ഇപ്പോഴും ആ പഴയ അവസ്ഥയിൽ തന്നെയാണ്, ഭയപ്പെടുത്തുന്ന രോഗത്തെ കുറിച്ച് നടി ശ്രുതി ഹാസൻ..
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ശ്രുതി ഹാസൻ. അഭിനേത്രി എന്നതിൽ ഉപരി നല്ലൊരു ഗായിക കൂടിയാണ് ശ്രുതി. പിന്നണി ഗായികയായിട്ടായിരുന്നു ശ്രുതി തന്റെ കരിയർ ആരംഭിച്ചത്. ആറാം വയസ്സിൽ അച്ഛൻ കമൽ ഹാസന്റെ ചിത്രമായ തേവർ മകനിൽ നിന്നായിരുന്നു നടിയുടെ തുടക്കം. ഇളയരാജയുടെ സംഗീതത്തിലാണ് താരപുത്രി ആദ്യം പാടി തുടങ്ങിയത്. ഇതിന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിലും ശ്രുതി പാടി. സംഗീത ലോകത്ത് തന്റെതായ സ്ഥാനം സൃഷ്ടച്ചതിന് ശേഷമാണ് ശ്രുതി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
2000 ൽ പുറത്തിറങ്ങിയ ഹേയ് റാം എന്ന ചിത്രത്തിലൂടെയാണ് ശ്രുതി വെള്ളിത്തിരയിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ തന്നെയാണ് നടി ബോളിവുഡ് അരങ്ങേറ്റവും. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും നടി സജീവമാകുകയായിരുന്നു. ചെറിയ സമയത്തിനുള്ളിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ശ്രുതിയക്ക് കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ സിനിമ കോളങ്ങളിലും വൈറലാകുന്നത് നടിയുടെ ആ അസുഖത്തെ കുറിച്ചാണ്.

നേരത്തെ തന്നെ താരത്തിന്റെ ഓഫിഡിയോഫോബിയ എന്ന രേഗത്തെ കുറിച്ച് പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇത് സമൂഹമാധ്യമങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചർച്ചയാവുകയാണ്. ശ്രുതി തന്നെ ഈ പ്രശ്നത്തെ കുറിച്ച് തുറന്ന് സമമ്തിച്ചിട്ടുമുണ്ട്. താൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടാണ് താരം ഓഫിഡിയോഫോബിയെ കാണുന്നത്. ഈ പ്രശ്നത്തെ കുറിച്ച് ശ്രുതി ഹാസൻ പറയുന്നത് ഇങ്ങനെയാണ്.

തന്റെ ഈ അവസ്ഥ വിവരിച്ച് കൊണ്ട് നേരത്തെ തന്നെ വിദഗ്ധനെ കണ്ടിരുന്നു. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് പോലും കാര്യങ്ങൾ എത്തിപ്പെട്ടിരുന്നു. പമ്പ്, പല്ലി തുടങ്ങയ ജന്തുക്കളോടുള്ള ഭയമാണ് ഇതിന് കാരണം. നിറയെ പാമ്പുകളുള്ള സിനിമ കിട്ടുമോ എന്ന് വരെ ഇപ്പോൾ ഞാൻ ഭയപ്പെടുന്നു എന്ന് ശ്രുതി ഹാസൻ പറയുന്നു ആദ്യ കാലങ്ങളിൽ തന്റെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമേ ഈ പ്രശ്നം അറിയാമായിരുന്നുളളൂ എന്നും ശ്രുതി പറയുന്നു.
Recommended Video

ലോക്ക് ഡൗണും മറ്റ് പ്രതിസന്ധിയും തുടങ്ങിയപ്പോൾ തന്നെ വിദേശത്ത് നിന്ന് ശ്രുതി നാട്ടിലേയ്ക്ക് എത്തിയിരുന്നു. തുടർന്ന് താരം ഐസേലോഷനിൽ പോകുകയും ചെയ്തു . നാട്ടിലാന്നെങ്കിലും അച്ഛനും മക്കളും പല സ്ഥലങ്ങളിലായിട്ടായിരുന്നു താമസിച്ചിരുന്നത്. ലോകത്തിലെ നിലവിലുള്ള പ്രതിസന്ധി കടന്നുകിട്ടിയാൽ ജപ്പാനിലേക്ക് പോകാൻ പ്ലാനുണ്ടെന്നും ശ്രുതി അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ ആയതോടെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പഴയ ചിത്രങ്ങളും ലോക്ക് ഡൗൺ വിശേഷങ്ങളും പാട്ട് വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയ പേജിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്.

ബോളിവുഡ് താര റാണി ദീപിക പദുകോണും ശ്രുതി ഹാസനെ പോലെ സമാനമായ ഭയമുണ്ട്. നടിയ്ക്ക് പാമ്പുകളെ ഏറെ ഭയമാണ്. ഇത് മാറ്റാന്‍ ശ്രമിച്ചെങ്കിലും മാറിയിട്ടില്ല എന്നാണ് താരവും പറയുന്നത്. നിരവധി താരങ്ങൾ ഒഫിഡിയോഫോബിയ എന്ന് അവസ്ഥയിലൂടെ കടന്ന് പോകുന്നുണ്ട്. പാമ്പിനെ പോലെ തന്നെ കാക്കകളേയും കുതിരകളേയും ഭയപ്പെടുന്ന താരങ്ങളുണ്ട്. പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാൻ ൺഎന്നീ താരങ്ങൾക്ക് കുതിരകളെ പേടിയാണത്രെ. രൺബീർ കപൂർ കാക്കകളെ ഭയപ്പെടുന്നുണ്ട്.


Click it and Unblock the Notifications