വീട്ടിലെ മൂത്തപെണ്‍കുട്ടി ആയത് കൊണ്ട് നേരത്തെ കല്യാണം കഴിപ്പിച്ചു; വിവാഹിതയായിട്ട് 23 വര്‍ഷമെന്ന് നടി സ്മിനു
കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ ന്യൂജനറേഷന്‍ അമ്മയായി തിളങ്ങിയ നടിയാണ് സ്മിനു. കെട്ടിയോളാണ് എന്റെ മാലാഖ, ഓപ്പറോഷന്‍ ജാവ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പ്രധാനപ്പെട്ട റോള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ ജീവിതത്തെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ സ്മിനു തുറന്ന് പറയുകയാണ്. വളരെ നേരത്തെ വിവാഹിതയായ ആളാണ് താന്‍. എന്നാല്‍ സിനിമയില്‍ കുറച്ച് പേരെങ്കിലും അറിയുന്നതിന്റെ സന്തോഷത്തിലാണെന്നും നടി പറയുന്നു.
'ബസ് എന്ന സിനിമയുടെ ഓഡിഷന് വേണ്ടി എന്റെ കൂട്ടുകാരി ഷാന്റി ആണ് ഫേസ്ബുക്കില്‍ നിന്നും ഫോട്ടോ എടുത്ത് അയച്ചത്. ഷാന്റിയ്ക്ക് വന്ന അവസരമായിരുന്നു അത്. എന്നാല്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. സിനിമ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്നെ അറിയുന്നവരൊക്കെ പറയുന്നത് ചേച്ചി അഭിനയിക്കുന്നില്ലല്ലോ എന്നാണ്. കാരണം സിനിമയില്‍ കാണുന്ന അതേ രീതിയിലാണ് ഞാന്‍ ജീവിതത്തിലും സംസാരിക്കുന്നത്. കലപില സംസാരിക്കുന്നതാണ് ശീലം.

കെട്ട്യോളാണ് എന്റെ മാലാഖയിലെ അനു ചേച്ചിയെ പോലെയും ഓപ്പറേഷന്‍ ജാവയിലെ തഗ്ഗ് പറയുന്ന അമ്മയെ പോലെയും വാതോരാതെ സംസാരിച്ച് നാട്ടിന്‍ പുറത്ത് താമസിക്കുന്ന കോട്ടയകാരിയാണ് ഞാന്‍. മമ്മൂക്കയെയും ലാലേട്ടനെയും ഒന്ന് ദൂരെ നിന്ന് കാണണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. വലിയ താരങ്ങള്‍ക്കൊപ്പം പ്രശസ്തരായ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. നല്ല ആളുകളെ പരിചയപ്പെടാനും സാധിച്ചു. എല്ലാവരുടെയും പ്രോത്സാഹനം ഉണ്ട്.

ഇപ്പോള്‍ അന്നേച്ചി, ചേച്ചി, ചേച്ചി അമ്മ എന്നൊക്കെയാണ് സ്നേഹവും ബഹുമാനവും കരുതലും നിറഞ്ഞ വിളികള്‍ തനിക്ക് ലഭിക്കാറുള്ളത്. ചങ്ങനാശ്ശേരി അടുത്ത് തൃക്കൊടിത്താനം പീടികപ്പടി എന്ന നാട്ടില്‍ ഒന്നുമല്ലാതായി പോകേണ്ട എന്നെ ഇപ്പോള്‍ കുറെ ആളുകള്‍ അറിയുന്നതില്‍ വലിയ സന്തോഷമുണ്ട് പ്രേക്ഷകര്‍ എന്നെ വീട്ടിലെ അംഗത്തെ പോലെ സ്വീകരിച്ചതിന്റെ ധൈര്യവും ഉണ്ടെന്ന് നടി പറയുന്നു. അതേ സമയം സ്‌കൂളില്‍ പഠിക്കുമ്പോള്‍ സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്ബോള്‍ ടീമംഗമായിരുന്നു എന്നാണ് സ്മിനു പറയുന്നത്.

എന്നാല്‍ വീട്ടിലെ മൂത്ത പെണ്‍കുട്ടി ആയതിനാല്‍ വിവാഹം നേരത്തെ കഴിഞ്ഞു തന്നെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 23 വര്‍ഷമായി. അന്നൊക്കെ പെണ്‍കുട്ടികളുടെ വിവാഹം നേരത്തെ നടത്തുന്നതാണ് പതിവ്. ഭര്‍ത്താവ് സിജോ ബിസിനസ് ചെയ്യുകയാണ്. സ്പോര്‍ട്സ് ഉപേക്ഷിച്ചതില്‍ എനിക്ക് ഒരുപാട് സങ്കടം തോന്നിയിരുന്നു. അടുക്കളയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട സമയം ഒക്കെ കഴിഞ്ഞു. ഞാന്‍ എന്തെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിച്ചത് പപ്പയെ ആയിരുന്നു പക്ഷേ അത് കാണാന്‍ മാത്രം ഇപ്പോള്‍ ഇല്ലെന്നും സ്മിനു സൂചിപ്പിച്ചു.


Click it and Unblock the Notifications











