'ഇത് എന്ത് സുന്ദരമാണ്, സ്ത്രീകൾ ഇങ്ങനെയായിരിക്കണം'; മഞ്ജുവിനെ കാണുമ്പോഴെല്ലാം ഫാൻ മൊമന്റാണ് തോന്നാറെന്ന് ശോഭന

നർത്തകിയായ ശോഭന, അഭിനേത്രിയായ ശോഭന... ഇതിൽ നിന്ന് ഇഷ്ടമുള്ള ഒരു തിരഞ്ഞെടുപ്പ് അസാധ്യമാണ് ആരാധകർക്ക്. അലസമായി വാരിച്ചുറ്റിയ സാരിയുമായി മലയാളസിനിമയിൽ ശോഭന വന്ന് നിൽക്കുമ്പോഴാണ് സാരി എന്ന വസ്ത്രത്തിന് ഇത്രയും സൗന്ദര്യമുണ്ടോയെന്ന് അതിശയിച്ച് പോകുന്നത്.

സിനിമയേയും ഭരതനാട്യത്തെയും പരസ്പരം രണ്ടായി പകുക്കാനും അഭിനയത്തിൽ നാട്യപ്രധാനമായ നവരസങ്ങളുടെ അടിയൊഴുക്കില്ലാത്ത മിതാഭിനയത്തിന്റ വേറിട്ട വഴി വെട്ടി തെളിക്കാനും ശോഭന എന്ന കലാകാരിക്ക് കഴിഞ്ഞത് ജന്മസിദ്ധിയായിരിക്കും. മലയാളത്തിൽ തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളും പിന്നിട്ട് ഇംഗ്ലീഷ് ഭാഷ വരെ അനവധി സിനിമകളിലായി അനേകം കഥാപാത്രങ്ങൾ ശോഭന നൽകി കഴിഞ്ഞു.

മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി ഏറ്റവും നന്നായി അഭിനയിച്ച അംഗീകരിക്കപ്പെട്ട നടി ശോഭനയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്ക് ഏറ്റവും കൂടുതൽ ചേര്‍ച്ച തോന്നിക്കുന്ന നായിക. എൺപതുകളില്‍ മമ്മൂട്ടി-ശോഭന, മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികളായിരുന്നു മലയാള സിനിമയിലെ മിന്നും താരങ്ങള്‍.

Shobana, Manju Warrier

സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ ലാല്‍-ശോഭന ടീം സാധാരണക്കാരുടെ മനസില്‍ കൂടുകൂട്ടി. ഒടുവില്‍ മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാര്‍ഡ് വാങ്ങി. ഏപ്രില്‍ 18 എന്ന ബാലചന്ദ്രമേനോന്‍ സിനിമയില്‍ നായിക ആയാണ് മലയാളത്തിലെ ശോഭനയുടെ അരങ്ങേറ്റം. പിന്നീട് പെട്ടെന്ന് നായികനിരയിലെ അവഗണിക്കാനാകാത്ത സാന്നിധ്യമായി.

അംബിക, മേനക, കാര്‍ത്തിക, രേവതി, രോഹിണി, നദിയ മൊയ്തു, സുഹാസിനി തുടങ്ങിയവരായിരുന്നു ആ സമയത്തെ പ്രധാന മലയാളി നായികമാര്‍. അവര്‍ക്കിടയില്‍ പെട്ടെന്ന് ഇരിപ്പിടം നേടാന്‍ ശോഭനയ്ക്കായി. ഇന്നും മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന വിഷയത്തിൽ ആരാധകർക്കിടയിൽ തർക്കം നടക്കാറുണ്ട്.

ഉർവശി, ശോഭന, മഞ്ജു വാര്യർ എന്നീ പേരുകൾ പറഞ്ഞാണ് തർക്കം ഏറെയും നടക്കുന്നത്. മഞ്ജു വാര്യരെയാണ് ലേ‍ഡി സൂപ്പർസ്റ്റാറെന്ന് ആരാധകർ ഏറെയും വിശേഷിപ്പിക്കാറുള്ളത്. എന്നാൽ അത് തെറ്റാണെന്നും ആ ടൈറ്റിലിന് യോ​ഗ്യർ ശോഭനയും ഉർവ‍ശിയുമാണെന്നാണ് മറ്റൊരു വിഭാ​ഗം പറയുന്നത്. പക്ഷെ ഇവർ മൂന്ന് പേരും ഇല്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്നതിൽ തർക്കമില്ല.

മഞ്ജു ഇപ്പോഴും നായിക റോളിൽ സജീവമാണ്. രണ്ടാം വരവിന് ശേഷം തമിഴിൽ അടക്കം മഞ്ജു ബിസിയാണ്. എന്നാൽ ശോഭന സെലക്ടീവായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ശോഭനയുടെ സിനിമ.

shobana, manju warrier

പക്ഷെ താരം സോഷ്യൽമീഡിയയിൽ സജീവമായതിനാൽ ശോഭനയെ ആരാധകർക്ക് മിസ് ചെയ്യാറില്ല. ഇപ്പോഴിതാ നടി മഞ്ജു വാര്യരുടെ ആരാധികയാണ് താനെന്ന് ശോഭന പറയുന്ന വീ‍ഡിയോയാണ് ശ്രദ്ധ നേടുന്നത്. കുറച്ച് നാൾ പഴക്കമുള്ള വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

മധുരം ശോഭനം എന്ന പരിപാടിയിൽ മഞ്ജു വാര്യരും അതിഥിയായി എത്തിയപ്പോഴാണ് ശോഭന മഞ്ജുവിനെ കുറിച്ച് വാചാലയായത്. മഞ്ജുവിനെ കാണുമ്പോഴെല്ലാം ഒരു ഫാൻ മൊമന്റാണ് തോന്നാറെന്നാണ് ശോഭന പറയുന്നത്. ​ഗ്രേറ്റ് ലെജന്റ് എന്നാണ് ശോഭന മഞ്ജുവിനെ വിശേഷിപ്പിച്ചത്. 'നമുക്കുള്ള ഒരു ലെജന്റാണ് മഞ്ജു. ബഹുമുഖ പ്രതിഭയാണ്.'

'പരസ്പര ആരാധന ക്ലബ്ബിന്റെ ഭാ​ഗമായി പറയുന്നതല്ല. എനിക്ക് മഞ്ജു ജിയെ കണ്ടാൽ ഒരു ഫാൻ മൊമന്റാണ് തോന്നാറ്. പലതവണ മഞ്ജുവിനെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഇരുന്ന് സംസാരിക്കാൻ ഒരുപാട് സമയമൊന്നും ഇല്ല ആർക്കും. എല്ലാവർക്കും അവരവരുടെ ജോലിയുണ്ട്. എനിക്ക് ജോലിയില്ല. മഞ്ജു വളരെ ഒറിജിനലാണ്.'

'വളരെ ജെനുവിൻ പേഴസണാണ് മഞ്ജു', എന്നാണ് ശോഭന പറഞ്ഞത്. വീഡിയോ വൈറലായതോടെ രണ്ട് പ്രിയ നായികമാരെ ഒരു ഫ്രെയിമിൽ കണ്ട സന്തോഷമായിരുന്നു ആരാധകർക്ക്. 'ഇത് എന്ത് സുന്ദരമാണ്..., സ്ത്രീകൾ ഇങ്ങനെയായിരിക്കണം' എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

Read more about: shobana manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X