എന്റെ ഒഫീഷ്യല്‍ കാമുകനാണ് സാബുമോന്‍! ബിഗ് ബോസില്‍ വച്ചാണ് ഞങ്ങള്‍ പരിചയത്തിലായത്; തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

നടിയും മോഡലും അവതാരകയുമൊക്കെയായ ശ്വേത മേനോന്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ്. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചെങ്കിലും ഇപ്പോള്‍ ശ്വേത കൂടുതലായി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുകയാണ്. റിയാലിറ്റി ഷോയിലും മറ്റ് പരിപാടികളിലും വിധികര്‍ത്താവിന്റെ റോളില്‍ ആണ് നടി എത്താറുള്ളത്.

അഭിനയത്തില്‍ നിന്ന് ശ്വേത മേനോന്‍ വിട്ടുനില്‍ക്കുകയാണോ എന്ന സംശയം ആരാധകര്‍ക്ക് വന്നിരുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് തന്റെ വിശേഷങ്ങള്‍ ശ്വേത മേനോന്‍ പങ്കുവെച്ചത്.

shewta-menon

ഞാന്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നിട്ടൊന്നുമില്ലെന്നാണ് ശ്വേത പറയുന്നത്. നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സിരീസില്‍ നല്ലത് പോലെ രസിച്ചാണ് അഭിനയിച്ചത്. എനിക്ക് അത്രകണ്ട് താല്‍പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് സിനിമയില്‍ ഇപ്പോള്‍ സജീവമായി കാണാത്തത്. പല ചര്‍ച്ചകളും നടക്കാറുണ്ട്. മലയാളത്തില്‍ മാത്രമേ അഭിനയിക്കുകയുള്ളു എന്നൊന്നുമില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ഏത് ഭാഷയും എനിക്ക് ഓക്കെയാണ്. അതിനൊപ്പം കഥയും കഥാപാത്രവും നന്നാകണം എന്നുമാത്രമാണ് കണ്ടീഷനുള്ളതെന്നും ശ്വേത പറഞ്ഞു.

പുതിയൊരു ഗെയിം ഷോ യുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. അവതാരകനായി എത്തുന്നത് ബിഗ് ബോസ് വിന്നര്‍ കൂടിയായ സാബുമോന്‍ അബ്ദുസമദാണ്. ഇരുവരും ഒരുമിച്ച് ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിന് ശേഷവും നല്ല സൗഹൃദമാണ് താരങ്ങള്‍ കാത്തുസൂക്ഷിക്കാറുള്ളത്. പുതിയ പരിപാടിയുമായി വരുന്നതിനെ പറ്റിയായിരുന്നു അഭിമുഖത്തില്‍ ശ്വേത സംസാരിച്ചത്.

വ്യത്യസ്തമായ ഗെയിമുകളുമായി തുടങ്ങുന്ന ഷോയാണിത്. തങ്ങള്‍ക്കും അമ്പരപ്പാണുള്ളത്. സെലിബ്രിറ്റി എന്നോ സാധാരണക്കാരനോ എന്നില്ലാതെ എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള ഗെയിമുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല സാബു മോനുമായിട്ടുള്ള തന്റെ ബന്ധത്തെക്കുറിച്ചും ശ്വേത സംസാരിച്ചു.

shewta-menon

സാബുവിന്റെ അപ്പീറന്‍സ് കാണുമ്പോള്‍ കണിശക്കാരന്‍ ആയിട്ട് തോന്നുമെങ്കിലും അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണ്. ഇന്നസെന്റ് ആണ് സാബു എന്ന് പറയാം. എന്റെ ഒഫീഷ്യല്‍ കാമുകനാണ് സാബുമോന്‍ എന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. ജെന്റിലായിട്ടുള്ള ചിലരില്‍ ഒരാള്‍.

ബിഗ് ബോസ് വീട്ടില്‍ വച്ചാണ് ഞാനും സാബു മോനുമായി അടുത്ത പരിചയത്തില്‍ ആവുന്നത്. പക്ഷേ കുറച്ചുദിവസം മാത്രമേ എനിക്ക് അവിടെ നില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. സാബുവിനോട് അടുത്ത് സംസാരിച്ചു വന്നപ്പോഴേക്കും ഞാന്‍ ആ ഷോയില്‍ നിന്ന് പുറത്തായി. മത്സരത്തിന് ശേഷം ഞങ്ങളുടെ സൗഹൃദം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ശ്വേത പറയുന്നു.

താനിപ്പോള്‍ നിരന്തരമായിട്ടുള്ള യാത്രകളില്‍ ആണെന്നും നടി പറഞ്ഞിരുന്നു. മുംബൈയിലാണ് താമസം അതുകൊണ്ട് ഷൂട്ടിങ്ങിനും മറ്റുമായി കേരളത്തിലേക്ക് വരണം. അങ്ങനെ കേരളത്തില്‍നിന്ന് മുംബൈയിലേക്കും തിരിച്ചുമായി സ്ഥിരം യാത്ര തന്നെയാണ്. ലോകമേ തറവാട് എന്ന പോലെ ഭാരതമേ തറവാട് എന്നതാണ് ഇപ്പോഴത്തെ എന്റെ സ്ഥിരം വാചകമെന്നും നടി കൂട്ടിച്ചേര്‍ത്തു...

More from Filmibeat

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X