ശോഭനയുടെ നടക്കാതെ പോയ വിവാഹമോ, 'ഭർത്താവാകാനിരുന്ന മുറച്ചെറുക്കൻ'; വിവാഹവാർത്ത വന്നു, പക്ഷെ...

വ്യക്തി ജീവിതത്തിൽ എന്നും സ്വകാര്യത കാത്തുസൂക്ഷിക്കാൻ ആ​ഗ്രഹിച്ച നടിയാണ് ശോഭന. പതിറ്റാണ്ടുകളായി സിനിമാ രം​ഗത്ത് തുടരുന്ന മുൻനിര താരമാണെങ്കിലും ​ഗോസിപ്പ് കോളങ്ങളിൽ ശോഭനയുടെ പേര് അധികം വന്നിട്ടേയില്ല. സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾ ശോഭന പ്രോത്സാഹിപ്പിക്കാറില്ല. ഇഷ്ടപ്പെടാത്ത ചോദ്യമാണെങ്കിൽ അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്യും. 55 കാരിയായ ശോഭന അവിവാഹിതയാണ്. നൃത്തത്തിന് വേണ്ടി അർപ്പിച്ച ജീവിതമാണ് ശോഭനയുടേത്.

അതേസമയം അമ്മയാകണമെന്ന ആ​ഗ്രഹം ശോഭനയ്ക്കുണ്ടായിരുന്നു. ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്ത് ഈ ആ​ഗ്രഹം ശോഭന നിറവേറ്റി. കൗമാരക്കാരിയാണ് ഇന്ന് ശോഭനയുടെ മകൾ. എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന് പലപ്പോഴും ശോഭനയ്ക്ക് ചോദ്യങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ഇതിന് വ്യക്തമായ മറുപടി ശോഭന നൽകിയിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ശോഭനയുടെ പേരിൽ ചിത്രഭൂമിയിൽ വന്ന വാർത്തയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Shobana

1987 ലേതാണ് ഈ വാർത്ത. ശോഭനയുടെ ബന്ധുക്കളായ ലളിത പത്മിനി രാ​ഗിണിമാരിലെ പത്മിനിയുടെ മകനായ പ്രേമാനന്ദിനെ ശോഭന വിവാഹം ചെയ്യുന്നെന്നും വിവാഹ ശേഷം ശോഭന അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുമെന്നുമാണ് വാർത്തയിൽ പറഞ്ഞത്. നടൻ മധു സംവിധാനം ചെയ്ത ഉദയം പടിഞ്ഞാറ് എന്ന സിനിമയിൽ പ്രേമാനന്ദ് അഭിനയിച്ചിട്ടുണ്ട്. ഒപ്പം ശോഭനയും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്തു. ഈ സിനിമ റിലീസ് ചെയ്ത് തൊട്ടടുത്ത വർഷമാണ് വാർത്ത വന്നത്.

പഴയ വാർത്ത സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. പ്രേമാനന്ദിനെക്കുറിച്ച് തിരയുകയാണ് ശോഭനയുടെ ആരാധകർ. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പ്രേമാനന്ദ് വിവാഹിതനാണ്. ഒരു മകനുമുണ്ട്. മാധ്യമപ്രവർത്തകനും ഫോട്ടോ​ഗ്രാഫറുമായിരുന്നു പ്രേമാനന്ദ്. രാഹുൽ ഹബിൾ സനൽ എന്ന പേജിലാണ് പഴയ ഈ വാർത്ത വീണ്ടും പൊങ്ങിയത്. ശോഭനയുടെ മുറചെറുക്കൻ പ്രേമാനന്ദ് ഇപ്പോൾ എവിടെയാണ്? എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് വന്നത്.

More from Filmibeat

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X