ഞങ്ങൾ വളരെ ഹാപ്പിയാണ്, വിശ്വാസം നിലനിർത്താൻ പറ്റിയാൽ റിലേഷൻഷിപ്പ് മുന്നോട്ട് പോകും; സ്നേഹയും ശ്രീകുമാറും!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരായ മിനിസ്ക്രീൻ താരങ്ങളാണ് സ്നേഹ ശ്രീകുമാറും എസ്.പി ശ്രീകുമാറും. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സിറ്റ്കോമായ മറിമായത്തിലെ പ്രധാന അഭിനേതാക്കളായ ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. രണ്ടുപേരും ഇന്ന് ഒരു ആൺകുഞ്ഞിന്റെ മാതാപിതാക്കളാണ്. സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും പ്രണയദിനത്തിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
തങ്ങൾ വാലന്റൈൻസ് ഡെ എങ്ങനെയാണ് ആഘോഷിച്ചതെന്നാണ് ഇരുവരും പുതിയ വീഡിയോയിൽ പറയുന്നത്. പ്രണയദിനത്തിൽ ഇരുവരും പങ്കുവെച്ച റീൽ വീഡിയോ വൈറലായിരുന്നു. ശ്രീകുമാർ എപ്പോഴും പാടുന്നതിൽ സ്നേഹയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഇംഗ്ലീഷ് സോങ്ങ് ശ്രീകുമാർ പാടി റെക്കോർഡ് ചെയ്ത് റീൽ വീഡിയോയായി മാറ്റി സോഷ്യൽമീഡിയ വഴി ഇരുവരും പങ്കുവെക്കുയാണ് ചെയ്തത്.

രണ്ടുപേരും വെസ്റ്റേൺ സ്റ്റൈലിൽ ഒരുങ്ങി ഇംഗ്ലീഷ് സിനിമകളിലെ നായകനേയും നായികയേയും പോലെയാണ് റീലിലിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമെ മലയാളത്തിൽ സ്നേഹയ്ക്ക് പ്രിയപ്പെട്ട ഒരു കവിത ശ്രീകുമാർ പഠിച്ച് പാടുകയും സ്നേഹ അതിന് നൃത്തം ചെയ്യുകയും ചെയ്ത് പ്രണയദിനം കൂടുതൽ മനോഹരമാക്കി. ആ വീഡിയോയും പുതിയ വ്ലോഗിനൊപ്പം സ്നേഹ പങ്കുവെച്ചിട്ടുണ്ട്.
സാധാരണ ഞങ്ങളുടെ വാലന്റൈൻസ് ഡെ സർപ്രൈസ് കൊടുക്കൽ, പുറത്ത് കറക്കം, കേക്ക് കഴിക്കൽ എന്നിവയൊക്കെ ഉൾപ്പെട്ടതായിരിക്കും. പക്ഷെ ഇത്തവണ ഞങ്ങൾക്ക് അതിനൊന്നും സമയം കിട്ടിയില്ല. ചില ഫങ്ഷൻസിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു. എന്താണ് വാലന്റൈൻസ് ഡെയ്ക്ക് ഗിഫ്റ്റ് വേണ്ടതെന്ന് ചോദിച്ചപ്പോൾ ഒരു കവിത പാടി തരാനാണ് ഞാൻ ശ്രീയോട് പറഞ്ഞത്.
പഠിക്കുന്ന സമയത്ത് അത്യാവശ്യം വായനയുള്ള ആളായിരുന്നു ഞാൻ. ആ സമയത്ത് ഒരുപാട് ഇഷ്ടം തോന്നിയ കവിതയാണ് ആത്മരഹസ്യം. മുമ്പും ഞാൻ ശ്രീക്ക് ഈ കവിത കേൾപ്പിച്ച് കൊടുത്തിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് മൂന്ന്, നാല് തവണ കവിത കേട്ടശേഷം എനിക്ക് വേണ്ടി ശ്രീ അത് കാണാതെ പഠിച്ച് പാടി കേൾപ്പിച്ച് തന്നു. ശ്രീ പാടിയ പാട്ടിന് ഡാൻസ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.
അങ്ങനെ ഈ കവിത ശ്രീ പാടിയപ്പോൾ അതിനൊപ്പം ഞാൻ ചെറിയ രീതിയിൽ നൃത്തം ചെയ്തു. കൃത്യമായ പ്രാക്ടീസൊന്നും ഉണ്ടായിരുന്നില്ല. ഇത് ഞങ്ങൾ യുട്യൂബിൽ അപ്ലോഡ് ചെയ്യാനായി പകർത്തിയിരുന്നു. കുറച്ച് നാളുകൾക്കുശേഷം വീണ്ടും കാണമല്ലോ. ഞങ്ങളുടെ സന്തോഷം എല്ലാവരുമായി പങ്കുവെയ്ക്കുന്നു എന്ന ഉദ്ദേശത്തോടെയാണ് ഈ വീഡിയോ ഇതിനൊപ്പം ചേർത്തതെന്ന് സ്നേഹ പറഞ്ഞു.

ഞാൻ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുന്നയാളാണ് ശ്രീ. അങ്ങനൊരു ആളുണ്ടാവുക എന്നത് ഭാഗ്യമാണ്. രണ്ടുപേർ തമ്മിലുള്ള റിലേഷൻഷിപ്പ് നന്നായി മുന്നോട്ട് പോകാൻ ആദ്യം വേണ്ടത് രണ്ടുപേരും പരസ്പരം കേൾക്കാൻ തയ്യാറാവുക എന്നതാണ്. അങ്ങനെ ചെയ്താൽ റിലേഷൻഷിപ്പ് കൂടുതൽ ബ്യൂട്ടിഫുള്ളാകും. ഞങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. പിന്നെ മാറ്റൊന്ന് വിശ്വസമാണ്. നല്ല രീതിയിൽ രണ്ടുപേർക്കും വിശ്വാസം നിലനിർത്താൻ പറ്റുന്നുണ്ടെങ്കിൽ ആ റിലേഷൻഷിപ്പ് നന്നായിട്ട് മുന്നോട്ട് പോകും.
എന്തായാലും ഞങ്ങൾ വളരെ ഹാപ്പിയാണ്. സുഹൃത്തുക്കളുടെയും സഹായമുണ്ടെന്നുമാണ് ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് സംസാരിച്ച് സ്നേഹയും ശ്രീകുമാറും പറഞ്ഞത്. അടുത്തിടെ ശ്രീകുമാറിന് എതിരെ ലൈഗീകാതിക്രമണ കേസും വിവാദവും വന്നപ്പോഴും കരുത്തും തണലുമായി ഒപ്പം നിന്നത് ഭാര്യ സ്നേഹയായിരുന്നു.


Click it and Unblock the Notifications











