'സാരിയുടുത്ത് നാരായണി വലിയ പെണ്ണായല്ലോ'; മകൾക്കൊപ്പം പിടിച്ച് നിൽക്കാൻ പാടുപെട്ട് നടി ശോഭന!

ഇന്നലെയിലെ മായയോ... യാത്രയിലെ തുളസിയോ... മിന്നാരത്തിലെ നീനയോ... തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയോ... അതോ ഗംഗയില്‍ നിന്നും പരകായപ്രവേശം നടത്തി തെക്കിനിയിലെ തമിഴത്തിയായി മാറിയ നാഗവല്ലിയോ..? അറിയില്ല... ഒന്നില്‍ പിടിച്ചിരുത്താന്‍ പറ്റാത്തതരം അത്രമേൽ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ശേഭനയെന്ന നടി നിറഞ്ഞാടിയ കഥാപാത്രങ്ങള്‍. പതിനാലാമത്തെ വയസില്‍ ബാലചന്ദ്രമേനോന്‍റെ കൈപിടിച്ച് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി.

ഒരു തലമുറയുടെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച പ്രതിഭയാണ് ശോഭന. ഒട്ടനവധി പുതിയ നടിമാർ വന്നിട്ടുണ്ടെങ്കിലും ഇന്നും ശോഭനയെ ആരാധിക്കുന്നവർ മലയാളികൾക്കിടയിൽ നിരവധിയാണ്. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ ഗ്രേസാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണമായതെന്ന് ചോദിച്ചാൽ ആർക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല. അമ്പത്തിനാലുകാരിയായ താരം വളരെ സെലക്ടീവായി മാത്രമെ ഇപ്പോൾ സിനിമകൾ ചെയ്യാറുള്ളു.

Shobana

സ്റ്റേജ് പ്രോ​ഗ്രാമുകളും നൃത്തഅധ്യാപനത്തിലും മറ്റുമാണ് ഏറെയും ശ്രദ്ധ താരം കഴിഞ്ഞ കുറച്ച് നാളുകളായി നൽകിയിരിക്കുന്നത്. അതുപോലെ സോഷ്യൽമീഡിയയിലും താരം വളരെ സജീവമാണ്. ഇപ്പോഴിതാ മാതൃദിനത്തിൽ‌ ശോഭന ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മകൾ അനന്തനാരായണിക്കൊപ്പം വെസ്റ്റേൺ ഡാൻസിന് ചുവടുവെക്കുന്ന ശോഭനയാണ് വീഡിയോയിലുള്ളത്.

മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ ശോഭന സജീവമാണെങ്കിലും മകൾ നാരായണിയെ അതിൽ നിന്നെല്ലാം അകറ്റി നിർത്താൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മകളുടെ ചിത്രം പോലും താരം പുറത്ത് വിടാറില്ല. ഒരുപക്ഷെ ആദ്യമായാകും മകൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ശോഭന പങ്കിടുന്നത്. അതുകൊണ്ട് തന്നെ വീഡിയോ കണ്ട് ഇത് മോം-ഡോട്ടർ ഡ്യുയോ തന്നെയല്ലേയെന്ന് ഉറപ്പ് വരുത്താൻ ആരാധകരും കുറച്ച് പണിപ്പെട്ടു.

എവരി ടൈം വി ടച്ച് എന്ന ഗാനത്തിനാണ് മകൾക്കൊപ്പം ശോഭന ചുവടുവെയ്ക്കുന്നത്. ഈ നിസാര കാര്യം അത്ര എളുപ്പമല്ല എന്ന ക്യാപക്ഷനേടെയാണ് രസകരമായ വീഡിയോ താരം പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് അമ്മയേയും മകളെയും ഒരുമിച്ച കണ്ട സന്തോഷം കമന്റ് സെക്ഷനിൽ പ്രകടിപ്പിച്ചെത്തിയത്. സാരിയുടുത്ത് നാരായണി വലിയ പെണ്ണായല്ലോ, നൃത്തത്തിൽ പുലിയാണെങ്കിലും മകൾക്കൊപ്പം പിടിച്ച് നിൽക്കാൻ ശോഭനയ്ക്ക് പറ്റുന്നില്ലേ?, രണ്ടുപേരും സൂപ്പർ ക്യൂട്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

മഞ്ഞ നിറത്തിലുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞ് നീളൻ മുടി അഴിച്ചിട്ടാണ് നാരായണി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. റോസ് നിറത്തിലുള്ള സാരിയും ആഭരണങ്ങളുമായിരുന്നു ശോഭനയുടെ വേഷം. നാരായണി വളരെ പെട്ടെന്ന് വലുതായതായി തോന്നുന്നു എന്നിങ്ങനെയും കമന്റുകളുണ്ട്.

Shobana

അതേസമയം അടുത്തിടെയും നാരായണിയുടെ ഒരു വീഡിയോ വൈറലായിരുന്നു. അമ്മയും മകളും ഒരുമിച്ച് സ്റ്റേജ് പ്രോ​ഗ്രാം ചെയ്യുന്ന വീഡിയോയായിരുന്നു അത്. അവിവാഹിതയായ ശോഭന 2011ലാണ് പെൺകുഞ്ഞിനെ ദത്തെടുത്തത്. ദത്തെടുക്കുന്ന വേളയിലെ നാരായണിയുടെ പ്രായം വ്യക്തമല്ല എങ്കിലും, കൈക്കുഞ്ഞായിരുന്ന പ്രായത്തിലാണ് മകൾ ശോഭനയുടെ ഒപ്പം കൂടുന്നത്. അതുകൊണ്ട് തന്നെ പതിനഞ്ചിൽ താഴെ പ്രായമെ ഇപ്പോൾ നാരായണിക്ക് ഉണ്ടാകു.

മലയാള സിനിമയിലേക്ക് ഒരു ഇടവേളയ്ക്കുശേഷം ശോഭന മടങ്ങി എത്തിയത് വരനെ ആവശ്യമുണ്ടിലൂടെയാണ്. ഇതിൽ സുരേഷ് ഗോപിയുടെ നായികയായാണ് ശോഭന അഭിനയിച്ചത്. ഇപ്പോൾ ഒരു മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.

More from Filmibeat

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X