ത്രില്ലടിച്ചാണ് കഥ കേട്ടത്, ഇതുവരെ ചെയ്യാത്ത ആ വേഷത്തെ കുറിച്ച് ശ്വേത മേനോൻ പറയുന്നു

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിൽ എത്തിയ താരമാണ് ശ്വേത മേനോൻ. 1991 ൽ പുറത്ത് വന്ന അനശ്വരം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. മോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ സജീവമാവുകയായിരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു ശ്വേത മേനോൻ അവതരിപ്പിച്ചത്. ഇപ്പോഴിത മുപ്പത് വർഷത്തെ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ഇതുവരെ ചെയ്യാത്തെ വേഷത്തെ കുറിച്ചും മനസ് തുറക്കുകയാണ്.

Shwetha Menon

സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ 'പള്ളിമണി'യെ കുറിച്ചാണ് ശ്വേത മേനോൻ പറയുന്നത്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് നടി പറയുന്നു. "ത്രില്ലടിച്ച് കേട്ട കഥയാണെന്നും കേട്ടപ്പോൾ തന്നെ ഈ സിനിമ ചെയ്യണം എന്നു തീരുമാനിച്ചു" എന്നും ശ്വേത മേനോൻ പറയുന്നു.

ജനപ്രിയ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ കെ.വി അനിൽ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രമാണ് പള്ളിമണി. കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൽ.എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മിയും അരുൺ മേനോനും ആണ് ചിത്രം നിർമ്മിക്കുന്നത്.

ശ്വേത മേനോൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ നടി നിത്യാ ദാസും മലയാള സിനിമയിലേക്ക് മടങ്ങി എത്തുകയാണ്. 14 വർഷങ്ങൾക്ക് ശേഷമാണ് നിത്യ സിനിമയിലേക്ക് വീണ്ടുമെത്തുന്നത്. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ശ്വേത മേനോൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ നടി നിത്യാ ദാസും മലയാള സിനിമയിലേക്ക് മടങ്ങി എത്തുകയാണ്. 14 വർഷങ്ങൾക്ക് ശേഷമാണ് നിത്യ സിനിമയിലേക്ക് വീണ്ടുമെത്തുന്നത്. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

അനിയൻ ചിത്രശാലയാണ് ഛായാഗ്രഹണം. കലാസംവിധാനം സജീഷ് താമരശ്ശേരി. എഡിറ്റർ അനന്തു എസ്.വിജയ് . നാൽപ്പത് ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. പി.ആര്‍.ഓ സുനിത സുനില്‍.

ബാക്ക് കോഫിയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ശ്വേത മേനോൻ ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം നടി വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. ടെലിവിഷ രംഗത്തും ശ്വേത മേനോൻ സജീവമാണ്. നിരവധി ചാനൽ റിയാലിറ്റി ഷോകളിൽ ഹോസ്റ്റായി താരം എത്താറുണ്ട്. നിലവിൽ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന അരം+ അരം= കിന്നരം എന്ന ഷോയുടെ ഭാഗമാണ്. സീരിയൽ താരങ്ങൾ മത്സരാർഥികളായി എത്തുന്ന ഷോയാണ് അരം+ അരം= കിന്നരം. കൂടാതെ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലും എത്തിയിരുന്നു.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X