കാമുകനൊപ്പം അത്താഴം കഴിക്കാന്‍ അമ്മയെ ക്ഷണിച്ച് താരം ശ്രുതി ഹാസന്‍

By Maneesha IK

ഗായിക, ഗ്ലാമറസ് നായിക എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്ന താരമാണ് ശ്രുതി ഹാസന്‍. ഉലക നായകന്‍ കമലഹാസന്റെ മൂത്ത പുത്രി എന്നതിനേക്കാളും നടി അറിയപ്പെടുന്നത് ഈ പേരുകളിലാണ്. ഗായികയായി സിനിമയില്‍ അരേങ്ങറ്റം കുറിച്ച താരം പിന്നീട് അഭിനയത്തിലേക്ക് എത്തുകയായിരുന്നു. നായിക വേഷങ്ങളില്‍ തിളങ്ങി പിന്നെ ഗ്ലാമറസ് റോളുകളില്‍ ശ്രുതി സിനിമകളില്‍ എത്തി.

Sruthi Hassan

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വ്യകതിപരവും പ്രൊഫഷണല്‍ ജീവിതത്തിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ, താരം, പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ട്രോം) അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. സ്ത്രീകള്‍ക്കിടയില്‍ സാധാരണമായ ഹോര്‍മോണ്‍ സംബന്ധിയായ തകരാറിനെ പോസിറ്റീവ് ആയി നേരിടണമെന്നും താന്‍ അതാണ് ചെയ്യുന്നതെന്നും ഒക്കെ പറഞ്ഞുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പോസ്റ്റ്. അതേ സമയം, താരത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് പറഞ്ഞ് ചില വാര്‍ത്തകള്‍ എത്തി. ഇതിനെതിരെ താരം, പ്രതികരിച്ചു കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടതും ആരാധക ശ്രദ്ധ നേടി.

ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ട് വര്‍ക്കൗട്ടും, ഭക്ഷണനിയന്ത്രണവും തുടരുകയാണ് താരം ഇപ്പോള്‍ .ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് പിന്തുടരുന്ന മാര്‍ഗങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന വീഡിയോസ് പലതും വൈറലാവാറുണ്ട്്.

അടുത്തിടെയാണ് ശ്രുതി ശാന്തനു ഹന്‍സാരികയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത ആരാധകര്‍ അറിയുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വാര്‍ത്തകളില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ശ്രുതി ശാന്തനു ഹന്‍സാരികയും ചേര്‍ന്നുള്ള ചിത്രം ഇന്‍സ്റ്റ ഗ്രാമില്‍ പങ്കുവെച്ചു. ഞങ്ങളുടെ തികഞ്ഞ ദീപാവലിയില്‍ നിന്നുള്ള അപൂര്‍ണ്ണമായ ചിത്രം എന്നാണ് ഫോട്ടോയ്ക്ക് താഴെ താരം നല്‍കിയ അടിക്കുറിപ്പ്.

പ്രണയ നിമിഷങ്ങളെ ആസ്വദിക്കുന്ന കൂട്ടത്തിലുളള താരം, കാമുകനൊപ്പമുളള ചിത്രങ്ങളും വീഡിയോയും സ്ഥിരം പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അമ്മ സരികയ്ക്കും കാമുകന്‍ ശാന്തനു ഹസാരികയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്ക് വെച്ചിരിക്കുന്നു. കൈകളില്‍ ചോപ്സ്റ്റിക്ക് പിടിച്ച് ശ്രുതിക്കൊപ്പം ശാന്തനുവിനൊപ്പം തമാശയുള്ള ഭാവങ്ങള്‍ കാണിക്കുന്നത് കാണാം. ഇരുവരും ഒരുമിച്ച് ചെലവഴിച്ച ചിത്രങ്ങളില്‍ താരത്തിന്റെ അമ്മ സരികയും, സൂഹൃത്ത് പൂജ പുരിയേയും അടുത്ത് ഇരിക്കുന്നുണ്ട്്. താരത്തിന്റെ അമ്മ സാരിയിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്്. ശ്രുതി കറുപ്പ് കോബിനേഷനുളള ഡ്രസ്സില്‍ എത്തിയപ്പോള്‍ കാമുകന്‍ ശന്തനു പ്രിന്റ് ചെയ്ത വെള്ള ടീ ഷര്‍ട്ടാണ്് ധരിച്ചത്.

ശ്രുതിയും ശാന്തനുവും 2018-മുതലെ സുഹൃത്തുക്കളായിരുന്നു. 2020-ലാണ് ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നത്. താരത്തെ പോലെ സജീവമാണ് സോഷ്യല്‍ മീഡിയയില്‍ കാമുകനായ ശാന്തുനവും. ശ്രുതിക്കൊപ്പമുളള നിരവധി ചിത്രങ്ങള്‍ ശാന്തനുവും പങ്കുവെച്ചിട്ടുണ്ട്. ശ്രുതി എന്നെ പല തരത്തില്‍ പ്രചോദിപ്പിച്ചിട്ടുണ്ട്.

വാസ്തവത്തില്‍, ഞങ്ങള്‍ പരസ്പരം പ്രചോദനാത്മകമായ പങ്കാളികളാണ്. ഞങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും യഥാര്‍ത്ഥത്തില്‍ പരസ്പരം പ്രചോദനം ഉള്‍ക്കൊണ്ടതാണ്, അത് ആശയങ്ങളുടെ ഇന്‍കുബേഷന്‍ പോലെയാണ്. എന്നെ പോലെ സര്‍ഗ്ഗാത്മകവും പ്രകോപനപരവുമായ ഒരു പങ്കാളി എനിക്കുണ്ട് എന്നത് അതിശയകരമാണ്. എല്ലാ ദിവസവും, ഞാന്‍ വ്യത്യസ്തമായ നിരവധി ആശയങ്ങളും ചിന്തകളും കാഴ്ചപ്പാടുകളുമായാണ് വരുന്നത്. ഒരു കലാകാരനെന്ന നിലയില്‍ ഇങ്ങനെ ഒരു പങ്കാളിയെ കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് ശാന്തനു -ശ്രുതിയുമായുളള ബന്ധത്തെ പറ്റി പറഞ്ഞു.

ഇല്ലസ്ട്രേറ്ററും ഡൂഡില്‍ ആര്‍ടിസ്റ്റുമാണ് ശാന്തനു ഹന്‍സാരിക. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിന് മുന്‍പും താരം പങ്കു വെച്ചിട്ടുണ്ട്. മുന്‍ കാമുകനായ മൈക്കിള്‍ കോര്‍സെലയുമായുളള താരത്തിന്റെ വേര്‍പ്പിരിയല്‍ നടിയെ മാനസികമായി തളര്‍ത്തിയെന്ന് തുറന്നു പറഞ്ഞിരുന്നു.

More from Filmibeat

Read more about: sruthi hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X