രണ്ട് മക്കളായ ശേഷവും ഞാൻ നായിക, വിജയ് പറഞ്ഞത്; മേക്കേർസിനോടും നന്ദി പറയുന്നു; സ്നേഹയുടെ വാക്കുകൾ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് വലിയ താരമൂല്യമുള്ള നായിക നടിയായിരുന്നു സ്നേഹ. നിരവധി സിനിമകളിൽ സ്നേഹ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇന്നും സിനിമാ രം​ഗത്ത് നടി സജീവമാണ്. ഒരു തമിഴ് സിനിമാ അവാർഡ് വേദിയിൽ സ്നേഹ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കരിയറിൽ കടന്ന് വന്ന പാതകളെക്കുറിച്ചാണ് സ്നേഹ സംസാരിച്ചത്.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പ്രശ്നങ്ങൾ, മകളോട് താമസം മാറാൻ രാധിക പറഞ്ഞപ്പോൾ: ശരത്കുമാർ
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പ്രശ്നങ്ങൾ, മകളോട് താമസം മാറാൻ രാധിക പറഞ്ഞപ്പോൾ: ശരത്കുമാർ

പാർത്ഥിപൻ കനവ്, ഓട്ടോ​ഗ്രാഫ്, പൊട്ടാസ് തുടങ്ങിയ സിനിമകൾക്കൊന്നും എനിക്ക് അവാർഡ് ലഭിച്ചിട്ടില്ല. അന്നെനിക്ക് വലിയ വിഷമം ആയിരുന്നു. എനിക്ക് അം​ഗീകാരം ലഭിക്കുന്നില്ലേ എന്ന് തോന്നി. പോകപ്പോകെ എനിക്ക് ശീലമായി. കാരണം അവാർഡിനേക്കാൾ പ്രേക്ഷകരുടെ അം​ഗീകാരം വളരെ പ്രധാനമാണ്. വർഷങ്ങൾക്കിപ്പുറവും നമ്മളുടെ കഥാപാത്രങ്ങൾ സംസാരിക്കപ്പെടുന്നു. അത് വിജയമായി കാണുന്നു. എനിക്കൊപ്പം പ്രവർത്തിച്ച ഫിലിം മേക്കേർ‌സിനോടും സഹതാരങ്ങളോടും നന്ദി അറിയിക്കുന്നു.

Sneha Vijay

കല്യാണം രണ്ട് കുട്ടികളായ ശേഷവും വിജയ് എനിക്കൊപ്പം അഭിനയിക്കാം എന്ന് പറഞ്ഞു. അതിൽ സംവിധായകനോടും പ്രൊഡ്യൂസറോടും കൂടി നന്ദി പറയുന്നു. ആരാധകരോട് വലിയ നന്ദിയുണ്ടെന്നും സ്നേഹ പറഞ്ഞു. ​ഗോട്ട് ആണ് വിജയും സ്നേഹവും അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമ. പൊതുവെ വിജയുടെ നായികമാരായി യുവനടിമാരെയാണ് തെരഞ്ഞെടുക്കാറ്. എന്നാൽ ​ഗോട്ടിൽ സ്നേഹയ്ക്ക് ശ്രദ്ധേയ റോൾ ലഭിച്ചു.

ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള സിനിമയിലൂടെയാണ് സ്നേഹ അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നു. ഈ ഭാഷകളിലാണ് സ്നേഹയ്ക്ക് വിജയം കെെവരിക്കാനായത്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തമിഴ്, തെലുങ്ക് സിനിമകളിൽ വലിയ താരപദവി സ്നേഹയ്ക്ക് ലഭിച്ചു. ​ഗ്ലാമറ‍സ് വേഷങ്ങൾ ചെയ്യാൻ തയ്യാറല്ലായിരുന്ന സ്നേഹ കൂടുതലും ​ഗേൾ നെക്സ്റ്റ് ഡോർ വേഷങ്ങളാണ് ചെയ്തത്. നിരവധി ഹിറ്റുകൾ സ്നേഹയ്ക്കുണ്ട്.

സിനിമാ തിരക്കുകൾക്കിടെ നടി വിവാഹ ജീവിതത്തിലേക്ക് കടന്നു. നടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. 2009 ൽ റിലീസ് ചെയ്ത അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയ്ക്കിടെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലാവുന്നത്. അന്ന് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നപ്പോൾ ഇരുവരും ഇത് തള്ളിക്കളയുകയാണുണ്ടായത്. ഒടുവിൽ 2011 ൽ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹത്തിന് ഒരുങ്ങുകയാണെന്ന് സ്നേഹയും പ്രസന്നയും മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. 2012 ൽ വിവാഹവും നടന്നു. രണ്ട് മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് സ്നേഹയും പ്രസന്നയും.

More from Filmibeat

Read more about: sneha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X