ ആയിരുന്നു

സിനിമയിലെത്തുന്നതിന് മുൻപ് ശിവദയുടെ ഒരു മ്യുസിക്ക് ആൽബം വളരെ ഹിറ്റായിരുന്നു. മഴ എന്നായിരുന്ന ആ ആൽബത്തിന്റെ പേര്.

2010ൽ ഏറെ ആഘോഷിക്കപ്പെട്ട പാട്ടായിരുന്നു ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമേ' എന്ന ഗാനം. വിധു പ്രതാപ് പാടിയ ഈ ഗാനം സംവിധാനം ചെയ്തത് നടനായ വിനീത് കുമാർ ആയിരുന്നു.

മഴയിൽ ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ മടിയായിരുന്നുവെന്നും വിനീത് കുമാർ അതിനെ കുറിച്ച് പറഞ്ഞ് കളിയാക്കുമായിരുന്നെന്നും നടി പറയുന്നു.

‘വിനീത് കുമാർ ആയിരുന്നു മഴ ആൽബം സംവിധാനം ചെയ്തത്. അനീഷ് ഉപാസന വഴിയാണ് ഞാൻ വിനീതേട്ടനെ കാണുന്നത്. അന്ന് ഞാൻ വീഡിയോ ജോക്കി ആയിരുന്നു.

എപ്പോഴും മനസ്സിൽ നിൽക്കുന്ന കുറെ നല്ല അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിട്ടുണ്ട്. കാരണം ആ സമയത്ത് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര ഇൻഹിബിഷൻ ആയിരുന്നു.

എനിക്കിപ്പോഴും കാണുമ്പോൾ അയ്യേ ഇതെന്താ കാണിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്

അതിൽ പ്രത്യേകിച്ച് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല, നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കിൽ ഞാൻ കൂളായിട്ട് ചെയ്യും.

അന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയില്ല, എനിക്ക് ജാള്യതയായിരുന്നു. എനിക്കിപ്പോഴും കാണുമ്പോൾ അയ്യേ ഇതെന്താ കാണിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്.

അന്ന് വിനീതേട്ടൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, ഇനി നീ എന്നെങ്കിലും സിനിമയിൽ ഇന്റിമേറ്റ് സീനുകളൊക്കെ അഭിനയിക്കുന്നത് കണ്ടുകഴിഞ്ഞാൽ ഞാൻ അവിടെ വന്ന് തല്ലുമെന്ന്. ഇത് ഇങ്ങനെയാണോ കാണിക്കുന്നത് എന്ന് ചോദിച്ച് അന്ന് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്.

Recommended Video

John Jacob Exclusive Interview | റോബിൻ ഫാൻസിന്റെ ആക്രമണം ജോണിന് പറയാനുള്ളത് | FilmiBeat
കണ്ടോ അമ്മ...ഈ കൊച്ച് കാണിക്കുന്നതെന്നും പറഞ്ഞ് വിനീതേട്ടൻ എന്റെ അമ്മയോട് പരാതി പറഞ്ഞിരുന്നു

ഇപ്പോൾ ഞാൻ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീൻ ചെയ്യുമ്പോൾ എനിക്ക് വിനീതേട്ടനെ ഓർമ വരും. കണ്ടോ അമ്മ...ഈ കൊച്ച് കാണിക്കുന്നതെന്നും പറഞ്ഞ് വിനീതേട്ടൻ എന്റെ അമ്മയോട് പരാതി പറഞ്ഞിരുന്നു.

നെടുൻചാലൈ എന്ന സിനിമ കണ്ട് കഴിഞ്ഞ് എന്നെ വിളിച്ചിരുന്നു, എന്നിട്ട് പറഞ്ഞു നിനക്ക് മര്യാദക്ക് ചെയ്യാൻ ഒക്കെ അറിയാം അല്ലേ. ഇപ്പോഴും ഒരുപാട് പേര് ഓർത്തിരിക്കുന്ന ഒരു സോങ്ങ് ആണ് മഴ. ഈ ആൽബം കേട്ട് എന്നൊക്കെ പറഞ്ഞു ഇപ്പോഴും ആളുകളുടെ മെസ്സേജ് ഒക്കെ വരാറുണ്ട്,' ശിവദ പറഞ്ഞു.

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'മേരി ആവാസ് സുനോ' ആണ് ശിവദയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

മഞ്ജു വാര്യരും ജയസൂര്യയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'മേരി ആവാസ് സുനോ'. അതിഥി താരമായി ചിത്രത്തിൽ സംവിധായകന്‍ ശ്യാമപ്രസാദുമുണ്ട്.

യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം. രജപുത്ര റിലീസ് ആണ് വിതരണം.

ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മേരി ആവാസ് സുനോ. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.

More from Filmibeat

Read more about: vineeth kumar shivada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X