'എന്റെ ആദ്യത്തെ പേര് സോയ എന്നായിരുന്നു, ആ ചെറുക്കൻ കാരണം പേര് മാറ്റി, ഡിപ്രഷൻ ഇടയ്ക്കിടെ വരും'; സ്നേഹ
എനിക്ക് ഇടയ്ക്കിടെ ഡിപ്രഷൻ വരും. അഞ്ച് മിനിറ്റ് കൂടുമ്പോൾ ചിലപ്പോൾ ഡിപ്രഷനിലാകും. പിന്നെ എന്റെ ജീവിതത്തിൽ വരുന്ന നെഗറ്റീവ് ആലോച്ചിച്ച് ഞാൻ സമയം കളയാറില്ല
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. അഭിനയവും പാട്ടുമൊക്കെയായി ആക്ടീവാണ് ഇരുവരും. സ്വഭാവികതയോടെ അഭിനയിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള കഴിവുണ്ട് ഇവര്‍ക്ക്. 2019 ലായിരുന്നു ഇരുവരും വിവാഹിതരായത്.
അടുത്ത സുഹൃത്തുക്കളായ ഇരുവരും ജീവിതത്തിലും ഒന്നിക്കാനായി തീരുമാനിച്ചപ്പോള്‍ ഇരുകുടുംബവും അത് അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ ഇരുവരും ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.

വിവാഹശേഷം തന്റേയും ശ്രീകുമാറിന്റേയും വിശേഷങ്ങൾ സ്നേഹ പങ്കുവെക്കാറുള്ളത് സ്വന്തം യുട്യൂബ് ചാനൽ വഴിയാണ്. തങ്ങൾക്ക് ഒരു കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന സന്തോഷം ആദ്യമായി ഇരുവരും പങ്കിട്ടത് സ്വന്തം ചാനലിലൂടെയായിരുന്നു.
കഴിഞ്ഞ ദിവസം ശ്രീകുമാറിന് സർപ്രൈസ് ബർത്ത്ഡെ സെലിബ്രേഷൻ നടത്തിയതിന്റെ വിശേഷം പങ്കിട്ട് സ്നേഹ എത്തിയിരുന്നു. ഇപ്പോഴിത വളരെ നാളുകളായി തങ്ങളുടെ പ്രേക്ഷകർ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് സ്നേഹയും ഭർത്താവ് ശ്രീകുമാറും.
'ശ്രീ ഇടയ്ക്ക് ചക്കപ്പഴത്തിലെ ഉത്തമനായി അശ്വതിയുടെ കഥാപാത്രമായ ആശയോട് ഡയലോഗ് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇത് എന്നോട് പറഞ്ഞ ഡയലോഗാണല്ലോയെന്ന്. ഉത്തുവണ്ണനെപ്പോലെ ഹൈപ്പർ അല്ല ശ്രീകുമാർ.'
'എന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും ഞാൻ പ്രഡിക്ട് ചെയ്ത കാര്യങ്ങളല്ല. എംഎ തിയേറ്റർ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാടകത്തിൽ അഭിനയിക്കാൻ അവസരം വന്നത്. പിന്നീട് എംഫിൽ പഠിക്കാൻ പോയപ്പോൾ മറിമായത്തിൽ അവസരം കിട്ടി.'
'ഒരു എപ്പിസോഡിൽ അഭിനയിക്കാനായി പോയതാണ് ഞാൻ പിന്നീട് പരിപാടി ഹിറ്റായതോടെ അതിൽ തന്നെ തുടരുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രണയം സംഭവിച്ച സമയം ഞങ്ങൾക്കും കൃത്യമായി അറിയില്ല. പക്ഷെ ഞങ്ങൾ ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. മാസത്തിൽ ഇരുപത് ദിവസത്തോളം ശ്രീക്ക് ചക്കപ്പഴം ഷൂട്ടുണ്ട്.'
'ഇടയ്ക്ക് സിനിമകളും ചെയ്യാറുണ്ട്. ആ തിരക്കുകൾ കാരണം മറിമായത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ഷൂട്ടിങ് തിരക്കായതുകൊണ്ടാണ് കവർ സോങുകൾ ചെയ്യാത്തത്. ഇനിയും അത്തരം കവർ സോങുകൾ ചെയ്യും.'

