For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പ്രായത്തിലും കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിക്കും; അതിൽ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്ന് ശ്വേത മേനോൻ

  |

  കാമസൂത്രയുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചും ഹോട്ട് രംഗങ്ങള്‍ ചെയ്തുമൊക്കെ നിരന്തരം വിമര്‍ശനങ്ങള്‍ ലഭിക്കാറുള്ള നടിയാണ് ശ്വേത മേനോന്‍. ചെറുതും വലുതുമായി അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്വേത വിവാദങ്ങളെ പേടിച്ച് നില്‍ക്കാറില്ല. സ്വന്തം ജീവിതത്തിലെ പ്രസവം പോലും സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കാന്‍ നടി തയ്യാറായത് വലിയ വാര്‍ത്തകളായിരുന്നു. കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു നടി പ്രസവം ഷൂട്ട് ചെയ്തത്. അത് സിനിമയില്‍ കാണിക്കുകയും ചെയ്തു.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമസൂത്രയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതും കളിമണ്ണ് സിനിമയ്ക്ക് വേണ്ടി പ്രസവം ലൈവായി ചിത്രീകരിച്ചതിനുമൊക്െക ശ്വേത മേനോന് ഒത്തിരി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇതൊക്കെ ചര്‍ച്ച ചെയ്യാനുള്ള കാരണത്തെക്കുറിച്ചും നടിയിപ്പോള്‍ വ്യക്തമാക്കുകയാണ്. ഇനിയും അത്തരം അവസരങ്ങള്‍ കിട്ടിയാല്‍ താന്‍ അഭിനയിക്കുക തന്നെ ചെയ്യുമെന്നാണ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്വേത മേനോന്‍ വ്യക്തമാക്കുന്നത്.

  'ഞാന്‍ മരിക്കുമ്പോഴും ആളുകള്‍ കാമസൂത്രയെ പറ്റിയോ ശ്വേത മേനോന്‍ ഹോട്ട് ആണ്, ബോാള്‍ഡ് ആണ് എന്നൊക്കെ പറയും. ആ വാക്കുകളൊക്കെ എപ്പോഴും എന്റെ കൂടെ വരണമെന്നൊന്നും എനിക്ക് വിഷയമല്ല. ഞാന്‍ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. ആ പ്രായത്തില്‍ കാമസൂത്രയുടെ പരസ്യം ചിത്രത്തില്‍ അഭിനയിച്ചതിന്, അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ല. ഒരിക്കല്‍ ജീവിതത്തില്‍ ചെയ്ത കാര്യം ആലോചിച്ച് പിന്നീട് കുറ്റബോധം തോന്നുന്നത് മണ്ടത്തരമാണെന്നാണ് ശ്വേത മേനോന്റെ അഭിപ്രായം.

  ഇന്ന് ഈ പ്രായത്തില്‍ കാമസൂത്ര ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഉറപ്പായിട്ടും ചെയ്യും എന്നായിരിക്കും തന്റെ മറുപടി എന്നാണ് നടി വ്യക്തമാക്കുന്നത്. കാരണം അത് തന്റെ ജോലിയാണ്. പൂര്‍ണ്ണമായും താനൊരു നടിയാണ്. നല്ല കഥാപാത്രം ചെയ്യേണ്ടത് എന്റെ ആവശ്യമാണ്. അതിന് എന്റെ കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ട്. അന്ന് അച്ഛനായിരുന്നെങ്കില്‍ ഇന്ന് അമ്മയും ഭര്‍ത്താവ് ശ്രീയും കൂടെയുണ്ട്. കുടുംബത്തിലുള്ള എല്ലാവരുടെയും പിന്തുണയും തന്റെ കൂടെയുണ്ട്. അത്തരം ഒരു വലിയ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എന്നെ കുറിച്ച് ഓര്‍ത്ത് എന്നും വീട്ടുകാര്‍ക്ക് അഭിമാനം മാത്രമേ ഉള്ളൂ എന്നാണ് ശ്വേത പറയുന്നത്.

  ആറ് മാസം കൂടുമ്പോള്‍ വിവാഹമോചിതയാക്കുമെന്ന് ശ്വേത മേനോന്‍; തന്റെ തിരക്ക് അറിയുന്നവര്‍ സഹായിക്കുന്നതാണെന്ന് നടി

  അതേ സമയം മകള്‍ സബൈനയെ വളര്‍ത്തുന്ന രീതിയെ കുറിച്ചും ശ്വേത സൂചിപ്പിച്ചിരുന്നു. ആണ്‍കുട്ടിയെ പോലെയാണ് മകള്‍ വളര്‍ന്നു വരുന്നത്. പക്ഷേ താനൊരു പെണ്ണാണെന്ന് സബൈനയ്ക്ക് അറിയാം. എപ്പോഴും അത് ഓര്‍മ്മപ്പെടുത്തി കൊടുക്കുന്നത് ശരിയല്ലല്ലോ. നീ പെണ്ണാണ് ഇതുപോലെ നില്‍ക്കണം, അതുപോലെ നില്‍ക്കണം, എന്ന് ഞങ്ങളുടെ കുടുംബത്തില്‍ ആരും പറയാറില്ല. സബൈന ആദ്യം നല്ല വ്യക്തി ആവട്ടെ. അതിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. ഇപ്പോള്‍ നാലാം ക്ലാസിലാണ് പഠിക്കുന്ന മകള്‍ കുറച്ച് പഠിപ്പിസ്റ്റ് ആണെന്ന് കൂടി ശ്വേത പറയുന്നു.

  ഭാര്യയും 2 മക്കളും ഉള്ള ആളെ തട്ടി എടുത്തു; സുഹാനയുടെ ജീവിതം നശിപ്പിച്ച ദിവസം, വിമര്‍ശനങ്ങളെ കുറിച്ച് മഷുറ ബഷീർ

  Recommended Video

  മോഹന്‍ലാലും തല അജിത്തും ഒന്നിക്കുന്ന സിനിമ ഉടന്‍

  മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത മേനോന്‍ കാമസൂത്ര ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ അല്പ വസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് പരസ്യ രംഗത്ത് പ്രശസ്തയാവുന്നത്. പിന്നീട് അനശ്വരം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തി. ഇപ്പോള്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ്. ആദ്യ വിവാഹം വേര്‍പിരിഞ്ഞതിന് ശേഷം 2011 ലായിരുന്നു തൃശൂര്‍ സ്വദേശിയും മുംബൈയില്‍ ബിസിനസുകാരനുമായ ശ്രീവത്സന്‍ മേനോനും ശ്വേതയും തമ്മില്‍ വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ 2012 ലാണ് മകള്‍ സബൈന ജനിക്കുന്നത്.

  'സെറ്റിൽ വെച്ച് കരണത്ത് അടിക്കേണ്ടി വന്നിട്ടുണ്ട്, സിനിമ പ്രമോഷന് പോകാൻ താൽപര്യമില്ല'; കല്യാണി പ്രിയദർശൻ

  English summary
  Actress Shweta Menon Opens Up Kama Sutra Advertisement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X