'എന്നെ കാണുമ്പോൾ പ്രായം തോന്നുന്നു എന്ന കമന്റുകളാണ് ഏറെയും... എല്ലാം വായിക്കാറുണ്ട്'; നടി ശോഭന പറയുന്നു!

മലയാളത്തിന്റേത് എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയില്‍ ആണെങ്കിലും ഏത് കഥാപാത്രമാണെങ്കിലും വെള്ളം പോലെ മാറാന്‍ കഴിയുന്ന അഭിനേത്രി. നടപ്പിലും എടുപ്പിലും അഭിനയത്തിലും മാത്രമല്ല സൗന്ദര്യത്തിലും മലയാളികളുടെ നായിക സങ്കല്‍പങ്ങളെ പരിപൂര്‍ണമാക്കുന്ന അഭിനേത്രിയാണ് താരം.

ശോഭനയെ പോലെ മറ്റൊരു നടി ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. യുവനടിമാരുടെ പ്രകടനങ്ങളിൽ പോരായ്മ കാണുമ്പോൾ പതിനാലാം വയസിൽ ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ ശോഭന ഭാര്യവേഷം ചെയ്ത് വിസ്മയിപ്പിച്ചതിനെ കുറിച്ച് സിനിമാപ്രേമികൾ വാചാലരാകാറുണ്ട്.

രജിനികാന്ത് മുതൽ മോഹൻലാലും മമ്മൂട്ടിയും വരെ ശോഭനയുടെ ജോഡികളായിട്ടുണ്ട്. അത്രയേറെ മനോഹരമായ നിരവധി കഥാപാത്രങ്ങൾ ശോഭനയുടെ അഭിനയ മികവിൽ പിറന്നതുകൊണ്ടാണ് ഇന്നും ശോഭനയുടെ സിനിമകൾക്ക് വേണ്ടി ആളുകൾ കാത്തിരിക്കുന്നത്.

Shobana

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശോഭന അഭിനയത്തിൽ സജീവമായി ഇല്ലെങ്കിലും സോഷ്യൽമീഡിയയിൽ ആക്ടീവാണ്. തന്റെ ശിഷ്യരുമൊത്തുള്ള നൃത്ത പരിശീലന വീഡിയോകളാണ് സോഷ്യൽമീഡിയ പേജിൽ ശോഭന ഏറെയും പങ്കുവെക്കുന്നത്.

ഇടയ്ക്ക് ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പ്രോ​ഗ്രാമുകളുടെ വിശേഷങ്ങളും എല്ലാം പങ്കുവെക്കാറുണ്ട്. എന്നാൽ സ്വകാര്യ ജീവിതം സോഷ്യൽമീഡിയ വഴി പരസ്യപ്പെടുത്താറുമില്ല. അതുകൊണ്ട് തന്നെ മറ്റ് സെലിബ്രിറ്റികൾ നേരിടുന്ന തരത്തിലുള്ള നെ​ഗറ്റീവുകളോ സ്വകാര്യ ജീവിതത്തെ കീറിമുറിച്ചുള്ള ചോദ്യങ്ങളോ ശോഭനയ്ക്ക് കേൾക്കേണ്ടി വരാറില്ല.

ഇപ്പോഴിതാ തനിക്ക് സോഷ്യൽമീഡിയയിൽ നെ​ഗറ്റീവ് കമന്റുകൾ വരുന്നത് ഏത് വിഷയത്തിന്റെ പേരിലാണെന്നതിനെ കുറിച്ച് ശോഭന പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. നെ​ഗറ്റീവ് കമന്റുകൾ കുറവാണെന്നും വരുന്നതിൽ ഏറെയും പ്രായം തോന്നുന്നു എന്നതരത്തിലുള്ളതാണെന്നും ശോഭന പറയുന്നു.

കമന്റുകൾ താൻ വായിക്കാറില്ലെന്ന് കരുതേണ്ടെന്നും എല്ലാ കമന്റുകളും വായിക്കുന്ന കൂട്ടത്തിലാണ് താനെന്നും ശോഭന പറഞ്ഞു. 'നെഗറ്റീവ് വരാറില്ല. അതറിയാന്‍ ഞാന്‍ കമന്റുകള്‍ വായിക്കാറുണ്ടോ എന്ന് ചിലര്‍ ചോദിക്കും. അതെ ഞാന്‍ എല്ലാ കമന്റുകളും വായിക്കാറുണ്ട്.'

Shobana

'അതുകൊണ്ട് തന്നെ കൃത്യമായി പറയാനും സാധിക്കും. എന്നെ കുറിച്ച് വരുന്ന നെഗറ്റീവ് കമന്റുകള്‍ പ്രായം തോന്നുന്നു, പ്രായമായല്ലോ എന്നൊക്കെയാണ്. അത് കാണുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നാറില്ല. ഒന്നുമല്ലെങ്കിലും പ്രായമാവുന്നതില്‍ ഞാന്‍ അനുഗ്രഹീതയാണല്ലോ', എന്നാണ് ശോഭന പറയുന്നത്.

മഴവില്‍ മനോരമയുടെ എന്റർടെയ്ൻമെന്റ് അവാര്‍ഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം സോഷ്യൽമീഡിയ നെ​ഗറ്റീവ് കമന്റുകളെ കുറിച്ച് പ്രതികരിച്ചത്. വിവാഹിതയല്ലാത്ത ശോഭനയ്ക്ക് ഒരു ദത്തുപുത്രിയാണുള്ളത്. അനന്ത നാരായണി എന്നാണ് മകളുടെ പേര്. മകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ശോഭന കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കിടാറുമില്ല.

അടുത്തിതെ തന്റെ ഫാഷന്‍ സങ്കല്‍പത്തെ കുറിച്ച് ഒരു റിയാലിറ്റി ഷോയില്‍ ശോഭന സംസാരിച്ച വീഡിയോയും വൈറലായിരുന്നു. ഫാഷന്‍ എന്ന് പറയുന്നത് സൗന്ദര്യം മാത്രമല്ലെന്നും ഒരാളുടെ സ്വഭാവം കൂടിയാണെന്നുമാണ് വൈറൽ വീഡിയോയിൽ ശോഭന പറഞ്ഞത്. 'നമ്മള്‍ ഫാഷന്‍ മാഗസിന്‍ നോക്കും. ബ്ലൗസിന്റെ ഡിസൈന്‍ നോക്കും.'

'പക്ഷെ എന്നെ സംബന്ധിച്ച് നമ്മള്‍ എന്തിലാണ് കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍. എന്റെ ഈ സാരി നല്ലതാണ്. ഞാന്‍ ധരിച്ചിരിക്കുന്ന ഈ ചെരുപ്പിന്റെ വില 250 രൂപയാണ്. ഈ ഫാഷനിലാണ് ഞാന്‍ കംഫര്‍ട്ടബ്ള്‍', എന്നാണ് ശോഭന പറഞ്ഞത്. നിലപാടിന്റെ കാര്യത്തിൽ അന്നും ഇന്നും നേരെ വാ നേരെ പോ രീതിയാണ് ശോഭനയ്ക്ക്. തിര, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകർ ശോഭനയെ കണ്ടത്.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X