'ഇത് തീരെ പ്രതീക്ഷിച്ചില്ല, രണ്ടുപേരെയും ഒരുമിച്ച് കാണുമ്പോഴുള്ള സന്തോഷത്തിന് അതിരില്ല'; ലാലിനൊപ്പം ശോഭന!
മോഹൻലാൽ എന്ന പേര് കഴിഞ്ഞ നാല് പതിറ്റാണ്ടായി ശരാശരി മലയാളിയുടെ ദിനചര്യകളിലൊന്നാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. കാരണം ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിലൊരാളും അതിലുപരി ഏറ്റവും വലിയ സൂപ്പർ താരവുമാണ് ഈ നടൻ.
മഹാരഥന്മാർ സമ്മാനിച്ച ഒട്ടനവധി മികച്ച ചിത്രങ്ങളും മാസ്മരികമായ അദേഹത്തിന്റെ അഭിനയശൈലിയും ചേർന്നപ്പോൾ മലയാളികൾക്കിടയിൽ മറ്റാർക്കുമില്ലാത്ത ഒരു സ്വാധീനം ഉണ്ടാക്കിയെടുക്കാൻ മോഹൻലാലിന് വളരെ വേഗത്തിൽ കഴിഞ്ഞു.
ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാത്ഭുതമാണ് മോഹൻലാൽ എന്നത് വളരെ ശരിയാണ്. ആരൊക്കെ വന്നാലും പോയാലും മോഹൻലാലിനോളം അവരാരും ആഘോഷിക്കപ്പെടില്ല. ഇന്ന് അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് പിറന്നാൾ ആശംസ പ്രവാഹമാണ്. ആരാധകരും സഹപ്രവർത്തകരും പ്രിയപ്പെട്ടവരുമെല്ലാം സോഷ്യൽമീഡിയ വഴിയും അല്ലാതെയും പിറന്നാൾ ആശംസകൾ അർധരാത്രി മുതൽ നേർന്ന് തുടങ്ങി.

അക്കൂട്ടത്തിൽ ഏറെ ആഘോഷിക്കപ്പെടുന്നത് നടി ശോഭനയുടെ പിറന്നാൾ ആശംസയാണ്. പൊതുവെ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ വളരെ വിരളമായി മാത്രമെ ശോഭന ആശംസകൾ കുറിക്കാറുള്ളു. അതുകൊണ്ട് തന്നെ ശോഭനയുടെ പിറന്നാൾ ആശംസ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ മോഹൻലാലിനൊപ്പം പകർത്തിയ മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് ശോഭന ആശംസകൾ നേർന്നത്.
ഒരേയൊരു ലാലിന് ജന്മദിനാശംസകൾ... വീണ്ടും ഒരുമിച്ച് ഷൂട്ട് ചെയ്യാൻ സാധിച്ചതിൽ സന്തോഷം എന്നാണ് പിറന്നാൾ ആശംസയ്ക്കൊപ്പം ശോഭന കുറിച്ചത്. വർഷങ്ങൾക്കുശേഷം ഇരുവരും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുകയാണ്. രണ്ടുപേരും അതിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. തരുൺ മൂർത്തിയാണ് സിനിമയുടെ സംവിധാനം.
സിനിമയുടെ പൂജ ചടങ്ങിലെ ഫോട്ടോകളെല്ലാം വൈറലായിരുന്നു. യാതൊരു ഇൻട്രൊഡക്ഷനും വേണ്ടാത്ത ജോഡിയാണ് മോഹൻലാലും ശോഭനയും. ഇന്നും മലയാളികളിൽ ഒട്ടുമിക്കവർക്കും ഇഷ്ടപെട്ട ജോഡി. പലരും ഇന്നും സിനിമയിലെപോലെ തന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു ജോഡി കൂടിയാണ് ശോഭനയും മോഹൻലാലും.
എൺപതുകളിൽ തുടങ്ങിയ ഈ ജോഡിയുടെ യാത്രക്കിടയിൽ ഇവർ പല തരത്തിലുള്ള റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്‌തിട്ടുണ്ട്. അത്യാവശ്യം തമാശ വേണ്ട ജോഡി, വളരെ ആഴത്തിലങ്ങോട്ടുമിങ്ങോട്ടും പ്രണയിക്കുന്ന ജോഡി അങ്ങനെ നിരവധി. പലപ്പോഴും ഭാര്യഭർത്താക്കന്മാരായും കാമുകിയും കാമുകനുമായും വേഷത്തിൽ ഒന്നിച്ച് ഇവർ അഭിനയിച്ച സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്.

ഇതിനോടൊപ്പം മോഹൻൽ ശോഭനയുടെ സുഹൃത്തായി അഭിനയിച്ച മണിച്ചിത്രത്താഴിലെ കെമിസ്ട്രിയും പ്രശസ്തം. മലയാള സിനിമയിൽ മാത്രമല്ല സിനിമയിൽ തന്നെ വളരെ സെലക്ടീവാണ് ഇപ്പോൾ ശോഭന. അതുകൊണ്ട് തന്നെയാണ് ലാലിനൊപ്പം ശോഭന വീണ്ടും അഭിനയിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ ആരാധകർ സന്തോഷിച്ചതും.
ലാലിനുള്ള ശോഭനയുടെ പിറന്നാൾ ആശംസ വൈറലായതോടെ ആരാധകർ അടക്കം നിരവധി പേർ കമന്റുകളുമായി എത്തി. ഇത് തീരെ പ്രതീക്ഷിച്ചില്ല..., രണ്ടുപേരെയും ഒരുമിച്ച് കാണുമ്പോൾ കിട്ടുന്ന സന്തോഷത്തിന് അതിരില്ല, എവർഗ്രീൻ ജോഡി, പ്രണയ ജോഡികൾ... എന്ത് ഭംഗിയാണ് നിങ്ങളെ ഒരുമിച്ച് കാണാൻ, മലയാളത്തിലെ ഏറ്റവും മനോഹരമായ ജോഡി എന്നിങ്ങനെ നീളുന്നു കമന്റുകൾ. 2004ല്‍ റിലീസ് ചെയ്ത മാമ്പഴക്കാലമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച് അവസാനം റീലിസ് ചെയ്ത സിനിമ.
കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് സി. രാധാകൃഷ്ണന്റെ കഥയില്‍ നിന്ന് ജോണ്‍ പോള്‍ എഴുതിയ 1985ലെ അവിടത്തെപ്പോലെ ഇവിടെയും എന്ന സിനിമയിലാണ് ശോഭനയും മോഹന്‍ലാലും ആദ്യമായി ഒരുമിച്ച് വേഷമിട്ടത്. മമ്മൂട്ടി, കവിത താക്കൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. പിന്നീട് അങ്ങോട്ട് പക്ഷെ, മിന്നാരം അടക്കം നിരവധി അമ്പതിന് അടുത്ത് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.


Click it and Unblock the Notifications











