ബിഗ് ബോസ് വെച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്, ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യം ചെയ്യുക ഇതാണ്...

25 ദിവസം കൊണ്ട് ജീവിതം ആകെ മാറി മറിഞ്ഞിരിക്കുന്നു. ലേക്ക് ഡൗൺ കഴിഞ്ഞാൽ ജീവിതത്തിന് വലിയ മാറ്റം വരുമെന്നാണ് താരങ്ങൾ അധികവും പറയുന്നത്. ഇപ്പോഴിത തന്റെ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് പറയുകയാണ് പ്രേക്ഷകരുടെ പ്രിയതാരം ശ്വേത മേനോൻ. ഇന്ത്യൻ എക്സ് പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കര്യം പറഞ്ഞത്. ലോക്ക് ഡൗൺ കഴിഞ്ഞാൽ‌ ആദ്യം എന്ത് ചെയ്യുമെന്നുള്ള ചോദ്യത്തിന് ഞാനെന്റെ പുരികം ത്രെഡ് ചെയ്യുമെന്നാണ് നടി പറയുന്നത്. പൊട്ടിച്ചിരി പിന്നാലെയുണ്ട്.

shewtha menon

ലോക്ക് ഡൗൺ കാലം ഭർത്താവിനും മകൾക്കുമൊപ്പം ആഘോഷിക്കുകയാണ് പ്രിയതാരം. മകളെ ലാളിക്കാനും തനിയ്ക്ക് അമ്മയുണ്ടാക്കി നൽകിയ ഭക്ഷണവും പലഹാരവും മകൾക്ക് ഉണ്ടാക്കി നൽകുന്ന തിരക്കിലാണ് ശ്വേത. വീട്ടിലിരിക്കാനും വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനും ഏറെ ഇഷ്ടമാണ്. അതു കൊണ്ട് തന്നെ ലോക്ക് ഡൗൺ എനിയ്ക്ക് ബോറടിക്കുന്നില്ലെന്നും ശ്വേത മേനോൻ പറഞ്ഞു. ഇതിന് ശേഷമുള്ള നമ്മുടെ ജീവിതം ഒരിക്കലും പഴയതു പോലെ ആകില്ല. അതിനാൽ തന്നെ ശ്രീയ്ക്കും കുഞ്ഞിനുമൊപ്പം ഇരിക്കാനുംകിട്ടുന്ന സമയം ആഘോഷമാക്കുവാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം അഭിമുഖത്തിൽ പറയുന്നു.

ഞാൻ ജനിച്ചു വളർന്നത് മുംബൈയിലാണ്. കുട്ടിക്കാലത്ത് സമൂസയു ഗലൂബ് ജാമുൻ, വട പാവൊക്കെയായിരുന്നു ഇഷ്ടം. പിന്നീട് അതൊക്കെ ഉണ്ടാക്കാൻ പഠിച്ചു ജോലി തിരക്കു കാരണം മകൾക്ക് അതൊന്നും ഉണ്ടാക്കി കൊടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ദിവസങ്ങളിൽ അതെല്ലാം അവൾക്ക് ഉണ്ടാക്കി നൽകി.

അതേസമയം ലോക്ക് ഡൗൺ ജീവിതത്തിൽ പുതിയ കാര്യമല്ലെന്നും ശ്വേത മേനോൻ പറയുന്നുണ്ട്. ഇതിന് മുൻപും ലേക്ക് ഡൗൺ ജീവിതം അനുഭവിച്ചിട്ടുണ്ട്. ബിഗ് ബോസിന്റെ ആദ്യ സീസണിൽ 35 ദിവസമാണ് പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്. അതൊക്കെ നോക്കുമ്പോൾ ഇതൊക്കെയെന്ത് ..ശ്വേത പറയുന്നു

More from Filmibeat

Read more about: actress shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X