For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുപാട് പൈസ കിട്ടുന്നതുകൊണ്ടാണ് അവിടെ അഭിനയിച്ചത്, അത് പറയാൻ നാണമില്ല, ആമിർ നോട്ടി ഫെലോ'; ശ്വേത മേനോൻ

  |

  ഏതാണ്ട് 30 ഓളം വർഷങ്ങളായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് താര സുന്ദരി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 1991ൽ പുറത്തിറങ്ങിയ ചിത്രമായ അനശ്വരത്തിലൂടെയാണ് ശ്വേത മേനോൻ മലയാള സിനിമയിൽ അരങ്ങേറിയത്.

  അതിന് മുമ്പ് ഹിന്ദി സിനിമാ രംഗത്തും പരസ്യ രംഗത്തും ഏറെ സജീവമായിരുന്നു നടി. പക്ഷെ അനശ്വരത്തിന് ശേഷം മലയാള സിനിമയിൽ അത്ര സജീവം അല്ലാതിരുന്ന നടി പിന്നീട് ശക്തമായ തിരിച്ച് വരവ് തന്നെ നടത്തിയിരുന്നു.

  Also Read: അത്രയ്ക്ക് അങ്ങോട്ട് അഹങ്കരിക്കരുത്, ഹണി റോസിനോട് കയർത്ത യുവതി; താരം നൽകിയ മറുപടി

  നടി എന്നതിലുപരി അവതാരികയായും ശ്വേത തിളങ്ങിയിട്ടുണ്ട്. ശ്വേത എന്ന നടിയെ ഓർമിക്കാൻ മലയാളിക്ക് രതിനിർവേദം, കളിമണ്ണ് എന്നീ സിനിമകൾ തന്നെ ധാരാളമാണ്. പലരും ചെയ്യാൻ മടി കാണിക്കുന്ന കഥാപാത്രങ്ങൾ ബോൾഡായി ഏറ്റെടുത്ത് വിജയിപ്പിക്കാൻ ശ്വേതയ്ക്കായിട്ടുണ്ട്.

  1994ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ശ്വേത മേനോൻ. ബിസിനസുകാരനായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18നാണ് ശ്വേതയുടെ വിവാഹം നടന്നത്.

  Also Read: എവിടെ പീസ് എവിടെ? അമൃതയെക്കുറിച്ചുള്ള അശ്ലീല ചോദ്യത്തിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി

  2011ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ശ്വേതയ്ക്കായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻ്റ് പെപ്പർ എന്ന ചിത്രത്തിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് മായ എന്ന കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ശ്വേത ഒരേസമയം കൊമേഴ്‌സ്യൽ സിനിമകളിലും സമാന്തരസിനിമകളിലും ഭാഗമായിട്ടുണ്ട്. ശ്വേതയുടെ പ്രസവം കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ലൈവായി കാണിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

  ശ്വേത സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും മകളുടേയും ഭർത്താവിന്റേയും ചിത്രങ്ങൾ വളരെ വിരളമായി മാത്രമെ ശ്വേത പങ്കുവെക്കാറുള്ളു. അതിനാൽ പലരും ശ്വേത ഭർത്താവുമായി പിരിഞ്ഞുവെന്നുള്ള നി​ഗമനത്തിൽ വരെ എത്തിയിരുന്നു.

  ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിലും ശ്വേത മത്സരാർഥിയായിരുന്നു. ഇപ്പോഴിത ബോളിവുഡിൽ താൻ എന്തുകൊണ്ടാണ് സിനിമകൾ ചെയ്തത് എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ശ്വേത മേനോൻ ഇപ്പോൾ.

  'എന്റെ ആദ്യ ബോളിവുഡ് സിനിമ ഇഷ്ക്കായിരുന്നു. ആമിർ ഖാനും അജയ് ദേവ്​ഗണിനുമൊപ്പം. ആമിർ ഒരു നോട്ടി ഫെലോയാണ്. അതിൽ ഒരു സോങാണ് ചെയ്തത്. പതിനൊന്ന് ദിവസം കൊണ്ടാണ് ആ സോങിന്റെ ഷൂട്ട് തീർന്നത്. ഞാൻ ഫെമിന മിസ് ഇന്ത്യയായിരുന്നു.'

  'അതിനാൽ ഫെമിനയുടെ കവറായി ഞാൻ വന്നിരുന്നു. അത് കണ്ടിട്ടാണ് എന്നെ സിനിമയിലേക്ക് അവർ കാസ്റ്റ് ചെയ്തത്. ഇന്ദ്രകുമാറാണ് സിനിമ സംവിധാനം ചെയ്തത്. ഇന്ദ്രകുമാർ ആ ഡാൻസ് ചെയ്യാൻ ആദ്യം സെലക്ട് ചെയ്തത് മാധുരി ദീക്ഷിതിനെയായിരുന്നു.'

  'പിന്നീടാണ് എന്റെ ഫോട്ടോ കണ്ട് എന്നിലേക്ക് മാറ്റിയത്. പക്ഷെ എനിക്ക് ബോളിവുഡിൽ അഭിനയിക്കാൻ ഒരു ആ​ഗ്രഹവുമില്ലായിരുന്നു. അവിടെ അഭിനയിച്ചാൽ പൈസ നന്നായി ലഭിക്കുമെന്നുള്ളത് കൊണ്ടാണ് അത് ചെയ്തത്. അതാണ് സത്യം.'

  'ആൾക്കാർ എന്ത് പറഞ്ഞാലും എല്ലാത്തിനും പൈസ നമുക്ക് ആവശ്യമാണ്. അത് പറയാൻ എനിക്ക് നാണവുമില്ല. എനിക്ക് ആ പ്രായത്തിൽ ഒരു ഉത്തരവാദിത്തവുമില്ലായിരുന്നു. അത്രത്തോളം കെയർ ഫ്രീയായിട്ടാണ് ഞാൻ നടന്നിരുന്നത്.'

  'പിന്നീട് മലയാളത്തിലേക്ക് ഞാൻ തിരിച്ച് വരികയും ഞാൻ‌ വിചാരിക്കാത്ത കാരക്ടറുകൾ ചെയ്യേണ്ടി വരികയും ചെയ്തു. അപ്പോഴാണ് ഞാൻ കാര്യങ്ങൾ‌ പ്രൊഫഷണലായി ചെയ്ത് തുടങ്ങിയത്. ഞാൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമ്പോൾ ഞാൻ അഭിനയത്തിൽ നിന്നും മുങ്ങും.'

  'എനിക്ക് നല്ല സിനിമയുടെ ഭാ​ഗമാകണമെന്ന ആ​ഗ്രഹം മാത്രമേയുള്ളു', ശ്വേത മേനോൻ പറഞ്ഞു. അമൃത ടിവിയിലെ റെഡ് കാർപ്പറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

  Read more about: shwetha menon
  English summary
  Actress Shwetha Menon Open Up About Why She Did Bollywood Movies, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X