'രാത്രി ഞങ്ങളെ അമ്മ ഇറക്കി വിട്ടു..., ചേട്ടാ എന്നാണ് അവനെ മോൻ വിളിക്കുന്നത്, ഗർഭകാലത്ത് കെയർ ചെയ്തതും ഓസ്കാർ'

കൂട്ടുകൂടാന്‍ വീട്ടിലൊരു അരുമ മൃഗമോ പക്ഷിയോ എത്തുമ്പോള്‍ വര്‍ഷങ്ങള്‍ നീളുന്ന സവിശേഷ ബന്ധത്തിനാണ് തുടക്കമാവുന്നത്. പുതിയ ചങ്ങാതി നന്നായാല്‍ ഉടമയുടെ ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാകും. ചേര്‍ച്ചയില്ലാത്ത പങ്കാളിയെങ്കില്‍ ഇരുകൂട്ടരുടെയും ജീവിതം ദുരിതമാവുകയും ചെയ്യും. ഒട്ടുമിക്ക സെലിബ്രിറ്റികളും നല്ലയിനം വളർത്തുനായകൾ സ്വന്തമായുള്ളവരാണ്. സീരിയൽ-സിനിമാ താരം സ്നേഹ ശ്രീകുമാറിനും ഒരു വളർത്ത് നായയുണ്ട്. ഓസ്കാർ എന്ന് പേരിട്ടിരിക്കുന്ന നായ ബീഗിൾ ബ്രീഡാണ്.‍

സ്നേഹയുടെ സോഷ്യൽമീഡിയ പേജ് മുഴുവൻ നിറഞ്ഞ് നിൽക്കുന്നതും ഓസ്കാറാണ്.‍ നാല് വർഷമായി ഓസ്കാർ ഒപ്പമുണ്ടെങ്കിലും പ്രിയപ്പെട്ട പെറ്റ് ഡോ​ഗിനെ കുറിച്ച് വിശദമായി എവിടെയും സ്നേഹ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്രത്തോളം ആത്മബന്ധം സ്നേഹയും ഓസ്കാറും തമ്മിലുണ്ടെന്ന് താരത്തിന്റെ ആരാധകർക്കും അറിയില്ലായിരുന്നു.

Sneha Sreekumar Pet Dog Oscar

ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പ്രിയപ്പെട്ട പെറ്റ് ഡോ​​ഗിനെ കുറിച്ച് സ്നേഹ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നായകളെ ഭയമുണ്ടായിരുന്ന വ്യക്തിയായിരുന്നു താനെന്നും എന്നാൽ ഓസ്കാർ വന്നശേഷം അതെല്ലാം മാറിയെന്നും സ്നേഹ പറയുന്നു. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഓസ്കാറിന് നാല് വയസായി. നാല് വർഷമായി എന്റെ അടുത്ത് വന്നിട്ട്. ഒരുപാട് പൂച്ചകൾ ഉള്ള ആളായിരുന്നു ഞാൻ.

മുമ്പ് എനിക്ക് ഡോ​ഗ്സിനെ പേടിയായിരുന്നു. നായ്ക്കളെ വളർത്തുന്ന വീട്ടിൽ പോലും ഞാൻ പോകാറില്ലായിരുന്നു. ഓസ്കാറിന്റെ ബ്രീഡ് ബീ​ഗിളാണ്. ഒരു ദിവസം ശ്രീയാണ് ഇങ്ങനൊരു നായക്കുട്ടിയെ കൊണ്ടുവരുന്നുണ്ടെന്ന് പറഞ്ഞത്. പറ്റില്ല ഞാൻ എന്റെ വീട്ടിൽ പോകുമെന്നാണ് അന്ന് മറുപടി കൊടുത്തത്. എനിക്ക് അന്നൊക്കെ ഡോ​ഗ്സിനെ ഭയങ്കര പേടിയായിരുന്നു.

