47ാം വയസ്സിലും നടി സിതാര അവിവാഹിത! വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി താരം!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സിതാര. ശാലീനതയുമായെത്തിയ ഈ നായികയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമായിരുന്ന താരം അടുത്തിടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.
നാടുവാഴികള്‍, മഴവില്‍ക്കാവടി, ചാണക്യന്‍, വചനം, ചമയം, ഗുരു തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും ഇന്നും അവിവാഹിതയായി തുടരുകയാണ് താരം. കാവേരിയെന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും സിതാര പ്രശസ്തയായത് പുതുവസന്തമെന്ന ചിത്രത്തിന് ശേഷമായിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം.
മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും സിതാരയ്ക്ക് ലഭിച്ചിരുന്നു. 47 കാരിയായ സിതാര ഇന്നും അവിവാഹിതയായി തുടരുകയാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സിതാര വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
ചെറുപ്രായത്തില്‍ തന്നെ വിവാഹിതയാവുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല സിതാരയ്ക്ക്. ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അച്ഛനുമായി അടുത്ത ബന്ധമായിരുന്നു സിതാരയ്ക്കുണ്ടായിരുന്നത്. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല.

ഒറ്റക്കുള്ള ജീവിതവുമായി പൊരുത്തപ്പെടുകയായിരുന്നു. അങ്ങനെയാണ് വിവാഹം വൈകിയതെന്ന് താരം പറയുന്നു. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് മുന്‍പ് താരം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അതാരാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

ഇടയ്ക്ക് അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു സിതാര. സിനിമകളില്‍ മാത്രമല്ല ടെലിവിഷനിലും സജീവമാണ് താരം. അടുത്തിടെ ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. നായികയായി മാറിയതിന് പിന്നാലെയായി വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.


Click it and Unblock the Notifications











