മഞ്ജു വാര്യരും, കാവ്യ മാധവനും നവ്യയുമൊക്കെ തന്റെ കാലഘട്ടം കഴിഞ്ഞു വന്ന മികച്ച നായികമാരാണെന്ന് ശോഭന
നടി ശോഭന മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ദേശീയ പുരസ്‌കാരമടക്കം നേടിയ നടി ഏറെ കാലമായി സിനിമാ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അടുത്തിടെ അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ ശോഭന തിരിച്ച് വരവ് നടത്തിയിരുന്നു.
പണ്ട് മുതല്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ശോഭന അവതരിപ്പിച്ചിട്ടുണ്ട്. തിരിച്ച് വരവിലും അത്തരം കഥാപാത്രത്തെയായിരുന്നു നടിയ്ക്ക് ലഭിച്ചത്. താന്‍ അഭിനയം നിര്‍ത്തിയതിന് ശേഷവും മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിലൂടെ മികച്ച നടിമാരെ കിട്ടിയിട്ടുണ്ടെന്നും പറയുകയാണ് ശോഭനയിപ്പോള്‍.
പത്മപ്രിയയും, മഞ്ജു വാര്യരും, നവ്യയും കാവ്യ മാധവനുമൊക്കെ തന്റെ കാലഘട്ടം കഴിഞ്ഞു വന്ന മികച്ച നായികമാരാണെന്നാണ് ശോഭന പറയുന്നത്. നല്ല സംവിധായകരും എഴുത്തുകാരും അവര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ നല്‍കിയിരുന്നേല്‍ താന്‍ ചെയ്തത് പോലെയുള്ള മികച്ച വേഷങ്ങള്‍ അവര്‍ക്കും ലഭിക്കുമായിരുന്നുവെന്ന് ശോഭന പറയുന്നു.

എന്റെ കാലഘട്ടം കഴിഞ്ഞു നല്ല സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശേഷിയുള്ള നിരവധി നടിമാര്‍ ഉണ്ടായിട്ടുണ്ട്, നവ്യയും പത്മപ്രിയയും മഞ്ജുവും കാവ്യയുമൊക്കെ അതിന് ഉദാഹരണങ്ങള്‍ ആണ്. നല്ല നടിമാര്‍ ഉണ്ടായിട്ടില്ല എന്ന് പറയാന്‍ കഴിയില്ല. സംവിധായകരും എഴുത്തുകാരും അവര്‍ക്ക് നല്ല വേഷങ്ങള്‍ നല്‍കുക എന്നതാണ് പ്രധാനം.താന്‍ അഭിനയിച്ചിരുന്ന കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്നും ലാലും മമ്മുക്കയുമൊക്കെ നല്ല കുറേയധികം സിനിമകള്‍ തെരഞ്ഞെടുത്തിരുന്നുവെന്നും ശോഭന പറയുന്നു.
രസകരമായ മറ്റൊരു കാര്യം ശോഭന പറഞ്ഞ നാല് നടിമാരിൽ മഞ്ജു വാര്യരാണ് ഏറ്റവും സജീവമായി നിൽക്കുന്നത്. ബാക്കി എല്ലാവരും അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. മഞ്ജു വാര്യരിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നവ്യ നായർ സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഒരുത്തീ എന്ന ചിത്രമാണ് നവ്യയുടേതായി വരാനിരിക്കുന്നത്.
നടൻ ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത് മാറി നിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിൻ്റെ തന്നെ നായികയായി അഭിനയിച്ച പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2016 മുതൽ കാവ്യ സിനിമാഭിനയം നിർത്തി. പത്മപ്രിയയും ഏറെ കാലമായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്.


Click it and Unblock the Notifications











