India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായോ?'; വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് നടി ശ്രുതി ഹാസന്‍

  |

  ഉലകനായകന്‍ കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രുതി ഹാസന്‍. അഭിനയവും നൃത്തവും മോഡലിങ്ങും സംഗീതവുമൊക്കെയായി വര്‍ഷങ്ങളിലായി സിനിമയില്‍ സജീവമാണ് ശ്രുതി.

  കമല്‍ഹാസന്റെയും സരിഗയുടെയും മൂത്തമകളായ ശ്രുതി ഹാസന്റെ ആദ്യ ചിത്രം ഹിന്ദിയില്‍ പുറത്തിറങ്ങിയ ലക്കായിരുന്നു. 2011-ല്‍ റിലീസായ തമിഴ് ചിത്രം ഏഴാം അറിവായിരുന്നു ശ്രുതി ഹാസന്റെ ആദ്യ ഹിറ്റ് ചിത്രം. സൂര്യ നായകനായ ചിത്രത്തിലെ ഗാനങ്ങളും ഏറെ ആരാധകശ്രദ്ധ നേടിയിരുന്നു.

  ഇപ്പോഴിതാ അടുത്തിടെ ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. പിസിഒഎസുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെന്നും വെളിപ്പെടുത്തി ശ്രുതി ചില വര്‍ക്കൗട്ട് വീഡിയോകളും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

  എന്നാല്‍ നിജസ്ഥിതി മനസ്സിലാക്കാതെ ശ്രുതി രോഗാതുരയാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. നിരവധി ആരാധകര്‍ ശ്രുതിയുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ കമന്റുകളും രേഖപ്പെടുത്തിയിരുന്നു.

  Also Read: 'മദ്യപാനിയായിരുന്നു ഇപ്പോൾ രോ​ഗങ്ങളോട് പോരാടുന്നു'; തനിക്കുള്ള അസുഖങ്ങൾ വെളിപ്പെടുത്തി ശ്രുതി ​ഹാസൻ!

  തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളോടും പ്രചാരണങ്ങളോടും ഇപ്പോള്‍ പ്രതികരിക്കുകയാണ് ശ്രുതി.' ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിസിഒഎസിനെക്കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ രോഗം വെല്ലുവിളികള്‍ നിറഞ്ഞതു തന്നെയാണ്.

  പക്ഷെ, അതിനര്‍ത്ഥം ഞാന്‍ സുഖമില്ല എന്നോ ഏതെങ്കിലും തരത്തിലുള്ള ഗുരുതരാവസ്ഥയിലാണെന്നോ അല്ല. പോസിറ്റീവായി ചെയ്ത ഒരു കാര്യത്തെ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാന്‍ ശ്രമിക്കാതെ ചിലര്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു.

  ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റാണോ എന്ന് ചോദിച്ച് ഇപ്പോള്‍ നിരന്തരം കോളുകള്‍ വരികയാണ്. അങ്ങനെയൊരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഞാന്‍ തികച്ചും സുഖമായി തന്നെ ഇരിയ്ക്കുന്നു.

  എനിക്ക് വര്‍ഷങ്ങളായി പിസിഒഎസ് ഉണ്ട്. അതിനെതിരെയുള്ള കടുത്ത പോരാട്ടത്തിലുമാണ്. എന്നിരുന്നാലും നിങ്ങളുടെ ആശങ്കകള്‍ എന്നോട് പങ്കുവെച്ചതിന് വളരെയധികം നന്ദി.' ശ്രുതി ഹാസന്‍ കുറിയ്ക്കുന്നു.

  Also Read: എനിക്കെന്റെ അമ്മയെ വേണം! ഐശ്വര്യയുടെ മകനാണ് താനെന്ന് യുവാവ്; രാജ്യം ഞെട്ടിയ വെളിപ്പെടുത്തല്‍!

  പിസിഒഎസിനെക്കുറിച്ചും എന്‍ഡോമെട്രിയോസിസുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും ശ്രുതി മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

  പിസിഒഎഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്നോടൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുക.

  സ്ത്രീകള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞതും, അസന്തുലിതാവസ്ഥയും വീര്‍പ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാം. പോരാട്ടത്തിന് പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാന്‍ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്നു.

  Also Read: 'ഓര്‍മ്മ നഷ്ടമാവുന്നു, പേടിയാകുന്നു'; ഏറ്റവും വലിയ ഭയത്തെക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന

  Bigg Boss Winner Dilsha's First Public Appearance: ദിൽഷക്ക് വമ്പൻ വരവേൽപ്പ് | *BiggBoss

  എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോര്‍മോണുകള്‍ ഒഴുകട്ടെ!

  ഞാന്‍ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്.' ശ്രുതി പറയുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതി ഹാസന്‍ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പ്രഭാസ് നായകനായ സലാറാണ് താരത്തിന്റെ പുതിയ ചിത്രം.

  Read more about: shruti haasan kamal haasan
  English summary
  Actress Shruti Haasan responded to rumors of hospitalization after revealing her battle with PCOS
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X