സ്‌നേഹയും ശ്രീകുമാറും മണികണ്ഠനും ഭാര്യയ്ക്കുമൊപ്പം! 4 മാസത്തിന് ശേഷം മറിമായത്തിലേക്ക് താരമെത്തി!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സ്‌നേഹ ശ്രീകുമാര്‍. അഭിനയത്തിന് പുറമെ ഓട്ടംതുള്ളലിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരത്തിന്റെ വിവാഹം നടന്നത് അടുത്തിടെയായിരുന്നു. അഭിനേതാവും ഗായകനുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതനായ ശ്രീകുമാറായിരുന്നു സ്‌നേഹയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത്. മണ്ഡോദരിയും ലോലിതനുമായി മറിമായത്തിലൂടെ ഇവര്‍ ഇരുവരും ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലും എത്തിയിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയായ മറിമായത്തിന് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലോലിതന്റെ ചിരിയായിരുന്നു പ്രധാന ആകര്‍ഷണം. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു ശ്രീകുമാര്‍ പിന്‍വാങ്ങിയത്. സംവിധായകന്‍ മാറിയതോടെ താനും പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. മറിമായത്തില്‍ നിന്ന് മാത്രമല്ല ഉപ്പും മുളകില്‍ നിന്നും ശ്രീകുമാര്‍ പിന്‍മാറിയിരുന്നു. സംവിധായകനുമായി അത്രയും അടുത്ത ബന്ധമായിരുന്നുവെന്നും അദ്ദേഹം ഇല്ലെങ്കില്‍ ഇനി വേണ്ടെന്ന തീരുമാനത്തിലായിരുന്നു താനെന്നും ഇനി ആ രണ്ട് പരമ്പരകളുമായി സഹകരിക്കില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു.

വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് സ്‌നേഹ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മറിമായം കുടുംബത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. വിനോദ് കോവൂരിനൊപ്പം ചിരിച്ച് നില്‍ക്കുന്ന ചിത്രവും സ്‌നേഹ പങ്കുവെച്ചിരുന്നു. 120 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മറിമായം കുടുംബത്തിലേക്ക് എന്നായിരുന്നു സ്‌നേഹ കുറിച്ചത്. താരം തിരികയെത്തിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Sneha

അടുത്തിടെ വിവാഹിതരായ മണികണ്ഠന്‍ ആചാരിക്കും ഭാര്യ അഞ്ജലിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും സ്‌നേഹ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. എപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു ആരാധകരുടെ ചോദ്യം. സ്‌നേഹയും ശ്രീകുമാറും ഒരുമിച്ചെത്തുന്ന നെല്ലിക്കയ്ക്കും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെല്ലിക്കയുമായി തങ്ങളെത്തുന്നുണ്ടെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

Recommended Video

Sreekumar and Sneha Wedding Reception Video | FilmiBeat Malayalam

നല്ലൊരു ഗായകന്‍ കൂടിയായ ശ്രീകുമാറിന്റെ പാട്ടിന് ചുവടുവെച്ചും സ്‌നേഹ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. വിവാഹ ശേഷവും തങ്ങള്‍ ഇരുവരും ഒരുമിച്ചെത്തുമെന്നും തന്റെ നാടകത്തിലും സ്‌നേഹയ്ക്ക് അവസരം നല്‍കുമെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു. കാലജീവിതത്തിന് ശക്തമായ പിന്തുണയാണ് ശ്രീ നില്‍കുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും മുന്‍പ് സ്‌നേഹ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X