ഒരു വശം തളർന്ന് പോയ പോലെ തോന്നി; മുപ്പത് വയസായിട്ടേയുള്ളൂ; നേരിട്ട പ്രതിസന്ധിയെക്കുറിച്ച് ശ്രുതിക

സിനിമാ രം​ഗത്ത് നിന്നും മാറി പിന്നീട് ടെലിവിഷൻ അവതാരകയായി സാന്നിധ്യമറിയിച്ച താരമാണ് ശ്രുതിക. മലയാളത്തിൽ സ്വപ്നം കൊണ്ട് തുലാഭാരം എന്ന സിനിമയിൽ ശ്രുതിക അഭിനയിച്ചിട്ടുണ്ട്. സുരേഷ് ​ഗോപി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. രണ്ട് വർഷം മാത്രമേ ശ്രുതിക അഭിനയ രം​ഗത്ത് തുടർന്നുള്ളൂ. കരിയർ വിട്ട ശ്രുതിക ഏറെക്കാലത്തിന് ശേഷം 2022 ൽ കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെ ലൈം ലൈറ്റിലേക്ക് തിരിച്ചെത്തി. ഈ ഷോയിൽ ശ്രുതിക വിജയിയാവുകയും ചെയ്തു.

ബിസിനസുകാരനാണ് ശ്രുതികയുടെ ഭർത്താവ് അർജുൻ. ഒരു മകനുമുണ്ട്. ഒരു ആയുർവേദ സ്കിൻ കെയർ ബ്രാൻഡും ശ്രുതിക നടത്തുന്നുണ്ട്. ഇന്ന് തമിഴ് ഷോകളിൽ അവതാരകയായും ശ്രുതിക എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതിക. തന്റെ ജീവൻ അപകടത്തിലായ ഘട്ടത്തെക്കുറിച്ചാണ് ശ്രുതിക സംസാരിച്ചത്.

Actress Shrutika

കൊവിഡ് സമയത്ത് തനിക്ക് വാക്സിൻ എടുത്തിരുന്നു. അത് കൊണ്ടാണോ എന്നറിയില്ല. അതിന് ശേഷം എനിക്ക് വല്ലാതെ വേ​ദന തോന്നി. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന. എനിക്ക് നോർമൽ ഡെലിവറിയായിരുന്നു. അതിനേക്കാൾ വലിയ വേദന ഞാൻ അനുഭവിച്ചു. ആശുപത്രിയിൽ വിളിച്ചപ്പോൾ ഡോളോ കഴിക്കാനാണ് പറഞ്ഞത്. പകുതി ബോധം പോലെയായി. പക്ഷെ കുറച്ച് കഴിഞ്ഞ് സാധാരണ പോലെയായി.

അന്ന് വൈകുന്നേരം ടിവി കണ്ടുകൊണ്ടിരിക്കെ എന്റെ വലത് വശം മരവിച്ച് പോയത് പോലെയായി. ഒന്നും ഫീൽ ചെയ്യുന്നില്ല. തോൾ ചാഞ്ഞു. കൈ മടക്കാൻ പറ്റുന്നില്ല. ഞാൻ ശ്രമിച്ച് കൊണ്ടിരുന്നു, എണീറ്റ് അർജുനോട് എനിക്കെന്തോ സംഭവിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇതെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായിരുന്നു. അന്ന് മുപ്പത് വയസായി‌ട്ടേയുള്ളൂ.

Actress Shrutika

ഡോക്ടറെ വിളിച്ചപ്പോൾ അപ്പോഴും പറഞ്ഞത് ഡോളോ കഴിക്കാനാണ്. ഞാൻ കിടന്ന് ഉറങ്ങിപ്പോയി. സ്വപ്നത്തിൽ ഒരു നിഴൽ കണ്ടു. എന്റെ ഒരു വശത്ത് മുഴുവൻ ഭസ്മം പൂശിയിട്ടുണ്ട്. ഓം നമ ശിവായ ചൊല്ലിയാണ് ഉറങ്ങിയത്. അത് കൊണ്ട് സ്വപ്നത്തിൽ ശിവനെ കണ്ടത് പോലെ തോന്നിയതാണ്.

20 മിനു‌ട്ടോളമാണ് ഉറങ്ങിയത്. പെട്ടെന്ന് എണീറ്റപ്പോൾ ഭർത്താവ് അർജുനോട് ഇക്കാര്യം പറഞ്ഞു. നിനക്ക് ഭക്തി മൂത്തതാണെന്ന് അദ്ദേഹം. ഞാൻ മുടി കെട്ടവെ മുഴുവൻ ഭസ്മം മണക്കുന്നു. ഇത് പറയുമ്പോഴേ രോമാഞ്ചം വരുന്നു. ഭർതൃമാതാവ് എനിക്ക് എങ്ങനെയുണ്ടെന്ന് നോക്കാൻ വന്നു. ഭസ്മം മണത്തപ്പോൾ നീ ക്ഷേത്രത്തിൽ പോയി വന്നോ, സുഖമില്ലാത്തപ്പോൾ വീട്ടിലിരിക്കേണ്ടയെന്ന് പറഞ്ഞു.

കുറച്ച് നാൾ കഴിഞ്ഞ് ഞാൻ ഇത് മറന്നു. പിന്നീടൊരിക്കലും ഈ പ്രശ്നം വന്നി‌ട്ടില്ലെന്നും ശ്രുതിക വ്യക്തമാക്കി. തിത്തിക്കുദെ എന്ന തമിഴ് സിനിമയിലാണ് ശ്രുതിക അവസാനമായി അഭിനയിച്ചത്. പിന്നീട് പഠനത്തിൽ ശ്രദ്ധ കൊടുത്തതിനാൽ കരിയർ വിട്ടു. പിന്നീട് ടെലിവിഷൻ രം​ഗത്തേത്ത് തിരിച്ച് വന്നെങ്കിലും സിനിമ ചെയ്തില്ല.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X