'എനിക്ക് ഇടയ്ക്കിടെ ഡിപ്രഷൻ വരും. അഞ്ച് മിനിറ്റ് കൂടുമ്പോൾ ചിലപ്പോൾ ഡിപ്രഷനിലാകും. പിന്നെ എന്റെ ജീവിതത്തിൽ വരുന്ന നെഗറ്റീവ് ആലോച്ചിച്ച് ഞാൻ സമയം കളയാറില്ല അടുത്തത് എന്ത് എന്നെ ചിന്തിക്കാറുള്ളു. ലൈഫ് എപ്പോഴും ഒരേ ഗ്രാഫിൽ പോകില്ലല്ലോ. നമ്മൾ തന്നെ സ്വയം സന്തോഷിപ്പിക്കണം. മറ്റുള്ളവർ സന്തോഷിപ്പിക്കുമെന്ന് കരുതി ഇരിക്കരുത്.'
'സത്യത്തിൽ എനിക്ക് അച്ഛനും അമ്മയും എന്നെ പേരിടൽ ചടങ്ങിന് വിളിച്ച പേര് സോയ എന്നായിരുന്നു. ആ പേരും കൊണ്ട് ഞാൻ നഴ്സറിയിൽ പോയി. അവിടെ ചെന്നപ്പോൾ ഒരു കുരുത്തം കെട്ട ചെക്കൻ എന്നെ സോയാബീനെന്ന് വിളിച്ചു.'
'അത് എനിക്കിഷ്ടപ്പെട്ടില്ല. അങ്ങനെ സ്കൂളിൽ ചേരുന്ന സമയം വന്നപ്പോൾ അച്ഛനോട് പേര് മാറ്റണമെന്ന് പറഞ്ഞു. അച്ഛന്റെ പെങ്ങളുടെ മകനാണ് എനിക്ക് സ്നേഹ എന്ന പേര് സജസ്റ്റ് ചെയ്തത്. അച്ഛന്റെ പേര് ശ്രീകുമാർ എന്നാണ്' സ്നേഹ ശ്രീകുമാർ പറഞ്ഞു. 'അമ്മയാവുകയാണെന്നറിഞ്ഞിട്ട് കുറച്ച് ദിവസമായി. ഡോക്ടറെ കണ്ട് എല്ലാം ഓക്കെയായതിന് ശേഷം പറയാമെന്ന് കരുതിയതാണ്.'
'11 ആഴ്ചയായപ്പോഴാണ് വിശേഷം ഉണ്ടെന്നറിഞ്ഞത്. പിസിഒഡി ഉണ്ടായിരുന്നതിനാല്‍ ഡേറ്റ് കറക്റ്റായിരുന്നില്ല. ഇടയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അസ്വസ്ഥത തോന്നിയിരുന്നു. അങ്ങനെ ഡോക്ടറെ കണ്ടപ്പോഴാണ് ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞത്. അപ്പോഴാണ് ഉള്ളിലൊരാളുണ്ടെന്ന് അറിഞ്ഞത്. ഏറ്റെടുത്തൊരു പ്രോഗ്രാം ഉണ്ടായിരുന്നതിനാല്‍ ദുബായിലേക്ക് പോയിരുന്നു. വിസ സെറ്റാക്കി ശ്രീയേയും കൂട്ടിയാണ് പോയതെന്നുമായിരുന്നു' ഗർഭിണിയായ സന്തോഷം പങ്കുവെച്ച് സ്നേഹ അടുത്തിടെ പറഞ്ഞത്.


Click it and Unblock the Notifications