For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവളിപ്പോൾ ബോംബെയിലാണ്'; മകളെ മാധ്യമങ്ങളിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നും അകറ്റിയതിനെ കുറിച്ച് ശ്വേത മേനോൻ!

  |

  മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. 2014ല്‍ പുറത്തിറങ്ങിയ ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിക്കാൻ സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു.

  മുപ്പത് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ് ശ്വേത മേനോൻ. നടി എന്നതിലുപരി മോഡലും അവതാരകയുമെല്ലാമാണ് ശ്വേത മേനോൻ. ഇതിനോടകം ഒട്ടനവധി ബോൾഡ് കഥാപാത്രങ്ങളും ശ്വേത മേനോൻ ചെയ്തിട്ടുണ്ട്.

  Also Read: മോശം സമയം!, എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്, പ്രാർത്ഥിക്കണം; കുറിപ്പുമായി രംഭ

  എന്ത് കാര്യവും വെട്ടിത്തുറന്ന് പറയുകയും തന്റെ ശരികൾക്ക് അനുസരിച്ച് ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന നടി കൂടിയാണ് ശ്വേത മേനോൻ. ശ്വേതയുടെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് വരുന്നത് 2011ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന സിനിമയാണ്.

  ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത സിനിമയിൽ ആരും ചെയ്യാൻ മടി​ക്കുന്ന ടൈറ്റിൽ റോൾ അതി​ഗംഭീരമായി ശ്വേത ചെയ്തു. ചിത്രത്തിലെ പാട്ടുകളും ശ്വേതയുടെ പ്രകടനവും വളരെ അധികം പ്രശംസിക്കപ്പെട്ടതാണ്.

  Also Read: വീട്ടിൽത്തന്നെ ഒരു താമര ഇല്ലേയെന്ന് ലാൽ ജോസ്; നീലത്താമരയിൽ കീർത്തി അഭിനയിക്കാത്തതിനെക്കുറിച്ച് മേനക

  ശ്വേതയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നും സിനിമയുമായിരുന്നു രതി നിർ‌വേദം. ശ്രീജിത്ത് വിജയിയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. ശ്വേതയെപ്പോലെ തന്നെ ശ്വേതയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. ശ്വേതയുടെ വിവാഹവും വൈറലായിരുന്നു.

  ജനിച്ചപ്പോൾ തന്നെ വൈറലായി മാറിയ കുഞ്ഞാണ് ശ്വേതയുടെ മകൾ സബൈന. കുഞ്ഞിന്റെ ചിത്രങ്ങൾ മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്ന ശ്വേത ഇപ്പോൾ മകളെ സോഷ്യൽമീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയാണ്.

  Also Read: എന്നെ പോലെ ആകണ്ടെന്ന് ഒരു നടി മുഖത്ത് നോക്കി പറഞ്ഞു; ദുല്‍ഖറിന്റെ അമ്മയായതോടെ സ്ഥിരം അമ്മ!

  താരത്തിന്റെ മകളുടെ ഒറ്റ ചിത്രം പോലും സോഷ്യൽമീഡിയയിലോ യുട്യൂബിലോ കാണാൻ കിട്ടില്ല. ഇപ്പോഴിത മകളെ സോഷ്യൽമീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മറച്ച് പിടിക്കുന്ന കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്വേത മേനോൻ.

  ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് മകള്‍ എവിടെ എന്ന ചോദ്യത്തിന് ശ്വേത ഉത്തരം നല്‍കിയത്. 'സബൈന ഇപ്പോള്‍ പഠിയ്ക്കുകയാണ്. സ്‌കൂളില്‍ പോകുന്നുണ്ട്. അഞ്ചാം ക്ലാസിലാണ്. ബോംബെയിലാണ് ഉള്ളത്.'

  'അവള്‍ വളരെ ഹാപ്പിയായി മുന്നോട്ട് പോകുന്നു. അവള്‍ അവളുടേതായ രീതിയിലാണ് വളരുന്നതെന്ന്' ശ്വേത പറയുന്നു. അമ്മയുടെ സിനിമ മകള്‍ കാണാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ ഞങ്ങള്‍ സിനിമാ ടോപിക് അധികം സംസാരിക്കാറില്ല എന്നായിരുന്നു ശ്വേതയുടെ പ്രതികരണം.

  'കൊവിഡ് കഴിഞ്ഞതിന് ശേഷം അവള്‍ വളരെ തിരക്കിലാണ്. ഒരുപാട് കാര്യങ്ങള്‍ എഴുതാനും പഠിക്കാനുമുണ്ട്.'

  'സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അവളിപ്പോള്‍ കടന്നുവരുന്നതിനോട് എനിക്ക് താൽപര്യമില്ല. അവളോടൊപ്പം കൂടുമ്പോള്‍ എനിക്ക് മറ്റൊരു ലോകമാണ്. അവിടെ സിനിമയും സെലിബ്രിറ്റിയും ഒന്നുമില്ല.'

  'ഞാന്‍ ഒരു സ്ട്രിക്ട് അമ്മയാണ്. കുറച്ച് ദിവസം വീട്ടില്‍ പോയി നിന്ന് അവളുടെ പഠനത്തിലും മറ്റ് കാര്യങ്ങളിലും എല്ലാം ഇടപെടുമ്പോള്‍ അവള്‍ പറയും അമ്മ നല്ല നല്ല സിനിമകള്‍ ഒടിടിയിലും മറ്റുമെല്ലാം വരുന്നുണ്ടല്ലോ. പോയി അഭിനയിക്കൂ എന്ന്' ശ്വേത മേനോന്‍ നർമ്മം കലർത്തി പറഞ്ഞു.

  പള്ളിമണിയാണ് ശ്വേത അഭിനയിച്ച് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. നീണ്ട 14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന പള്ളിമണി ഹൊറർ സിനിമയാണെന്നാണ് സൂചന.

  പ്രശസ്ത കലാസംവിധായകൻ അനിൽകുമ്പഴയാണ് സംവിധായകൻ. പള്ളിമണിയില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ പള്ളിമണിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും കെ.വി അനിലിന്റേതാണ്.

  Read more about: shwetha menon
  English summary
  Actress Shwetha Menon Open Up About Why She Hiding Her Daughter Photos-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X