സുപ്രിയയെപ്പോലെ ചെയ്യാമല്ലോ, പതിമൂന്ന് വർഷമായില്ലേ?; ശ്വേതയുടെ സബൈനയ്ക്ക് പിറന്നാൾ, മകളുടെ മുഖം മറച്ച് നടി!
യുട്യൂബിൽ പ്രസവ വീഡിയോകൾ ട്രെന്റിങ്ങാകുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വന്തം പ്രസവം കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കാൻ അനുവദിച്ചയാളാണ് നടി ശ്വേത മേനോൻ. അന്ന് അത് വലിയ രീതിയിൽ വാർത്ത പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ഒരു പെൺകുഞ്ഞിനാണ് ശ്വേതയും ഭർത്താവ് ശ്രീവത്സൻ മേനോനും ചേർന്ന് അന്ന് ജന്മം നൽകിയത്. 'മലരൊളിയേ...' എന്ന പാട്ട് കേൾക്കുമ്പോൾ ശ്വേതയേയും ഏക മകൾ സബൈനയേയുമാണ് പ്രേക്ഷകർക്ക് ആദ്യം ഓർമ വരിക.
ക്യാമറയ്ക്ക് മുന്നിലേക്ക് പിറന്നുവീണ സബീന ആ സമയത്ത് താരമായിരുന്നു. ശ്വേതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ നിമിഷങ്ങൾ സംഭവിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വർഷമാകുന്നു. സബൈന ഒഫീഷ്യലി ഒരു ടീനേജറായി. മകൾക്ക് പിറന്നാൾ ആശംസിച്ച് ശ്വേത മേനോൻ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

ഒഫീഷ്യലി ഒരു ടീനേജറായി... എന്റെ കുഞ്ചിക്കും കണ്ണന്റെ പുച്ചുവിനും പതിമൂന്നാം പിറന്നാൾ ആശംസകൾ... ഹാപ്പി ബെർത്ത് ഡെ സബൈന എന്നാണ് ശ്വേത മേനോൻ കുറിച്ചത്. ഒപ്പം ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. മകളുടെ കുട്ടിക്കാലം മുതലുള്ള ഫോട്ടോയും വീഡിയോകളും കഴിഞ്ഞ ദിവസം മകൾക്ക് വേണ്ടി സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും അതിൽ ഉൾപ്പെട്ടിരുന്നു.
മുംബൈയിലെ ഫ്ലാറ്റിലിരുന്ന് കൂട്ടുകാർക്കൊപ്പം കേക്ക് മുറിക്കുന്ന സബൈനയെ കാണാം. പക്ഷെ മകളുടെ മുഖം ശ്വേത ക്യാമറയിൽപ്പെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. സബൈനയ്ക്ക് അഞ്ച് വയസാകും വരെയുള്ള ചിത്രങ്ങൾ മാത്രമെ ശ്വേത സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുള്ളു. അതിനുശേഷം മീഡിയയിൽ നിന്നും മകളെ നടി മാറ്റി നിർത്തി. മകൾ തന്നെ ആവശ്യപ്പെട്ടതുകൊണ്ടായിരുന്നു അങ്ങനൊരു തീരുമാനം.
മോള് പറയാതെ ഫോട്ടോകൾ പുറത്തുവിടുന്നില്ലെന്ന തീരുമാനത്തിലാണ് ശ്വേത. അതേസമയം നടിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ആരാധകർ സബൈനയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തി. കമന്റ്സിൽ ഭൂരിഭാഗവും മകളുടെ ഇപ്പോഴത്തെ ഒരു ഫോട്ടോ പങ്കിടാമോയെന്ന് ആവശ്യപ്പെട്ടായിരുന്നു. ചേച്ചി മോളുടെ ഇപ്പോഴത്തെ ഫോട്ടോ ഇടുമോ?. കാണാൻ കൊതിയാവുന്നു, ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് ശ്വേത ചേച്ചിയും മോളും കവർ ചിത്രമായുള്ള വനിതയുടെ ഒരു ലക്കം ഇറങ്ങിയത്.
ചേച്ചിയും മോളും ഒരു വയലറ്റ് ഡ്രസ്സ് ആന്റ് മഞ്ഞ ഡ്രസ്സാണ് ധരിച്ചിരുന്നത്. അന്ന് ഞാനും എന്റെ ഫ്രണ്ട്‌സും മോളെ കാണാൻ വേണ്ടി മാത്രം ആ വനിതാ മേടിച്ചത് ഇന്നലെ എന്നതുപോലെ ഓർക്കുന്നു. ഇപ്പോൾ 13 വർഷം കഴിഞ്ഞു എന്നുള്ളത് വിശ്വാസിക്കാൻ പ്രയാസമാണ്.

സബൈനയ്ക്ക് പിറന്നാൾ ആശംസകൾ എന്നിങ്ങനെയായിരുന്നു കമന്റുകൾ. സുപ്രിയയും പൃഥ്വിരാജും മകളുടെ കാര്യത്തിൽ ചെയ്യുന്നതുപോലെ വർഷത്തിൽ ഒരിക്കൽ ആരാധകർക്കായി മകളുടെ ഫോട്ടോ പങ്കുവെക്കുമോയെന്നും ചിലർ ചോദിക്കുന്നുണ്ട്. മകളുടെ സ്വകാര്യതയ്ക്ക് ശ്വേത വലിയ പ്രാധാന്യം നൽകാറുണ്ട്. തന്റെ ഫെയിമും തന്നെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും കുഞ്ഞിന്റെ സ്വൈര്യ ജീവിതത്തെ ബാധിക്കാതിരിക്കാൻ ശ്വേത പരമാവധി ശ്രമിക്കാറുണ്ട്.
വിവാദങ്ങളെക്കാൾ ഏറെ സന്തോഷങ്ങൾ തന്നെ സിനിമയാണ് കളിമണ്ണ്. ഗർഭിണിയായിരിക്കുമ്പോൾ വയറ് കണ്ട് എല്ലാവരും പറഞ്ഞത് ആൺകുട്ടി ആകുമെന്നാണെങ്കിലും എന്റെ പ്രാർഥന മോളാകണേ എന്നായിരുന്നു. ആയിടയ്ക്ക് ശ്രീയോട് പറഞ്ഞു, ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ താലിയും ഒരു കമ്മലും രണ്ട് വളയും മാത്രം വെച്ചിട്ട് ബാക്കി ഞാൻ വിൽക്കും.
പെൺകുഞ്ഞാണെങ്കിൽ എന്റെ സ്വർണം മുഴുവൻ അവൾക്ക് വേണ്ടി സൂക്ഷിച്ച് വെയ്ക്കും. അന്ന് ഷൂട്ട് ചെയ്ത പ്രസവ വീഡിയോ ഹാർഡ് ഡിസ്കിലാക്കി വെച്ചിട്ടുണ്ട്. മോൾക്ക് 18 വയസ് പൂർത്തിയാക്കുമ്പോൾ സമ്മാനിക്കണം. പിന്നെ അന്നത്തെ പുകിലുകളൊക്കെ പറഞ്ഞു ചിരിക്കണം എന്നാണ് അടുത്തിടെ കളിമണ്ണിലെ പ്രസവരംഗവും വിവാദവും മകൾക്ക് അറിയാമോയെന്ന് ചോദിച്ചപ്പോൾ ശ്വേത നൽകിയ മറുപടി.


Click it and Unblock the Notifications











