അവളുടെ മനസില്‍ എവിടെയോ ഒരു വേദനയുള്ളത് എനിക്കറിയാം! മകളെ വിട്ടിട്ട് ജോലിക്ക് പോവുന്നതിനെ പറ്റി ശ്വേത മേനോന്‍

നടി എന്നതിലുപരി അവതാരകയായിട്ടും വിധികര്‍ത്താവായിട്ടുമൊക്കെ ടെലിവിഷന്‍ പരിപാടികളില്‍ സജീവമാണ് ശ്വേത മേനോന്‍. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും മറ്റ് മേഖലകളിലും ശ്വേത തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. ഇതിനൊപ്പം കുടുംബജീവിതവും മനോഹരമായി തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

മകളെയും ഭര്‍ത്താവിനെയും ഒരുമിച്ച് ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് ശ്വേത മേനോന്റെ യാത്ര. ഇതിനിടെ മകളെ കുറിച്ച് നടി പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേത മേനോന്‍. മത്സരാര്‍ഥിയുടെ കുഞ്ഞിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ മകളെ കുറിച്ചും നടി പറഞ്ഞത്.

shweta-menon

'ഞാനൊരു വര്‍ക്കിങ് മദറാണെന്ന് പറഞ്ഞാണ് ശ്വേത സംസാരിച്ച് തുടങ്ങുന്നത്. മിക്കപോഴും ഞാന്‍ സ്ഥലത്ത് ഉണ്ടാവാറില്ല. കൂടുതലും ഔട്ട് ഓഫ് സ്റ്റേഷന്‍ ആയിരിക്കും. അതില്‍ ഒരുപാട് നന്ദി പറയാനുള്ളത് എന്റെ മകളോടാണ്. മോള്‍ക്ക് ആണെങ്കില്‍ ഞാന്‍ എപ്പോഴും അടുത്തു വേണമെന്നാണ്.

എന്നാല്‍ എനിക്ക് അത്രയും സമയം കൂടെ നില്‍ക്കാനും സാധിക്കില്ല. ഞാന്‍ അവളോട് അതൊക്കെ പറഞ്ഞു മനസ്സിലാക്കാറുണ്ട്. ഒരിക്കലും അമ്മ നിന്നില്‍ നിന്നും അകന്ന് പോകില്ലെന്നും എന്നും കൂടെ തന്നെയുണ്ടെന്നൊക്കെ പറഞ്ഞാലും അവള്‍ക്ക് എന്നെ ഒരുപാട് മിസ്സ് ചെയ്യും.

എന്റെ മോളുടെ മനസ്സില്‍ എവിടെയൊക്കെയോ ഒരു വേദന ഉണ്ടെന്ന് എനിക്കും നന്നായി അറിയാം. എന്റെ അച്ഛന്‍ പോയ സമയത്ത് മോള്‍ എന്നോട് പറഞ്ഞൊരു വാചകം ഉണ്ട്. അമ്മ മുത്തച്ഛന്‍ എവിടെയും പോയിട്ടല്ല, അദ്ദേഹം എന്റെ ഹൃദയത്തില്‍ ജീവിക്കുമെന്ന്. അന്നവള്‍ക്ക് ആറു വയസ്സാണ് പ്രായം. അത് കേട്ടപ്പോള്‍ എന്റെ മനസ് നിറഞ്ഞുപോയി. എവിടുന്നാണ് ഇവള്‍ക്ക് ഈ അറിവൊക്കെ കിട്ടുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്.

അവളുടെ ഈ പ്രായത്തില്‍ എനിക്കൊന്നും ഇതിന്റെ കാല്‍ ശതമാനം പോലും പക്വത ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് എവിടുന്നാണ് ഈ എനര്‍ജി കിട്ടുന്നതെന്ന് എനിക്കും അറിയില്ല.

'അമ്മ എന്നെ കണ്ടില്ലെങ്കിലും കുഴപ്പം ഇല്ലമ്മ, ഒരു ചെറിയ വീഡിയോ കോള്‍ മതി എനിക്ക്', എന്നൊരു വാചകം പറയും. അതാണ് എന്റെ മനസ്സിനെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചതെന്നും ഇതില്‍ കൂടുതല്‍ വേറെന്ത് വേണമെന്നുമാണ് ശ്വേത മത്സരാര്‍ഥിയോട് ചോദിക്കുന്നത്.

shweta-menon

ഗര്‍ഭകാലവും പ്രസവവുമൊക്കെ സിനിമയില്‍ കാണിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള ആളാണ് ശ്വേത മേനോന്‍. എന്നാല്‍ അതിന് ശേഷവും ഇതൊക്കെ കൈകാര്യം ചെയ്ത് പോവുന്നതിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

മകള്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ നാലു വയസ്സുവരെ മകള്‍ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവളെ എക്‌സ്‌പോസ് ചെയ്തിരുന്നില്ലെന്ന് മാത്രം. അവള്‍ കുറച്ചുകൂടി അക്കാദമിക് ലെവലില്‍ നില്‍ക്കുന്ന ആളായത് കൊണ്ട് ഷൂട്ടിങ് സെറ്റിലേക്ക് ഒന്നും വരാന്‍ താത്പര്യം ഉണ്ടായിരുന്നില്ല.

ഷൂട്ടിങ് സെറ്റിലേക്ക് കൊണ്ട് വരാറില്ലെങ്കിലും ഹോട്ടലില്‍ അവള്‍ ഉണ്ടാകുമായിരുന്നു. പിന്നെ എന്റെ ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് വളരെ വലുതാണ്. മകളെ നോക്കുന്നതിന് വേണ്ടി അദ്ദേഹം ജോലി രാജിവച്ചു. അത്രയും നല്ലൊരു അച്ഛനാണ് ശ്രീ. ഇപ്പോള്‍ ഹോം ഹസ്ബന്‍ഡ് ആന്‍ഡ് ഹോം ഫാദര്‍ ആയിട്ടാണ് അദ്ദേഹമുള്ളത്. ഭാവി എങ്ങനെയായിരിക്കണമെന്ന് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം തന്നെ ആയിരുന്നുവെന്നും ശ്വേത പറയുന്നു.

More from Filmibeat

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X