'എന്റെ സ്വത്തോ പണമോ മകൾക്ക് ഞാൻ കൊടുക്കില്ല, ഞാനും ഭർത്താവും അടിച്ച് പൊളിച്ച് തീർക്കും'; ശ്വേത മേനോൻ
ഞാൻ ഏറ്റവും ആസ്വദിച്ചതും എഞ്ചോയ് ചെയ്തതും എന്റെ ഗർഭകാലമാണ്. സൊസൈറ്റിക്ക് വേണ്ടിയോ അച്ഛനും അമ്മയ്ക്കും വേണ്ടിയോ അല്ല ഞാൻ ഗർഭിണിയായത്
കളിമണ്ണ് എന്ന ഒറ്റ സിനിമ മാത്രം മതി ശ്വേത മേനോൻ എന്ന സിനിമാ താരത്തെ പ്രേക്ഷകർക്ക് മനസിലാകാൻ. തന്റെ ഗർഭകാലവും പ്രസവവും സിനിമയാക്കിയ ഏക നടിയും ഒരുപക്ഷെ ശ്വേത മേനോൻ ആയിരിക്കും. മിനി സ്ക്രീനിലും സജീവമായതിനാൽ ശ്വേതയോട് കുടുംബപ്രേക്ഷകർക്കും പ്രത്യേക സ്നേഹമാണ്.
2011ലാണ് ശ്വേത മേനോൻ ശ്രീവത്സൻ മേനോനെ വിവാഹം ചെയ്തത്. പത്ത് വയസുകാരി സബൈനയാണ് ഇവരുടെ മകൾ. ഇപ്പോഴിത മകളെ കുറിച്ചും കുടുംബത്തെ കുറിച്ചും ശ്വേത പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചാനല്‍ കേരള ബോക്സ് ഓഫീസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മേനോന്‍ മനസ് തുറക്കുന്നത്.
പള്ളിമണിയാണ് ശ്വേതയുടെ ഏറ്റവും പുതിയ സിനിമ. നിത്യാ ദാസ്, കൈലാഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. തന്റെ സ്വത്തോ പണമോ മകൾക്ക് താൻ കൊടുക്കില്ലെന്നും താനും ഭർത്താവും അടിച്ച് പൊളിച്ച് തീർക്കുമെന്നുമാണ് ശ്വേത മേനോൻ പറയുന്നത്.
'താരാപഥം എന്ന സോങ് ഇത്ര ഹിറ്റാകുമെന്ന് അന്ന് പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് തോന്നിയിരുന്നില്ല. ഞാൻ അഭിനയിച്ച സിനിമകളിൽ ഒട്ടുമിക്കതിൽ നിന്നും എനിക്ക് നല്ല പാട്ടുകൾ കിട്ടിയിട്ടുണ്ട് എന്നതിൽ എനിക്ക് സന്തോഷമാണ്.'

'ഒഎൻവി കുറുപ്പ് എന്റെ അമ്മാമ്മയാണ്. കളിമണ്ണിലെ പാട്ട് അദ്ദേഹം എഴുതിയതാണ്. നിനക്ക് ഞാൻ ഒരു ഗിഫ്റ്റ് തരുമെന്ന് പണ്ട് മുതൽ അദ്ദേഹം പറയുമായിരുന്നു. അതാണ് ആ പാട്ട്. ഞാൻ ഏറ്റവും ആസ്വദിച്ചതും എഞ്ചോയ് ചെയ്തതും എന്റെ ഗർഭകാലമാണ്.'
'സൊസൈറ്റിക്ക് വേണ്ടിയോ അച്ഛനും അമ്മയ്ക്കും വേണ്ടിയോ അല്ല ഞാൻ ഗർഭിണിയായത്. ആ സമയം വന്നുവെന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ ഗർഭിണിയായതാണ്. ഗർഭകാലം മാത്രമല്ല കുഞ്ഞ് പിറന്ന ശേഷമുള്ള ഓരോ നിമിഷവും ഞാൻ എഞ്ചോയ് ചെയ്തു.'

