ഒളിച്ച് പോയി കാണും, കണ്ണെടുക്കാതെ നോക്കി നിൽക്കും, എന്റെ സൂപ്പർ ഹീറോ; സിമ്രാന്റെ സീക്രട്ട് ക്രഷ് രജിനികാന്ത്!
സൂപ്പർസ്റ്റാറുകളുടെ സിനിമ പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ ഇടം പിടിക്കും. നടൻ സിനിമ ചെയ്യുന്നത് ഇന്റസ്ട്രിയിലെ ഹിറ്റ് സംവിധായകനൊപ്പം കൂടിയാണങ്കിൽ ഹൈപ്പ് പതിന്മടങ്ങാകും. റിലീസിനോട് അടക്കുമ്പോൾ ടിക്കറ്റ് ബുക്കിങിനായും ആരാധകരുടെ തള്ളികയറ്റമാകും. ആരാധകർ മാത്രമല്ല സിനിമാ താരങ്ങൾ അടക്കം മറ്റുള്ളവരെപ്പോലെ തന്നെ അക്ഷമരായി ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരുന്നു.
അത് രജിനികാന്തിന്റെ കൂലിയുടെ റിലീസിന് വേണ്ടിയായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. രജിനികാന്ത് സിനിമ കൂലി റിലീസ് ചെയ്യുന്ന ദിവസത്തിനായി കാത്തിരുന്നവരുടെ കൂട്ടത്തിൽ സ്റ്റാർ ഹീറോയിൻ സിമ്രാനുമുണ്ട്.

സഹതാരം മാത്രമല്ല സിമ്രാന് രജിനികാന്ത് നടി ഏറ്റവും കൂടുതൽ ആരാധിക്കുന്ന അഭിനേതാവ് കൂടിയാണ്. ചെറുപ്പകാലം മുതൽ തലൈവർ ഫാനാണ് സിമ്രാൻ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സൂപ്പർ സ്റ്റാറിനോടുള്ള തന്റെ സ്നേഹത്തെ കുറിച്ചും ആരാധനയെ കുറിച്ചും സിമ്രാൻ മനസ് തുറന്നു. കുട്ടിക്കാലത്ത് നടന്റെ സിനിമ കാണാൻ രഹസ്യമായി അദ്ദേഹത്തിന്റെ ഷൂട്ടുകൾക്ക് പോകാറുണ്ടായിരുന്നുവെന്ന് സിമ്രാൻ അഭിമുഖത്തിൽ പറഞ്ഞു.
ആരും ശ്രദ്ധിക്കാതെ ഒരു മൂലയിലിരുന്ന് സൂപ്പർസ്റ്റാറിനെ കാണുമായിരുന്നുവെന്നും നടി പറഞ്ഞു. രജിനികാന്തിനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തോട് ഒരു സീക്രട്ട് ക്രഷ് തനിക്ക് ഉണ്ടായിരുന്നുവെന്നും സിമ്രാൻ പറഞ്ഞു. രജിനികാന്ത് ഒരു നടൻ മാത്രമല്ല. അദ്ദേഹം ഒരു വികാരമാണ് എന്നതാണ് സത്യം.
എഴുപത്തിനാല് വയസിൽ എത്തി നിൽക്കുകയാണെങ്കിലും നടന്റെ സ്റ്റൈലിനും സ്വഗിനും ഒരു കുറവും സംഭവിച്ചിട്ടില്ലെന്നത് കൂലി സിനിമ കണ്ടവർക്ക് അറിയാവുന്ന കാര്യമാണ്. കൂലിയിൽ താരം ഫയറാണെന്നും സിമ്രാൻ പറഞ്ഞു. അദ്ദേഹത്തെ ഇപ്പോൾ കണ്ടാലും ഞാൻ കണ്ണെടുക്കാതെ നോക്കി നിൽക്കും. അത്രയേറെ എനിക്ക് ഇഷ്ടമുള്ള നടനാണ് അദ്ദേഹം. രജിനി സാർ എനിക്ക് ഒരു സൂപ്പർ ഹീറോയാണ് എന്നാണ് മുമ്പൊരിക്കൽ നടി പറഞ്ഞത്.
അയൺ മാൻ, സ്പൈഡർ മാൻ തുടങ്ങിയ ഹോളിവുഡ് സൂപ്പർ ഹീറോകൾ വരുന്നതിന് മുമ്പുതന്നെ രജിനികാന്ത് എനിക്ക് ഒരു സൂപ്പർ ഹീറോയെപോലെയായിരുന്നുവെന്നാണ് നടി വെളിപ്പെടുത്തിയത്. തലൈവർ വളരെ സിംപിളും സംയമനം പാലിക്കുന്ന മനുഷ്യനുമാണ്. പേട്ട സിനിമയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണെന്നുമാണ് സിമ്രാൻ പറഞ്ഞത്.

പേട്ടയിൽ രജിനികാന്തിന്റെ നായിക റോളാണ് സിമ്രാൻ ചെയ്തത്. സിനിമയിൽ ഇരുവരും ഒരുമിച്ചുള്ള ഡ്യൂയറ്റും ഹിറ്റായിരുന്നു. ഒരിക്കൽ തൊഴിലാളിയായി ജോലി ചെയ്യുകയും പിന്നീട് സമ്പന്നനാകുകയും സമാധാനപരമായ ജീവിതം നയിക്കുകയും ചെയ്ത ഒരാളുടെ കഥയാണ് കൂലി സിനിമ. ഒരു സാഹചര്യത്തിൽ ശത്രുക്കൾ അയാളെ ആക്രമിക്കാൻ തുടങ്ങുന്നു.
കുടുംബത്തെ രക്ഷിക്കാൻ, പഴയതുപോലെ അയാൾ വീണ്ടും കൂലിയായി മാറി ശത്രുവിനെതിരെ പോരാടാൻ തുടങ്ങുന്നു. രജിനികാന്തിനൊപ്പം ശ്രുതി ഹാസനും പ്രധാന വേഷത്തിൽ സിനിമയിൽ എത്തിയിരുന്നു. ആമിർ ഖാൻ, സത്യരാജ്, നാഗാർജുന അക്കിനേനി, സൗബിൻ ഷാഹിർ, ഉപേന്ദ്ര റാവു തുടങ്ങിയ മുൻനിര താരങ്ങളും സിനിമയിൽ തലൈവർക്കൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 400 കോടി ബോക്‌സ് ഓഫീസ് കലക്ഷന്‍ പിന്നിട്ട് കഴിഞ്ഞു കൂലി.
സിനിമയുടെ അഞ്ച് ദിവസത്തെ ട്രാക്ക്ഡ് കലക്ഷന്‍ 403 കോടി രൂപയാണെന്നാണ് ട്രേഡ് വെബ്സൈറ്റായ സാക്‌നില്‍ക്കും റിപ്പോര്‍ട്ട് ചെയ്യുന്നു. സിമ്രാൻ അവസാനമായി അഭിനയിച്ച് ഹിറ്റായ സിനിമ ടൂറിസ്റ്റ് ഫാമിലിയാണ്.


Click it and Unblock the Notifications











