ശോഭനയ്ക്ക് വാക്കുകള്‍ കിട്ടുന്നില്ല, ആ നഷ്ടവുമായി പൊരുത്തപ്പെടാനാവില്ല, എസ്പിബിയെക്കുറിച്ച് താരം

സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ വേദനിപ്പിച്ചാണ് എസ്പി ബാലസുബ്രഹ്മണ്യം യാത്രയായത്. അദ്ദേഹം യാത്രയായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. 40,000 ലധികം ഗാനങ്ങള്‍ പാടിയ അദ്ദേഹത്തിന്‍രെ അസാന്നിധ്യത്തില്‍ സംഗീത പ്രേമികളും നിരാശയിലാണ്. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം യാത്രയായത്. പനിയാണെന്നും മറ്റുള്ളവര്‍ക്ക് അസുഖം വരാതിരിക്കാനും വേണ്ടി താന്‍ ആശുപത്രിയിലേക്ക് പോവുകയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തിലേതെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതോടെയായിരുന്നു അദ്ദേഹം യാത്രയായെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. സംഗീതം പഠിക്കാതെ മികച്ച ഗായകനായി മാറിയ എസ്പിബിയെക്കുറിച്ച് വാചാലരാവുകയായിരുന്നു എല്ലാവരും. എത്ര പറഞ്ഞിട്ടും മതിവരുന്നില്ലെന്നും, എങ്ങനെ ഈ ദു:ഖം മാറുമെന്നറിയില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഗായകനായി മാത്രമല്ല മികച്ച അഭിനേതാവാണ് താനെന്നും എസ്പിബി തെളിയിച്ചിരുന്നു. എസ്പിബിയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ശോഭന ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ കുറിപ്പും വീഡിയോയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ദളപതി എന്ന ചിത്രത്തിലെ സുന്ദരി കണ്ണാള്‍ ഗാനത്തിന്റെ വീഡിയോയിരുന്നു ശോഭന പോസ്റ്റ് ചെയ്തത്.

Shobana

ആ നഷ്ടവുമായി പൊരുത്തപ്പെടുക പ്രയാസമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു പാട്ട് തിരയുമ്പോൾ, ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസുകാരനും ഞാൻ കള്ളിയുമായിരുന്നുവെന്നായിരുന്നു ശോഭന കുറിച്ചത്.

Recommended Video

SPB ഇങ്ങനെ പോകേണ്ട ആൾ അല്ലായിരുന്നു : Vijay Yesudas | Filmibeat Malayalam

നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. നടി ശിവദയായിരുന്നു ആദ്യത്തെ കമന്റ് പോസ്റ്റ് ചെയ്തത്. എസ്പിബി മരിച്ചിട്ടില്ലെന്നും അദ്ദേഹം ഇത്തരം ഗാനങ്ങളിലൂടെ എന്നും നമുക്കൊപ്പമുണ്ടാവുമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നായിരുന്നു മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചത്. എസ്പിബിയുടെ ഗാനങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ അനുഭവക്കുറിപ്പുകളുമെല്ലാം ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X