For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പട്ട് സാരി ഉടുത്ത് ലക്ഷ്മി മാല അണിഞ്ഞ് കയ്യിൽ പ്രസാദവുമായി ശോഭന, പുതിയ വീഡിയോ വൈറലാവുന്നു

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ശോഭന. 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശോഭന ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് താരത്തെ തേടി മികച്ച ചിത്രങ്ങൾ എത്തുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ മുൻനിര താരങ്ങളുടെ ഭാഗ്യ നായികയായിരുന്നു ശോഭന. ഇവരോടൊപ്പമുള്ള നടിയുടെ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  കിടിലൻ ഫിറോസുമായി സൗഹൃദം അപ്പോൾ മാത്രം, ഇപ്പോൾ ഇല്ല, സത്യം സത്യം പോലെ പറയുമെന്ന് സന്ധ്യ മനോജ്

  ഇപ്പോൾ സിനിമയിൽ ശോഭന അധികം സജീവമല്ല. നൃത്തത്തിൽ കൂടുതൽ സജീവമായിരിക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ നായികയായിട്ടായിരുന്നു എത്തിയത്. ഒരു നീണ്ട കാലത്തിന് ശേഷമായിരുന്നു സുരേഷ് ഗോപിയേയും ശോഭനയേയും പ്രേക്ഷകർ ഒന്നിച്ച് സ്ക്രീനിൽ കണ്ടത്. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇവർക്കൊപ്പം ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ലോക്ക് ഡൗണിന് മുൻപ് ആയിരുന്നു ചിത്രം റിലീസിനെത്തിയത്. മികച്ച കാഴ്ചക്കാരെ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.

  പുതിയ സന്തോഷവുമായി ആലീസ്, രണ്ട് സേവ് ദ് ഡേറ്റിനെ കുറിച്ച് സജിൻ, ആശംസയുമായി ആരാധകർ

  അഭിനയത്തിൽ അത്രയധികം സജീവമല്ലെങ്കിലും ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ശോഭനയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ നൃത്ത വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആകാറുമുണ്ട്. പ്രിയപ്പെട്ട താരത്തിന്‌റെ വിശേഷം ആരാഞ്ഞ് പ്രേക്ഷകരും എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശോഭനയുടെ പുതിയ വീഡിയോ ആണ്. നടിയുടെ ഫാൻസ് പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഇത് വൈറലായിട്ടുണ്ട്

  കയ്യിൽ പ്രസാദവുമായി കാറിൽ നിന്നിറങ്ങി നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയിൽ കാണുന്നത്. വലിയൊരു ലക്ഷ്മിമാലയും താരം കഴുത്തിൽ അണിഞ്ഞിട്ടുണ്ട്. ഈ മാലയായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. നിരവധി പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പത്മിനിയമ്മയെ പോലെയുണ്ട് ഈ വീഡിയോയിൽ ശോഭന എന്നാണ് ആരാധകരുടെ കണ്ടെത്തൽ. കൂടാതെ മാലയെ കുറിച്ചും ആരാധകർ പരാമർശിക്കുന്നുണ്ട്.

  ഒരു മകളാണ് ശോഭനയ്ക്കുള്ളത്. മകളുടെ ചിത്രങ്ങളൊന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ല.നൃത്തത്തിനോടൊപ്പം തന്നെ മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നതും ശോഭനയാണ്. ഒരിക്കൽ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ മകളെ കുറിച്ചു അവളെ വർത്തുന്ന രീതിയെ കുറിച്ചും ശോഭന പറഞ്ഞിരുന്നു.പെൺകുട്ടിയുടെ അമ്മയെന്ന നിലയിൽ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. മക്കളുടെ കാര്യത്തിൽ പെൺകുട്ടി എന്നോ ആൺകുട്ടിയെന്നോ ഇല്ലെന്നാണ് ശോഭന പറയുന്നത്.

  Recommended Video

  താളം പിടിക്കാന്‍ ഡ്രംസ് ഒന്നും ശോഭനയ്ക്ക് വേണ്ട-വീഡിയോ

  ''പെൺകുട്ടിയെയും ആൺകുട്ടിയെയും നമ്മൾ ഒരുപോലെ വളർത്തണ്ടേ. ആൺകുട്ടിയെ അങ്ങനെ വിടാൻ പറ്റുമോ? ആൺകുട്ടികളാണെങ്കിൽ അവരൊരു പ്രായത്തിൽ മരം കേറിയാൽ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ചുകൊടുത്താൽ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെൻഷൻ. അതുപോലെ തന്നെയാണ് പെൺകുട്ടികളും. മോളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ‌ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേൺ സ്കൂളിലാണ് പോവുന്നത്. ഇടയ്ക്ക് മിഡി സ്കർട്ട് ഒക്കെ ധരിക്കും. പെൺകുട്ടികളാണെങ്കിൽ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ടുതന്നെ ഞാനെപ്പോഴും അവൾ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കും. അപ്പോൾ അവൾ ചോദിക്കും, വാട്സ് ദ ഡീൽ അമ്മാ. കൂടെ പഠിക്കുന്ന ആൺകുട്ടികളെയൊക്കെ കിൻഡർ ​ഗാർട്ടൻ മുതൽ കാണുന്നതല്ലേ. ഹൂ കെയേഴ്സ്, നോബഡി കെയേഴ്സ് എന്ന്. ശരിയാണ് കൂടെ പഠിക്കുന്ന കുട്ടികൾക്ക് ഒന്നും തോന്നില്ല. പക്ഷേ ബാക്കിയെല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. ചെറിയ പ്രായത്തിൽ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോൾ അവൾ സ്വയം തീരുമാനിക്കട്ടെ.'' എന്നാണ് ശോഭന അന്ന് പറഞ്ഞത്.

  Read more about: shobana
  English summary
  Actress Shobana's New Avatar Wearing A Lakshmi Pendant Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X