ആ ചിത്രത്തില്‍ നിന്നും ഒഴിവാകാന്‍ ഞാന്‍ മാക്‌സിമം നോക്കിയിരുന്നു, വെളിപ്പെടുത്തി സിത്താര

By Midhun Raj

തെന്നിന്ത്യന്‍ സിനിമയില്‍ നായികാവേഷങ്ങളില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് നടി സിത്താര. മഴവില്‍ക്കാവടി, വചനം, ജാതകം പോലുളള സിനിമകളിലൂടെയാണ് സിത്താര സിനിമയില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ തമിഴ് ഭാഷകളിലും നടി സജീവമായിരുന്നു. രജനീകാന്തിന്റെ പടയപ്പയിലെ റോള്‍ സിത്താരയുടെയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. കാവേരി എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തില്‍ എത്തിയത്. കാവേരി കഴിഞ്ഞ് ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഒരിടത്ത് എന്ന സിനിമയിലൂടെ സിത്താര വീണ്ടും മലയാളത്തില്‍ സജീവമായി.

sithara

അതേസമയം തന്റെ രണ്ടാമത്തെ മലയാള ചിത്രം ചെയ്യാനുണ്ടായ കാരണം ഒരഭിമുഖത്തില്‍ സിത്താര തുറന്നുപറഞ്ഞിരുന്നു. കാവേരി എന്ന സിനിമ കഴിഞ്ഞു എനിക്ക് വരുന്ന ഓഫര്‍ ജി അരവിന്ദന്‍ സാറിന്റെ സിനിമയിലാണെന്ന് സിത്താര പറയുന്നു. ഒരിടത്ത് എന്ന ചിത്രമായിരുന്നു അത്. ഞാന്‍ പത്തില്‍ പഠിക്കുന്ന സമയമായത് കൊണ്ട് മാക്‌സിമം സിനിമയില്‍ നിന്ന് ഒഴിവാകാന്‍ നോക്കി. പക്ഷേ അരവിന്ദന്‍ സാറിന്റെ ചിദംബരം എന്ന സിനിമ ഞാന്‍ നേരത്തെ കണ്ടിരുന്നു. അതില്‍ അഭിനയിച്ച സ്മിത പാട്ടീല്‍ അന്നത്തെ എന്റെ ഇഷ്ടനായികയാണ്. അത് കൊണ്ട് തന്നെ ഞാന്‍ ആ ഫിലിം കണ്ടിരുന്നു.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

അത് എനിക്ക് നല്ല പോലെ ഇഷ്ടമാകുകയും ചെയ്തു. അരവിന്ദന്‍ സാറിന്റെ സിനിമയിലേക്കുളള വിളി നഷ്ടപ്പെടുത്തരുത് എന്ന് അന്ന് അച്ഛനും പറഞ്ഞപ്പോള്‍ എനിക്കത് ചെയ്യാന്‍ തോന്നി. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. എന്റെ അച്ഛനും അമ്മയും ഒരിക്കലും എന്റെ സിനിമ കാര്യങ്ങളില്‍ ഇടപെടില്ല. ഞാന്‍ തമിഴില്‍ പോയി അഭിനയിക്കണമെന്നോ തെലുങ്കില്‍പോയി അഭിനയിക്കണമെന്നോ ഒന്നും അവര്‍ പറഞ്ഞിട്ടില്ല. ഞാന്‍ തെരഞ്ഞെടുത്ത സിനിമകള്‍ എന്റെ ഫ്രീഡമായിരുന്നു. അഭിമുഖത്തില്‍ സിത്താര വെളിപ്പെടുത്തി.

Read more about: sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X