സിന്ധു മേനോൻ ഇവിടെയുണ്ട്; സിനിമാ ലോകം വിട്ട സിന്ധുവിന്റെ ഇന്നത്തെ ജീവിതം
ഒരു കാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു സിന്ധു മേനോൻ
മലയാളികൾക്ക് സുപരിചിതായ മുഖമാണ് നടി സിന്ധു മേനോന്റേത്. ഒരു കാലത്ത് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ നടി സജീവമായിരുന്നു. നായികയായും സഹ നായികയായുമെല്ലാം സിന്ധു മേനോൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം, മഞ്ചാടിക്കുരു, ഡിറ്റക്ടീവ്, തൊമ്മനും മക്കളും തുടങ്ങിയവയാണ് മലയാളത്തിൽ സിന്ധു മേനോൻ ചെയ്ത ശ്രദ്ധേയ സിനിമകൾ. മലയാളിയായ സിന്ധു ജനിച്ചതും വളർന്നതും ബാംഗ്ലൂരിലാണ്.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളെല്ലാം സിന്ധുവിന് വശമുണ്ട്. സിനിമാ ലോകത്ത് നിന്ന് വർഷങ്ങളായി സിന്ധു മേനോൻ മാറി നിൽക്കുകയാണ്. 2021 ന് ശേഷം സിന്ധുവിനെ മലയാള സിനിമയിൽ കണ്ടിട്ടേയില്ല.
വിവാഹ ശേഷം ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുകയാണ് സിന്ധു. കന്നഡ സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. കന്നഡ സംവിധായകൻ കെവി ജയറാമിന്റെ രശ്മി എന്ന സിനിമയിലൂടെയായിരുന്നു തുടക്കം.

1994 ലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി തുടക്കം കുറിച്ചയാളാണ് സിന്ധു. 1999 ൽ പ്രേമ പ്രേമ പ്രേമ എന്ന സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ പ്രായം 13 മാത്രമായിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ കന്നഡയിൽ നിന്നും സിന്ധുവിന് വന്നു.
2006 ൽ നടി ചെയ്ത പുലിജൻമം എന്ന മലയാള സിനിമയ്ക്ക് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സിന്ധുവിന്റെ കരിയർ ഗ്രാഫ് എല്ലാം ഭാഷകളിലും ഉയർന്നും താഴ്ന്നുമാണ് പോയിക്കൊണ്ടിരുന്നത്.
ചില പരാജയ സിനിമകൾ, പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ എന്നിവ നടിയുടെ കരിയറിനെ ബാധിച്ചിട്ടുണ്ട്. രാജമാണിക്യത്തിൽ ചെയ്ത വേഷം നായിക കഥാപാത്രമായിരുന്നില്ലെങ്കിലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ സിന്ധു മേനോൻ അവതരിപ്പിച്ചു.

മഞ്ചാടിക്കുരു എന്ന സിനിമയിലാണ് നടി മറ്റൊരു ശ്രദ്ധേയ വേഷം ചെയ്തത്. സുധ എന്ന കഥാപാത്രത്തെയാണ് ഈ കന്നഡ സിനിമയിൽ നടി അവതരിപ്പിച്ചത്.
വർഷങ്ങളായി ലൈം ലൈറ്റിൽ കാണാത്ത സിന്ധു മേനോൻ എവിടെന്ന് ഇടയ്ക്ക് ആരാധകർ ചോദിക്കാറുണ്ട്. ഭർത്താവിനും കുടുംബത്തിനുമൊപ്പം ജീവിക്കുകയാണ് സിന്ധു മേനോനിപ്പോൾ. തമിഴ്നാട് സ്വദേശിയായ പ്രഭുവിനെയാണ് സിന്ധു മേനോൻ വിവാഹം കഴിച്ചത്.
ഐടി പ്രൊഫഷണലാണ് നടിയുടെ ഭർത്താവ്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും സിന്ധുവിനും ഭർത്താവിനുമുണ്ട്. സോഷ്യൽ മീഡിയയിൽ മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സിന്ധു പങ്കുവെക്കാറുണ്ട്.
മക്കളുടെ പിറന്നാളോഘോഷങ്ങളുടെയും മറ്റും ചിത്രമാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. സിന്ധുവിന്റെ സ്വന്തം ചിത്രങ്ങൾ വളരെക്കുറച്ച് മാത്രമേ താരം പങ്കുവെച്ചിട്ടുള്ളൂ.
ഒരു കാലത്ത് സിനിമകളിൽ തിളങ്ങി നിന്ന പലരെയും ഇപ്പോൾ പല മാധ്യമങ്ങളിലെയും അഭിമുഖ പരിപാടികളിൽ കാണാം. എന്നാൽ സിന്ധു മേനോൻ ഇതിനും മുഖം കൊടുത്തിട്ടിട്ടില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം യുകെയിലാണ് നടിയുള്ളത്.
സിനിമകൾക്ക് പുറമെ മിനി സ്ക്രീനിലും സിന്ധു മേനോൻ സാന്നിധ്യമറിയിച്ചിരുന്നു. ചില ടെലിവിഷൻ ഷോകളിൽ നടി അവതാരകയായെത്തി. സിന്ധുവുനൊപ്പം സിനിമകളിൽ സജീവമായിരുന്ന മിക്ക നടിമാരും ഇന്ന് സിനിമാ ലോകം വിട്ട് കുടുംബ ജീവിതത്തിലേക്ക് കടന്നു. ചിലർ സീരിയലുകളിൽ മുഖം കാണിച്ചു. ഇതിൽ ചിലർ പിന്നീട് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.


Click it and Unblock the Notifications