വഴിയിലൂടെ നടന്ന് പോകുമ്പോൾ എന്റെ പേടി സെൻസ് ചെയ്ത് നായകൾ എന്നെ കടിക്കാൻ ഓടിച്ചിട്ടുണ്ട്. കൊണ്ടുവരരുതെന്ന് പറഞ്ഞിട്ടും ശ്രീ കൊണ്ടുവന്നു. ഒന്നും ചെയ്യേണ്ട ഫുഡ് മാത്രം കൊടുത്താൽ മതിയെന്നാണ് ശ്രീ എന്നോട് പറഞ്ഞത്. നായയെ വീട്ടിൽ കൊണ്ടുവന്നശേഷം ശ്രീ ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിനായി ഹൈ​ദരാബാദിൽ പോയി. പിന്നെയുള്ള ദിവസം ഞാനും ഓസ്കാറും മാത്രമായിരുന്നു വീട്ടിൽ.

അന്ന് മുതൽ ഇപ്പോൾ വരെ ഓസ്കാറിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാനാണ്. ഒരു ദിവസം ശ്രീ ഷൂട്ടിന് പോയപ്പോൾ ഞാൻ ഓസ്കാറിനെയും കൊണ്ട് എന്റെ വീട്ടിൽ ചെന്നു. പക്ഷെ അവനെ വീട്ടിൽ കേറ്റാൻ അമ്മ സമ്മതിച്ചില്ല. മാത്രമല്ല അന്ന് രാത്രി എന്നേയും ഓസ്കാറിനേയും അമ്മ ഇറക്കി വിട്ടു. പക്ഷെ ഇപ്പോൾ എന്റെ വീട്ടിൽ എല്ലാവർക്കും ഓസ്കാറിനെ ഭയങ്കര ഇഷ്ടമാണ്. ബീ​ഗിൾ ബ്രീഡിലുള്ള നായകൾ ഹൈപ്പറാണ്.

Sneha Sreekumar Pet Dog Oscar

പക്ഷെ ഓസ്കാർ ഞാൻ എന്ത് പറഞ്ഞാലും കേൾക്കും. ഇന്നേവരെ വീട്ടിലെ ഒരു സാധനവും ഓസ്കർ നശിപ്പിച്ചിട്ടില്ല. ഞാൻ ദേഷ്യപ്പെടുന്നതും അവനും സങ്കടമാണ്. എന്റെ മകനെ പുറത്ത് നിന്ന് വന്ന ആരെങ്കിലും എടുക്കാൻ അവൻ സമ്മതിക്കില്ല. കൊണ്ടുപോകുമോയെന്ന ടെൻഷനാണ്. എപ്പോഴും വാവയ്ക്ക് അവൻ കാവലുണ്ടാകും. ഗർഭകാലത്ത് എന്നെ കെയർ ചെയ്തതും ഓസ്കാറാണ്. ഞാൻ ബാത്ത്റൂമിൽ പോയിട്ട് തിരികെ വരാൻ കുറച്ച് വൈകിയാൽ പോലും അവന് ടെൻഷനാണ്.

ഞാൻ ​ഗർഭിണിയായശേഷം അവൻ എന്റെ ദേഹത്ത് കേറാറില്ലായിരുന്നു. മടിയിലും ഇരിക്കാറില്ലായിരുന്നു. കുഞ്ഞിന്റെ അനക്കം അറിയാൻ അവൻ തല വയറിനോട് ചേർത്ത് വെക്കുമായിരുന്നു. പത്ത് നാൽപ്പത് മലയാളം വാക്കുകൾ അവന് അറിയാം. നാല് വയസായെങ്കിലും കുട്ടികളുടെ മനസാണ്.

മോനും ഓസ്കാറിനെ ഇഷ്ടമാണ്. ചേട്ടാ എന്നാണ് അവൻ വിളിക്കുന്നത്. ഞാനാണ് അങ്ങനെ വിളിക്കാൻ മോൻ കേദാറിനെ പഠിപ്പിച്ചത്. എന്റെ ഓൺലൈൻ സ്റ്റോറിന്റെ പേരും ഓസ്ക്കിയെന്നാണ്. അവൻ എന്റെ മകൻ തന്നെയാണെന്നാണ് സനേഹ ശ്രീകുമാർ‌ വളർത്തുനായയെ കുറിച്ച് വാചാലയായി പറഞ്ഞത്.

More from Filmibeat

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X