'അമ്പലത്തിൽ വെച്ച് മോശം അനുഭവമുണ്ടായി... അന്ന് ബഹളം വെച്ചില്ല പകരം അയാളുടെ കൈ ഞാൻ പിടിച്ച് തിരിച്ച് ഒടിച്ചു'
കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രീതി നേടിയ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. സീരിയലിലെ കുട്ടി താരം റൈഹു മുതൽ പ്രധാന കഥാപാത്രമായ ഉത്തമനായി എത്തിയ ശ്രീകുമാർ വരെ പ്രേക്ഷകർക്ക് വളരെ പെട്ടന്ന് പ്രിയപ്പെട്ടവരായി മാറി. അക്കൂട്ടത്തിൽ ചക്കപ്പഴം സിറ്റ്കോമിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരാളായി മാറിയ വ്യക്തിയാണ് പൈങ്കിളി എന്ന കഥാപാത്രമായി എത്തിയിരുന്ന ശ്രുതി രജനികാന്ത്. ബാല താരമായി സീരിയലിൽ എത്തുകയും പിന്നീട് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത ശ്രുതി ചക്കപ്പഴത്തിനുശേഷം സിനിമകളിൽ സജീവമാണ്.
ചക്കപ്പഴം അവസാനിച്ചുവെങ്കിലും തന്റെ ആരാധകരുമായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് ശ്രുതി. ഇടയ്ക്ക് ആരാധകരുമായി ക്യു ആന്റ് എ സെഷൻ വഴി സംസാരിക്കാറുമുണ്ട് ശ്രുതി. അത്തരത്തിൽ കുറച്ച് നാളുകൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിൽ ചിലർ ചോദിച്ച ചോദ്യങ്ങൾക്ക് ശ്രുതി നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

വീഡിയോ തുടങ്ങുമ്പോൾ തന്നെ ചക്കപ്പഴം നിർത്തിയോ എന്ന് ഇനി ആരും ചോദിക്കേണ്ടെന്നും നിർത്തിയെന്നും പറഞ്ഞാണ് ശ്രുതി ആരംഭിച്ചത്. ശേഷം സൗഹൃദം, പ്രണയം എന്നിവ വഴിയുണ്ടായിട്ടുള്ള വിഷമങ്ങളെ മറികടക്കുന്നതിനുള്ള മാർഗങ്ങളും വിഷാദ അവസ്ഥയിൽ എത്തിയതിനെ കുറിച്ചുമെല്ലാമാണ് ശ്രുതിയോട് ഏറെയും പേർ ചോദിച്ചിട്ടുള്ളത്.
എല്ലാവരും ഉണ്ടെങ്കിലും ചിലർക്ക് ഒരു വീക്ക് പോയിന്റുണ്ടാകുമെന്നും അത്തര സാഹചര്യങ്ങളിലാണ് അവർ വിഷാദ അവസ്ഥയിൽ എത്തുന്നതെന്നും അത് എല്ലാവരും മനസിലാക്കണമെന്നുമാണ് ഡിപ്രഷനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ശ്രുതി പറഞ്ഞത്. പിന്നീട് സൗഹൃങ്ങളും പ്രണയങ്ങളും മുന്നോട്ട് കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ശ്രുതി സംസാരിച്ചത്. റിലേഷൻഷിപ്പിൽ മാത്രമല്ല ഫ്രണ്ടഷിപ്പിലും ഹണിമൂൺ പിരിഡുണ്ട്.
ഒരാളെ അടുത്ത് അറിയുന്ന സമയം. അവിടെയാണ് നമ്മുടെ ഫ്രണ്ട്ഷിപ്പ് ബിൽഡ് ചെയ്യുന്നത്. ചിലരോട് അകലം പാലിച്ചാലേ അവർ നമുക്ക് വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ടെന്നും അവർക്ക് നമ്മൾ ആരായിരുന്നുവെന്നെല്ലാം മനസിലാകൂ. അവർക്കും ഇതെല്ലാം മനസിലാക്കാൻ അകലം പാലിക്കുന്ന സമയത്ത് കഴിയും. അതുപോലെ ഡിപ്രഷൻ അവസ്ഥയിലായിരിക്കുമ്പോൾ ആരും വന്ന് നമ്മളെ ഹെൽപ്പ് ചെയ്യില്ല. അത് ചെയ്യേണ്ടത് നമ്മൾ തന്നെയാണ്.
ചിലർക്ക് അങ്ങോട്ട് സ്നേഹം കിട്ടികൊണ്ടിരിക്കണം. തിരികെ കൊടുക്കുന്നതിനെ പറ്റി ചിന്തിക്കാറില്ല. അതുപോലെ സഹാനുഭൂതിയുള്ള മനസുണ്ടെന്നതിന്റെ പേരിൽ വേദനകൾ അനുഭവിക്കേണ്ടി വരുമ്പോൾ വിഷമിക്കേണ്ടതില്ല. ഇപ്പോൾ വളരെ കുറച്ച് ആളുകളിൽ മാത്രമെ എംപതിയൊക്കെയുള്ളു. അതുകൊണ്ട് എംപതിയുണ്ട് എന്നതിൽ അഭിമാനിക്കുകയാണ് വേണ്ടത്.

അതുപോലെ ഇന്നത്തെ തലമുറയിലുള്ളവരോട് പറയാനുള്ളത്... ഒന്നും രണ്ടും പ്രേമിക്കുന്നതിൽ ഞാൻ ഒന്നും പറയുന്നില്ല. ഒരു റിലേഷൻഷിപ്പിലായിരിക്കുമ്പോൾ വേറൊന്ന് പിറകിലൂടെ വലിക്കാതിരിക്കുക. കാരണം റിലേഷൻഷിപ്പിന്റെ അടിത്തറ ട്രസ്റ്റാണ്. ഇന്ററസ്റ്റ് പോയെങ്കിൽ അത് പാട്നറിനോട് തുറന്ന് പറയുക. ഇമോഷൻ ഒരു ഫണ്ണിന് വേണ്ടി ഉപയോഗിക്കരുതെന്നും ശ്രുതി പറഞ്ഞു.
പബ്ലിക്ക് ഇവന്റിൽ ഉണ്ടായ മോശം അനുഭവങ്ങളുടെ പേരിൽ റിയാക്ട് ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ടോയെന്നും ഒരാൾ ചോദിച്ചിരുന്നു. അതിനും വ്യക്തമായ മറുപടി ശ്രുതി നൽകി. സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് വന്നതിനുശേഷം അത്തരമൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല. അതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അമ്പലത്തിൽ പോയപ്പോൾ ഒരാളിൽ നിന്നും ബാഡ് ടച്ച് എക്സ്പീരിയൻസുണ്ടായി.
ഞാൻ ഉടനെ അയാളുടെ കൈ പിടിച്ച് തിരിച്ച് ഒടിക്കുകയാണ് ചെയ്തത്. അല്ലാതെ ആളെ കൂട്ടാനും ബഹളം വെക്കാനും നിന്നില്ല. കോളജ് ടൈമിലും പ്രതികരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നാണ് ശ്രുതി പറഞ്ഞത്. ഡിപ്രഷൻ അടക്കമുള്ള ഘട്ടങ്ങൾ താണ്ടി വന്ന വ്യക്തി കൂടിയാണ് ശ്രുതി രജനികാന്ത്.


Click it and Unblock the Notifications