നടി ശോഭനയ്‌ക്കൊപ്പം ഐശ്വര്യ റായി എത്തിയപ്പോള്‍! രാവണ്‍ സിനിമയുടെ പിന്നണിയിലെ രസകരമായ കാര്യം
നടി ശോഭന എല്ലാ കാലത്തും മലയാള സിനിമാലോകത്തിന് അഭിമാനമാണ്. അതുപോലെ ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും പ്രശസ്തയായ താരസുന്ദരിയാണ് ഐശ്വര്യ റായി. ലോകം മുഴുവനുമായി തിളങ്ങി നില്‍ക്കുന്ന ഈ രണ്ട് നടിമാരുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. നടി ശോഭന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പോസ്റ്റാണ് തരംഗമുണ്ടാക്കി കൊണ്ടിരിക്കുന്നത്.
ഐശ്വര്യ റായി നായികയായി അഭിനയിച്ച രാവണ്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു ഫോട്ടോ ആയിരുന്നിത്. ഐശ്വര്യ റായിക്കൊപ്പം നില്‍ക്കുന്ന ശോഭനയും നടിയുടെ അമ്മയുമാണ് ചിത്രത്തിലുള്ളത്. 'അമ്മയ്ക്കും അതുപോലെ സുന്ദരിയായ ഐശ്വര്യ റായിക്കുമൊപ്പെ ഞാന്‍. മണിരത്‌നത്തിന്റെ രാവണ്‍ എന്ന സിനിമയിലെ പാട്ടിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്ന സമയത്ത്' എന്നാണ് ചിത്രത്തിന് താഴെ ശോഭന എഴുതിയിരിക്കുന്നത്.

സിനിമയിലെ കോസ്റ്റിയൂം ധരിച്ചാണ് ഐശ്വര്യ റായി ചിത്രത്തിലുള്ളത്. രസകരമായ കമന്റുകളാണ് ശോഭനയുടെ ഈ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. മൂന്ന് പേരും വളരെയധികം സുന്ദരിമാരാണ്. ഐശ്വര്യ റായിയെക്കാള്‍ സുന്ദരിയായിട്ടാണ് ശോഭനയുള്ളതെന്ന് ചിലര്‍ പറയുന്നു. ഒപ്പം ശോഭനയുടെ അമ്മയെ കുറിച്ചും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
മണിരത്‌നം തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയാണ് രാവണ്‍. ഹിന്ദിയിലും തമിഴിലുമായി നിര്‍മ്മിച്ച ചിത്രത്തില്‍ ഹിന്ദിയില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമായിരുന്നു നായിക നായകന്മാരായിട്ടെത്തിയത്. തമിഴില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. വില്ലനായി സൂപ്പര്‍ താരം വിക്രമും അഭിനയിച്ചു. ബോക്‌സോഫീസില്‍ വലിയ വിജയമായി മാറിയ രാവണിന്റെ പിന്നണിയില്‍ ശോഭന കൂടി ഉണ്ടായിരുന്നു എന്ന കാര്യം വളരെ കുറച്ച് പേര്‍ക്ക് മാത്രമായിരിക്കും അറിയുക.
മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാള്‍ എന്നതിലുപരി നല്ലൊരു ക്ലാസിക്കല്‍ നര്‍ത്തകി കൂടിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നിന്നെങ്കിലും നൃത്ത രംഗത്ത് സജീവമായി തുടരുകയാണ് നടി. നൃത്ത വിദ്യാലയവും ശോഭന നടത്തി വരുന്നുണ്ട്. അടുത്തിടെ അനുപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ശോഭന നായികയായി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications