ധാരണയാകെ തെറ്റിച്ചു; ശ്വേതയുടെ ഭർത്താവ് ടാഗിൽ ഒതുക്കേണ്ടയാളല്ല, മലയാളികൾക്ക് ശ്രീവത്സന്റെ ഈ മുഖം പരിചിതമല്ല!
ശ്രീവത്സന്‍ മേനോൻ എന്ന പേര് മലയാളികൾ ഏറെപ്പേരും കേട്ടിട്ടുള്ളത് നടി ശ്വേത മേനോനുമായി ചേർത്താണ്. നടിയുടെ ഭർത്താവ് എന്ന രീതിയിൽ അല്ലാതെ ശ്രീവത്സൻ മേനോന്റെ പ്രവർത്തന മേഖലയെ കുറിച്ച് അധികം അവഗാഹം ആർക്കും ഇല്ല. 2011 ജൂണിൽ ആയിരുന്നു ശ്രീവത്സൻ മേനോനുമായുള്ള ശ്വേതയുടെ വിവാഹം. വളാഞ്ചേരിയില്‍ നടിയുടെ അമ്മയുടെ തറവാട്ടുവീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ പന്തലില്‍ ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രമെ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ചലച്ചിത്രരംഗത്ത് നിന്നും നടി മംമ്ത മോഹന്‍ദാസ് മാത്രമാണ് വിവാഹത്തിന് എത്തിയത്. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി കൊച്ചിയിൽ വിരുന്നൊരുക്കി. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

മുംബൈയില്‍ ജോലിചെയ്യുന്ന ശ്രീവത്സന്‍ മേനോനുമായി ശ്വേതയുടെ വിവാഹം കഴിഞ്ഞുവെന്ന അറിവ് മാത്രമെ മലയാളികൾക്ക് ഉണ്ടായിരുന്നു. ചിലർ ശ്രീവത്സൻ ബിനിനസ്മാനാണെന്നാണ് കരുതിയിരുന്നത്. എന്നാൽ അതെല്ലാം വെറും തെറ്റായ ധാരണകൾ മാത്രമാണെന്നും ശ്വേതയുടെ ഭർത്താവ് ടാഗിൽ ഒതുക്കേണ്ടയാളല്ല അദ്ദേഹമെന്നും കഴിഞ്ഞ ദിവസം 24 ന്യൂസിൽ അദ്ദേഹത്തിന്റെ അഭിമുഖം പ്രത്യക്ഷപ്പെട്ടപ്പോൾ മലയാളികൾക്ക് മനസിലായി.
അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനാണ് ശ്രീവത്സൻ മേനോൻ. മുംബൈയിൽ മാധ്യമപ്രവർത്തകനായി വർഷങ്ങളോളം പ്രവർത്തിച്ച് അവിടെ നിന്ന് ആർജിച്ച നൈപുണ്യങ്ങൾ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ച് തന്റെ പ്രവർത്തന മേഖല വിപുലമാക്കിയ വ്യക്തി. ബിസിനസ് വേൾഡ്, മലയാള മനോരമ, ദി വീക്ക്, ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമങ്ങളിൽ സീനിയർ എഡിറ്റോറിയൽ തസ്തികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയേയും ആഗോള ഭൈമ രാഷ്ട്രീയത്തെയും കുറിച്ച് ഏറെ അവഗാഹമുള്ള മാധ്യമപ്രവർത്തകൻ. എഡൽവിസ് ഫിനാഷ്യൽ സർവീസസിന്റെ ഗവേഷണ വിഭാഗം എവിപിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കൺസ്ട്രക്ടീവ് കണ്ടന്റ് പ്രൊവൈഡർ ഡിജിറ്റൽ ബിസിനസ് സ്ട്രാറ്റജിസ്റ്റ് ഡിജിറ്റൽ പിആർ കൺസൽട്ടന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
രത്തൻ ടാറ്റയും ഗൗതം അദാനിയും ആനന്ദ് മഹീന്ദ്രയും ഉൾപ്പെടെയുള്ള എണ്ണം പറഞ്ഞ വ്യവ്യസായികളുമായി അഭിമുഖങ്ങൾ നടത്തിയിട്ടുമുണ്ട്. ഇതെല്ലാം അധികമാർക്കും അറിയാത്ത കാര്യമാണ്. ലെറ്റ്സ് ടോക്ക് ബിസിനസ് എന്ന അഭിമുഖത്തിൽ തന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ദി വീക്കിൽ ജോയിൻ ചെയ്തശേഷം ബിസിനസ് ആയിരുന്നു കൂടുതലായും കൈകാര്യം ചെയ്തിരുന്നത്. മനോരമ ചാനൽ ആയി ലോഞ്ച് ചെയ്തപ്പോൾ ആ ടീമിനൊപ്പവും ഞാനുണ്ടായിരുന്നു.

പിന്നീട് ബിസിനസ് വേൾഡിൽ അസോസിയേറ്റ് എഡിറ്ററായി. ടെലിവിഷനിൽ ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും എനിക്ക് അതിനൊന്നും ധൈര്യമുണ്ടായിരുന്നില്ല. പ്രിന്റ് ജേർണലിസത്തിൽ ഒരുപാട് അഡ്വാന്റേജസ് നമുക്കുണ്ട്. എഡിറ്റിങ് പോസിബിലിറ്റിയുണ്ടായിരുന്നു. ഒരിക്കൽ ക്യാമറയിൽ പറഞ്ഞാൽ പിന്നെ അത് റെക്കോർഡായി. ഏറ്റവും കൂടുതൽ നല്ല ഓർമകൾ ഉള്ളത് രത്തൻ ടാറ്റയെ അഭിമുഖം ചെയ്യാൻ അവസരം കിട്ടി എന്നതായിരുന്നു.
ടാറ്റയുടെ ഇന്റർവ്യു ഒരു ഡാറ്റ ബെയ്സ് ഒന്നും അല്ല. അതൊരു ഇമോഷണൽ എക്സ്പീരിയൻസായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എന്ത് ചോദിക്കണമെന്ന് അറിയാതെ വീർപ്പ് മുട്ടി. നാനോയുടെ കാര്യത്തിലും അദ്ദേഹത്തിന് കൃത്യമായ ഒരു വിഷൻ ഉണ്ടായിരുന്നു. ചെറിയ ഒരു കുടുംബത്തിന് സഹായം ആകുന്നതോടൊപ്പം തന്നെ വളരെ ബിസിനസ് മൈന്റോടെയാണ് അദ്ദേഹം അതിലേക്ക് എത്തുന്നത്.
ബിസിനസിൽ ഹ്യൂമാനിറ്റി കാത്തുസൂക്ഷിച്ച ആളാണ് അദ്ദേഹമെന്നും ശ്രീവത്സൻ മേനോൻ പറയുന്നു. ആനന്ദ് മഹേന്ദ്രയെ ഇന്റർവ്യു ചെയ്തശേഷം അദ്ദേഹം തങ്ങളെ യാത്രയാക്കാനായി താഴെ വരെ ഇറങ്ങി വന്നിരുന്നുവെന്നും അത്തരം അനുഭവങ്ങൾ നിരവധി സിഇഒമാരുമായി അഭിമുഖം നേടിയതിലൂടെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതുവരെയുണ്ടായിരുന്ന ധാരണയാകെ പുതിയ അഭിമുഖം കണ്ടപ്പോൾ ശ്രീവത്സൻ മേനോൻ തെറ്റിച്ചു എന്നായിരുന്നു കമന്റുകൾ ഏറെയും.


Click it and Unblock the Notifications











