നീളൻ മുടിയും എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും, അമ്മ ശോഭനയെപ്പോലെ സുന്ദരിയായി നാരായണി; വീഡിയോ വൈറലാകുന്നു!

പതിനാലാമത്തെ വയസില്‍ ബാലചന്ദ്രമേനോന്‍റെ കൈപിടിച്ച് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ അഭിനേത്രിയാണ് ശോഭന. ഒരു തലമുറയുടെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച ശോഭനയെ കഴിഞ്ഞ ദിവസമാണ് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചത്. ഇത്തരമൊരു ബഹുമതി താരം അർ​ഹിക്കുന്നുണ്ടെന്നതിൽ ആരാധകർക്കോ സിനിമാപ്രേമികൾക്കോ തർക്കമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകൾ ചെയ്യുന്നതിൽ വളരെ സെലക്ടീവാണ് ശോഭന.

സ്റ്റേജ് ഷോകൾ, നൃത്ത പരിശീലനം എന്നിവയ്ക്കാണ് നടി കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. പത്മഭൂഷൺ ശോഭനയ്ക്ക് ലഭിച്ചത് അറിഞ്ഞ് അമ്മ ​ഗംഭീര സ്വീകരണമാണ് വീട്ടിൽ ഒരുക്കിയിരുന്നത്. കുടുംബാം​ഗങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന്റെയും അഭിനന്ദനങ്ങളുടെയും വീഡിയോ റീലായി നടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. കൃതജ്ഞതയോടെ എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.

hobana Daughter Anantha Narayani

യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മകളെ ഹാരമണിയിച്ച് സ്വീകരിക്കാൻ അവശതയിലും അമ്മ ആനന്ദം ചന്ദ്രകുമാർ ഉമ്മറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ട് ഹാരമാണ് അമ്മ മകളെ അണിയിച്ചത്. ഹാരങ്ങളിൽ ഒന്ന് വളർത്തുമകൾ നാരായണിയുടേതാണെന്ന് അമ്മ ശോഭനയോട് പറയുന്നതും കൺ​ഗ്രാജുലേഷൻസ്... എന്റെ സ്വപ്നം സത്യമായി എന്ന് പറഞ്ഞ് കെട്ടിപിടിച്ച് ചുംബിക്കുന്നതും വീഡിയോയിൽ കാണാം.

ലവ് ഫ്രം അമ്മ എന്നാണ് ശോഭന അമ്മ നൽകിയ സ്വീകരണത്തെ വിശേഷിപ്പിച്ച്. അമ്മയുടെ സ്നേഹം ഏറ്റുവാങ്ങിയശേഷം നടി നേരെ പോയത് നൃത്തവിദ്യാലയത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന നടരാജവി​ഗ്രത്തിന് മുന്നിലേക്കാണ്. ഒരു നിമിഷം എല്ലാം മറന്ന് സർവം സമർപ്പിച്ച് കൃതജ്ഞതയോടെ വി​ഗ്രത്തിന് മുന്നിൽ നിന്ന് തൊടുകുറി ചാർത്തി.

ശേഷം തന്റെ എല്ലാമെല്ലാമായ മകളെ കാണാനാണ് ശോഭന പോയത്. നാരായണി പഠിക്കുന്നത് അടയാറിലെ ശിഷ്യ എന്ന സ്കൂളിലാണ്. സ്കൂൾ മുറ്റത്ത് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന നാരായണി അപ്രതീക്ഷിതമായി അമ്മയെ കണ്ടതും സർപ്രൈസ്ഡായി. പിന്നെ ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ ഓടി വന്ന് അമ്മയെ കെട്ടിപിടിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ശോഭനയുടെ റീലിൽ ഏറ്റവും മനോ​ഹരമായ നിമിഷങ്ങൾ നാരായണിക്കൊപ്പമുള്ളതായിരുന്നുവെന്നാണ് ഏറെയും കമന്റുകൾ വന്നത്.

നീലയും വെള്ളയും സ്കൂൾ യൂണിഫോമിൽ നാരായണി അതീവ സുന്ദരിയായിരുന്നു. നാരായണിയുടെ നീണ്ടുകിടക്കുന്ന ചുരുളൻ മുടിയിലായിരുന്നു ആരാധകരുടെയെല്ലാം കണ്ണുകൾ. മുതിർന്നപ്പോൾ അമ്മയെപ്പോലെ സുന്ദരിയായി നാരായണി എന്നും കമന്റുകളുണ്ട്.

hobana Daughter Anantha Narayani

പൊതുവെ മകളെ പൊതുസമൂഹത്തിന് മുന്നിൽ പ്രദ​ർശിപ്പിക്കാൻ താൽപര്യമില്ലാത്തായാളാണ് ശോഭന. അതുകൊണ്ട് തന്നെ വല്ലപ്പോഴും പുറത്ത് വരുന്ന നാരായണിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയ ആ​ഘോഷിക്കാറുമുണ്ട്. പതിമൂന്നോ പതിനാലോ വയസാണ് ഇപ്പോൾ നാരായണിക്ക്. ശോഭനയ്ക്ക് കീഴിൽ നൃത്തം അഭ്യസിക്കുന്ന നാരായണി നടിക്കൊപ്പം സ്റ്റേജ് ഷോകൾ ചെയ്യാറുമുണ്ട്. അമ്പത്തിനാല് വയസിലും അവിവാഹിതയായ ശോഭനയുടെ ​ദത്തുപുത്രിയാണ് അനന്തനാരായണി.

കൈക്കുഞ്ഞായിരുന്നപ്പോഴാണ് ശോഭനയ്ക്ക് നാരായണിയെ കിട്ടുന്നത്. നാരായണിയുടെ കുട്ടിക്കാലത്ത് മുഴുവനും വളരെ വേണ്ടപ്പെട്ടവരുടെ പരിപാടികൾക്ക് മാത്രമെ ശോഭന മകളെ ഒപ്പം കൂട്ടി പോയിക്കണ്ടിട്ടുള്ളൂ. 2011ലാണ് ശോഭന പെൺകുഞ്ഞിനെ ദത്തെടുത്തത്. നാരായണിയുടെ ചോറൂണ് ചിത്രങ്ങൾ ശോഭന പങ്കുവെച്ചിരുന്നു. മകളാണ് ശോഭനയുടെ എല്ലാമെല്ലാം.

മലയാള സിനിമയിലെ പ്രശസ്തമായ തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ പരമ്പരയിലെ കണ്ണിയാണ് ശോഭന. അച്ഛൻ ചന്ദ്രകുമാർ വഴിയാണ് തിരുവിതാംകൂർ സഹോദരിമാരുടെ കുടുംബത്തിലേക്ക് ശോഭനയ്‌ക്ക് ബന്ധം ഉണ്ടാവുന്നത്. പൊതുവെ മുഖ്യധാരയിൽ എങ്ങും ശോഭനയുടെ മാതാപിതാക്കൾ അങ്ങനെ വരാറില്ല.

വളരെ കുറച്ച് മാത്രമെ ശോഭനയുടെ അമ്മയുടെ മുഖം മാധ്യമങ്ങളിൽ വന്നിട്ടുള്ളൂ. ചന്ദ്രകുമാറിന്റെയും ആനന്ദത്തിന്റെയും ഏക മകളാണ് ശോഭന. മോഹൻലാൽ സിനിമ തുടരുമാണ് ഇനി മലയാളത്തിൽ റിലീസ് ചെയ്യാനുള്ള ശോഭനയുടെ സിനിമ.

More from Filmibeat

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X