'ഇപ്പോൾ എന്റെ മകൾ ഭയങ്കര സാധനമാണ്... അത് വേറെ കാര്യം. മകൾ ജനിച്ച സമയമാണ് ഏറ്റവും മനോഹരമായത്. നമ്മൾ മനസുകൊണ്ട് തയ്യാറായാൽ മാത്രമെ വിവാഹം, പ്രസവം എന്നിവയ്ക്ക് ഒരുങ്ങാവൂ. ഇന്ത്യൻസ് എപ്പോഴും ഇമോഷണലി അറ്റാച്ച്ഡായതുകൊണ്ട് നമ്മൾ നമുക്ക് വേണ്ടി ജീവിക്കാറില്ല.'
'കുട്ടികൾക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ജീവിച്ച് ജീവിതം ആസ്വദിക്കാതെ പോകുന്നു. അതുകൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് കളിമണ്ണ് ഞാൻ എനിക്ക് വേണ്ടി ചെയ്ത സിനിമയാണ്.'

'നമ്മൾ നമ്മളെ ആദ്യം സ്നേഹിക്കണ്ടെ. എന്റെ മകൾ അച്ഛൻ കുട്ടിയാണ്. മകളെ കാണുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമവരും. മകൾ പിറന്ന ശേഷമാണ് എനിക്ക് എന്റെ അമ്മയോട് അടുപ്പം കൂടിയത്. ഞാൻ വിവാഹമോചിതായായി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുള്ള വാർത്തകൾ നിരന്തരം വരാറുണ്ട്.'
'എന്നെ പറ്റി ആര് എന്ത് എഴുതിയാലും എനിക്ക് വിഷയമല്ല. പക്ഷെ എന്റെ കുടുംബത്തെ കുറിച്ച് ആരും പറയുന്നതും എഴുതുന്നതും എനിക്കിഷ്ടമല്ല. ഇത്തരം വാർത്തകൾ കാണുമ്പോൾ ഭർത്താവ് വളരെ കൂളാണ്. എന്റെ മോൾ എന്റെ അമ്മയാണ്.'

'അച്ഛനും മോളും ഒരു ടീമാണ്. മകളെ ഞാൻ അമ്മയെന്നാണ് വിളിക്കാറുള്ളത്. അഞ്ചിലാണ് മകൾ പഠിക്കുന്നത്. അവൾ ബുക്ക്സ് എഴുതി ഓൺലൈനിൽ ഇട്ടിട്ടുണ്ട്. അവൾ കുറച്ച് ബുദ്ധിജീവിയാണ്. അവൾ നന്നായി വായിക്കാം. സിനിമകൾ മകൾ കാണും.'
'അവൾക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോയെന്നതൊന്നും ഞങ്ങൾ ഡിസ്കസ് ചെയ്തിട്ടില്ല. അവൾക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട്. കളിമണ്ണ് സിനിമയെ കുറിച്ചും പ്രസവത്തെ കുറിച്ചും അവൾക്ക് നന്നായി അറിയാം.'

'ഞാൻ നിനക്ക് വിദ്യാഭ്യാസം മാത്രം തരും സമ്പാദ്യമോ സ്വത്തോ തരില്ലെന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ഞാനും ഭർത്താവും കൂടി ഇവിടെ തന്നെ പൊടിച്ച് തീർക്കും. മകളെ പറക്കാൻ അനുവദിച്ചാലെ എന്തെങ്കിലും നേടണമെന്ന് അവൾക്ക് തോന്നു.'
'വെറുതെയല്ല ഭാര്യയിലൂടെ ഞാനാണ് കേരളത്തിൽ കെട്ടിപ്പിടുത്തം കൊണ്ട് വന്നത്. കൊവിഡ് വന്നപ്പോൾ ഞാൻ കെട്ടിപിടുത്തം നിർത്തി' ശ്വേത മേനോൻ പറഞ്ഞു.


Click it and Unblock the Notifications