ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ

നായിക നടിയായി ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് സ്നേഹ. 'ഇങ്ങനെ ഒരു നിലാപക്ഷി' എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന സ്നേഹയ്ക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് തമിഴകത്ത് നിന്നാണ്. ​ഗ്ലാമറസ് റോളുകളോട് നോ പറഞ്ഞ സ്നേഹ ഹോംലി ​ഗേൾ ഇമേജിലാണ് സിനിമാ രം​ഗത്ത് അറിയപ്പെട്ടത്. നടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. 2012 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായവരാണ് സ്നേഹയും പ്രസന്നയും.

2009 ൽ പുറത്തിറങ്ങിയ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് ഇവർ അടുത്തത്. പ്രണയവിവരം ഏറെനാൾ ഇരുവരും മാധ്യമങ്ങൾ അറിയാതെ രഹസ്യമാക്കി വെച്ചു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സ്നേഹ. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് സ്നേ​ഹ മനസ് തുറന്നത്. വിവാഹ ജീവിതത്തിൽ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച് സ്നേഹ സംസാരിച്ചു.

Actress Sneha

പൊസസീവ്നെസും വിശ്വാസവും രണ്ടാണ്. ഓവർ പൊസസീവ് ആകുമ്പോൾ ആ വിശ്വാസം ബാലൻസ് ആകാൻ ബുദ്ധിമുട്ടാണ്. പുറത്തേക്ക് പോകുമ്പോൾ എന്തിനാണ് പോകുന്നത്, എത്ര മണിക്ക് പോകുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കുന്നത് പൊസസീവ്നെസോ ട്രസ്റ്റോ ആയിരിക്കും. അപ്പുറത്തുള്ളയാൾക്ക് കൃത്യമായി അത് മനസിലായാൽ പ്രശ്നമില്ല. ഒരു വിശ്വാസം നിങ്ങൾ ഭാര്യക്ക് കൊടുക്കണം.

ഞാനിവിടെയാണ് പോകുന്നത്, ഇത്ര മണിക്ക് തിരിച്ചെത്തും എന്ന് പറയണം. അവിടെയെത്തിയാൽ സമയം കിട്ടുമ്പോൾ വിളിച്ച് ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാം. ഇത്തരം സിംപിളായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് സ്നേഹ വ്യക്തമാക്കി. വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ തനിക്ക് പൊസസീവ്നെസ് ഉണ്ടായിരുന്നെന്ന് സ്നേഹ തുറന്ന് പറഞ്ഞു.

Actress Sneha

കല്യാണം കഴിഞ്ഞ തുടക്ക നാളുകളിൽ എന്നോട് ഫോൺ ചെയ്ത് പറഞ്ഞാൽ ഞാൻ ശാന്തയാകും. അല്ലെങ്കിൽ അക്ഷമയാകും. പൊസസീവ്നെസ് കൊണ്ടാണത്. വിശ്വാസമില്ലാഞ്ഞിട്ടല്ല. അതേസമയം ഇന്ന് തനിക്ക് ഫോൺ ചെയ്തില്ലെങ്കിലും പ്രശ്നമില്ലെന്ന് സ്നേഹ പറയുന്നു. ഇപ്പോൾ വിളിച്ചാൽ എന്തിനാണ് ഫോൺ ചെയ്യുന്നത്, കുട്ടിക്ക് ഫീഡ് ചെയ്യുകയാണെന്ന് പറഞ്ഞ് ദേഷ്യപ്പെടും. അതൊക്കെ മനോഹരമാണെന്നും സ്നേ​ഹ വ്യക്തമാക്കി.

തനിക്ക് ബ്രേക്കപ്പുണ്ടായിട്ടുണ്ട്. എന്നാൽ അതിൽ ഇന്ന് വിഷമം ഇല്ല. ആ പ്രണയം തകർന്നത് കൊണ്ടാണ് പ്രസന്നയെ പോലെ നല്ലൊരു ഭർത്താവിന് തനിക്ക് കിട്ടിയതെന്നും സ്നേഹ തുറന്ന് പറഞ്ഞു. പ്രണയം തകർന്ന വർഷം തനിക്ക് ഒന്നിലേറെ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും സ്നേഹ ഓർത്തു. ആ വർഷം ഏതാണെന്ന് പറയുന്നില്ല. പക്ഷെ ആ വർഷം ഭയാനകമായിരുന്നു.

ഒരുപാട് പ്രഷർ ഉണ്ടായി. മീഡിയ നിരവധി കാര്യങ്ങൾ അനാവശ്യമായി സംസാരിച്ചു. നരകത്തിലൂടെയാണ് ഞാൻ കടന്ന് പോയത്. അപ്പോഴാണ് ലൗ ബ്രേക്കപ്പുമായത്. പക്ഷെ ആ വർഷം ചെയ്ത സിനിമയ്ക്ക് തനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയെന്നും സ്നേ​ഹ വ്യക്തമാക്കി.

More from Filmibeat

Read more about: sneha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X