എന്റെ സിനിമ കണ്ടതും അവളെന്നെ പുറത്തേക്ക് കൊണ്ട് പോയി! സാധാരണ അമ്മയാണ് താനെന്ന് നടി ശോഭന

അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് ശോഭന. അഭിനയത്തില്‍ നിന്നും കുറേ കാലം മാറി നിന്നെങ്കിലും അന്നും ഇന്നും പിടിമുറുക്കിയത് നൃത്തത്തിലായിരുന്നു. ഇപ്പോള്‍ ശോഭനയുടെ പാതയിലൂടെ മകള്‍ നാരായണിയും നൃത്തലോകത്ത് ചുവടുറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ശോഭനയെ കുറിച്ചുള്ള രസകരമായ കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ തന്റെ ജീവിതത്തിലും കരിയറിലും മകളുടെ കാര്യത്തിലുമൊക്കെ ശക്തമായ തീരുമാനങ്ങളും അഭിപ്രായവുമുള്ള ആളാണ് നടി. മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ സാധാരണക്കാരിയായൊരു അമ്മയാണെന്ന് നടി വ്യക്തമാക്കിയിരുന്നു.

 shobana

മകള്‍ നാരായണി അടുത്തിടെയാണ് തന്റെ സിനിമകള്‍ കണ്ടതെന്നാണ് ശോഭന അഭിമുഖത്തിലൂടെ പറഞ്ഞത്. 'അമ്മ വാട്ട് ആര്‍ യു ഡൂയിങ്' എന്നാണ് മകള്‍ ചോദിച്ചത്. അവള്‍ക്കത് കണ്ടപ്പോള്‍ അമ്പരപ്പാണ് ഉണ്ടായത്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുപുഞ്ചിരിയോടെ അവളോട് പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമ മകള്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. എന്റെ കാര്യത്തില്‍ മകള്‍ കുറച്ച് പൊസസ്സീവ് ആണെന്നും ആ സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ മകളായി ഉള്ളത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും നടി പറയുന്നു.

അവള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നത്. തിയറ്ററില്‍ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്‌ക്രീനില്‍ എന്നെ കണ്ടതും അവള്‍ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാല്‍ എന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. അതേ സമയം മകള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രം മണിച്ചിത്രത്താഴ് ആണെന്നും ശോഭന പറയുന്നു.

ശോഭന മകളോട് കര്‍ക്കശക്കാരിയാണോന്ന് ചോദിച്ചാല്‍ അത്യാവശ്യത്തിന് ഉണ്ടെന്നാണ് നടിയുടെ മറുപടി. 'മകളുടെ സ്‌കൂളില്‍ നിന്നും ഫോണ്‍ കോള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാന്‍. അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാന്‍ പേടിക്കും. അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി. ചെന്നൈയില്‍ ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മാരിസില്‍ വേണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു.

 shobana

അതേ സമയം മകള്‍ ഞാന്‍ പറയുന്നതിന്റെ എതിരേ ചെയ്യൂ, അതാണല്ലോ അവളുടെ പ്രായം. അതുകൊണ്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യണ്ടെന്ന് പറയും. അപ്പോഴവത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. ഇപ്പോഴും അവളെനിക്ക് ചെറിയ കുട്ടിയാണ്. ഞാന്‍ കൂട്ടുകാരുടെ കൂടെ ഒരുമിച്ചു കൂടുമ്പോള്‍ കൂടെ അവളെയും കൊണ്ടു പോകാറുണ്ട്.

നൃത്തത്തിലേക്ക് കടക്കാന്‍ നാരായണി ആഗ്രഹം പ്രകടിപ്പിച്ച് വന്നതിനെ കുറിച്ചും ശോഭന പങ്കുവെച്ചിരുന്നു. 'കഴിഞ്ഞ മാസം അവള്‍ എന്റെയടുത്തു വന്നിട്ട് പറഞ്ഞു, എനിക്ക് നൃത്തം പഠിക്കണമെന്ന്. അതുവരെ വിളിച്ചാല്‍ വരും എന്നല്ലാതെ അത്ര താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. നിര്‍ബന്ധിക്കാനും എനിക്ക് ഇഷ്ടമല്ലായിരുന്നു. നിനക്ക് പഠിക്കണമെന്ന് തോന്നുമ്പോള്‍ വരൂ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഗൗരവ്വമായി നൃത്തപഠനം തുടങ്ങിയിരിക്കുകയാണ് താരപുത്രി.

മകളുടെ സ്വകാര്യത നഷ്ടപെടാതിരിക്കാന്‍ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ട് വരാതെയാണ് ശോഭന നാരായണിയെ വളര്‍ത്തുന്നത്. അവള്‍ സാധാരണ ഒരു കുട്ടിയായത് കൊണ്ടാണ് അങ്ങനെ പബ്ലിക്കിന് മുന്നിലേക്ക് കൊണ്ട് വരുത്താത്തതെന്നാണ് നടി പറയുന്നത്. അങ്ങനെ കൊണ്ട് വരുന്നതിന്റെ ആവശ്യമെന്താണെന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ശോഭന വ്യക്തമാക്കി.

More from Filmibeat

Read more about: shobana ശോഭന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X