അത്തരം രംഗങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ മടിയുണ്ടായിരുന്നു! കാരണം തുറന്നുപറഞ്ഞ് ശോഭന

By Prashant V R

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി ശോഭന. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം അഭിനയിച്ച നടിക്ക് ആരാധകരും ഏറെയാണ്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് ശോഭന വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിയത്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെ നായികയായെല്ലാം ശോഭന അഭിനയിച്ചിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് എത്തിയത്. തിരിച്ചുവരവിലും മികച്ച വരവേല്‍പ്പാണ് ശോഭനയ്ക്ക് പ്രേക്ഷകര്‍ നല്‍കിയത്. അതേസമയം സിനിമയിലെ ക്ലോസായിട്ടുളള റൊമാന്റിക്ക് രംഗങ്ങളെ കുറിച്ച് ശോഭന പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തരം രംഗങ്ങള്‍ മലയാളത്തില്‍ ചെയ്യുമ്പോള്‍ മടിയുണ്ടായിരുന്നു എന്ന് നടി പറയുന്നു.

ഇത്തരം രംഗങ്ങള്‍

ഇത്തരം രംഗങ്ങള്‍ മോളിവുഡില്‍ ചെയ്യുമ്പോഴാണ് താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതെന്ന് നടി പറയുന്നു. തമിഴ്, തെലുങ്ക് ഭാഷകളില്‍ വലിയ സിനിമകള്‍ ആയതിനാല്‍ ലൊക്കേഷനില്‍ നിയന്ത്രണം ഉണ്ടാകുമായിരുന്നു. എന്നാല്‍ മലയാളത്തില്‍ ചെയ്തപ്പോള്‍ അതായിരുന്നില്ല സ്ഥിതിയെന്നും നടി പറയുന്നു. ക്ലോസ് ആയിട്ടുളള റൊമാന്റിക്ക് സീനുകള്‍ ചെയ്യുമ്പോള്‍ ആദ്യമൊക്കെ വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നു.

അതും കേരളത്തില്‍

അതും കേരളത്തില്‍ ആണെങ്കില്‍ ഒരു ക്യാമറയുടെ പിന്നില്‍ തന്നെ ആളുകള്‍ നില്‍ക്കും. തെലുങ്ക്, തമിഴ് സിനിമകളില്‍ അങ്ങനെയൊന്നുമില്ല. അവിടെ പോലീസ് ഒകെയാവും കാര്യങ്ങള്‍ നിയന്ത്രിക്കുക. മലയാളത്തില്‍ അങ്ങനെ അല്ല, ലൈറ്റിന്റെ ഇടയില്‍ ആളുകള്‍ ഇങ്ങനെ നോക്കിനില്‍ക്കും. നമുക്ക് ഒന്നും പറയാന്‍ പറ്റില്ല.

Recommended Video

മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ
വരനെ ആവശ്യമുണ്ട്

വരനെ ആവശ്യമുണ്ട് എന്ന ചിത്രം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനായിരുന്നു സംവിധാനം ചെയ്തത്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ശോഭനയും കാഴ്ചവെച്ചത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനായിരുന്നു ശോഭനയുടെ മകളുടെ വേഷത്തില്‍ അഭിനയിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ നീനയെന്ന എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചിരുന്നത്.

More from Filmibeat

Read more about: shobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X