എന്റെ കൂടെ സമയം ചെലവഴിക്കാത്തതെന്താണെന്ന് മകൾ; ഞങ്ങൾ ഒരുമിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്; ശോഭന

മലയാള സിനിമയിൽ ഇനി എത്ര നായികമാർ വന്ന് പോയാലും ശോഭന എന്ന നടിക്കുള്ള ബഹുമാന്യ സ്ഥാനം അത് പോലെ തുടരും. അത്രമാത്രം പ്രേക്ഷക പ്രീതി നേടിയ കേരളത്തിൽ നിന്നും നേടിയ നടിയാണ് ശോഭന. തമിഴ്, തെലുങ്ക്, സിനിമകളിലും സാന്നിധ്യമറിയിച്ച ശോഭനയെ എന്നും ചേർത്ത് പിടിച്ചത് മലയാള സിനിമാ ലോകമാണ്.

നടിക്കും ആ മമത മലയാള സിനിമകളോടുണ്ടായിരുന്നു. ഹിന്ദിയിൽ നിന്നുൾപ്പെടെ അവസരം വന്ന കാലത്തും മലയാള സിനിമകളിലാണ് ശോഭന എന്നും ശ്രദ്ധ കൊടുത്തതും. നൃത്ത വൈഭവം ഒരുപക്ഷെ നടിക്ക് കൂടുതൽ ഉപകാരപ്പെടുക മറുഭാഷകളിലായിരുന്നു. എന്നാൽ നല്ല മലയാള സിനിമകൾ ചെയ്യാനാണ് ശോഭന എന്നും താൽപര്യപ്പെട്ടത്.

നല്ല സിനിമകൾ മലയാളത്തിൽ നിന്ന് നടിക്ക് ലഭിക്കുകയും ചെയ്തു. മണിച്ചിത്രത്താഴ് എന്ന സിനിമയാണ് നടിയുടെ കരിയറിൽ ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്നത്. നാ​ഗവല്ലി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച ശോഭന ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും വാങ്ങി. പിന്നീട് നിരവധി സിനിമകളിൽ നടി അഭിനയിച്ചെങ്കിലും മണിച്ചിത്രത്താഴിനെ വെല്ലുന്ന സിനിമയോ കഥാപാത്രമോ നടിക്ക് പിന്നീട് ലഭിച്ചില്ല.

Shobana

കരിയറിനപ്പുറം ജീവിതത്തിലും വ്യത്യസ്തത പുലർത്തുന്നയാളാണ് ശോഭന. 53 കാരിയായ നടി ഇപ്പോഴും സിം​ഗിളാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരിടത്തും സംസാരിക്കാൻ ശോഭന താൽപര്യപ്പെടാറില്ല. അഭിമുഖങ്ങളിൽ‌ പങ്കെടുക്കുന്നതിന് മുമ്പേ തന്നെ സ്വകാര്യതയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ വേണ്ടെന്ന് നടി വ്യക്തമാക്കാറുണ്ടെന്നാണ് വിവരം.

മുമ്പൊരിക്കൽ നേരെ ചൊവ്വെ എന്ന അഭിമുഖ പരിപാടിയിൽ വെച്ച് വിവാഹം കഴിക്കാത്തതെന്തെന്ന ചോദ്യം ശോഭനയ്ക്ക് വന്നു. വ്യക്തിപരമായ കാര്യങ്ങൾ പറയില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേയെന്നായിരുന്നു ശോഭനയുടെ മറുചോദ്യം. അനന്തനാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്. മകളെ ദത്തെടുക്കുകയായിരുന്നു. സിനെ ഉലകത്തിന് നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശോഭന.

Shobana

മകൾ പഠിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് താനും പിഎച്ച്ഡി പഠനത്തിലാണെന്ന് ശോഭന പറയുന്നു. നിങ്ങളുടെ പഠിപ്പിനെ പറ്റി എനിക്ക് കേൾക്കേണ്ട,
എന്തിനാണ് അമ്മ നിങ്ങൾ പഠിക്കുന്നത്. എന്റെ കൂടെ സമയം ചെലവഴിക്കാത്തതെന്താണെന്നാണ് മകൾ ചോദിക്കുന്നതെന്നും ശോഭന പറഞ്ഞു. കമൽ‌ഹാസനുമായുള്ള സൗഹൃദത്തെക്കുറിച്ചും ശോഭന സംസാരിച്ചു. കമൽ ഹാസന്റെ വീട്ടിലെ എല്ലാ ചടങ്ങുകൾക്കും ക്ഷണിക്കാറുണ്ട്. അദ്ദേഹം കലയെ ബഹുമാനിക്കുന്നു. ഞാനദ്ദേഹത്തിന്റെ ഫാനായിരുന്നു.

ഒരുപാട് തവണ അദ്ദേഹം പറഞ്ഞിട്ടുണ്ട് സിനിമകളിൽ നിന്നെ മുഴുവനായും ഉപയോ​ഗിച്ചിട്ടില്ലെന്ന്. അത്രയും ഡാൻസ് നിങ്ങൾ ചെയ്യണോ എന്നൊക്കെ ചോദിക്കുമെന്നും ശോഭന പറഞ്ഞു. തനിക്ക് ക്ഷേത്രങ്ങളുടെ ഡോക്യുമെന്റേഷന് പലപ്പോഴും അനുമതി വാങ്ങിത്തന്നത് കമൽ ഹാസനാണെന്നും ശോഭന തുറന്ന് പറഞ്ഞു.

സിനെ ഉല​ഗം ചാനലിന് വേണ്ടി നടി സുഹാസിനിയാണ് ശോഭനയെ ഇന്റർവ്യൂ ചെയ്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ദളപതിയിൽ ശോഭനയ്ക്ക് വേണ്ടി ഡബ് ചെയ്തത് സുഹാസിനിയാണ്. സുഹാസിനിയുടെ ഭർത്താവ് മണിരത്നമായിരുന്നു സിനിമ ഒരുക്കിയത്.

തമിഴിൽ അധികം ഹിറ്റുകൾ ശോഭനയ്ക്കില്ല. ആദ്യ കാലത്ത് ചെയ്ത സിനിമകൾ പരാജയമായിരുന്നു. എന്നാൽ ദളപതി എന്ന ഐക്കണിക്ക് സിനിമ നടിക്ക് തമിഴിൽ നിന്ന് ലഭിച്ചു. രജിനികാന്ത്, മമ്മൂട്ടി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമകളിൽ നിന്ന് ഏറെ നാളായി മാറി നിൽക്കുകയാണ് ശോഭന. ഇടവേളയ്ക്ക് ശേഷം 2020 ൽ വരനെ ആവശ്യമുണ്ട് എന്ന മലയാള സിനിമ ചെയ്തെങ്കിലും നടി തുടർന്ന് സിനിമകളിൽ സജീവമായില്ല.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X