Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
വിവാഹശേഷം ആദ്യമായി ഒരുമിച്ച് ഷൂട്ടിംഗ്!ചിത്രം പങ്കുവെച്ച് സ്നേഹ ശ്രീകുമാര്‍! കാണൂ!
അടുത്തിടെയായിരുന്നു സ്നേഹയും ശ്രീകുമാറും വിവാഹിതരായത്. മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ് ജീവിതമെന്ന് സ്നേഹ നേരത്തെ പറഞ്ഞിരുന്നു. കലാജീവിതത്തിന് ശക്തമായ പിന്തുണയാണ് ശ്രീ നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുന്ന നായികമാരുടെ ഇടയിലേക്കായിരിക്കുമോ സ്നേഹയും പോവുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അഭിനയ ജീവിതം തുടരുമെന്നും അതിനുള്ള സകലപിന്തുണയും താന്‍ നല്‍കുമെന്നുമായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.
വിവാഹശേഷം അഭിമുഖങ്ങളിലും മറ്റും പങ്കെടുത്തിരുന്നുവെങ്കിലും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. പരസ്യത്തിലൂടെ തങ്ങള്‍ വീണ്ടും ഒരുമിച്ച് എത്തുകയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സ്നേഹ ഇപ്പോള്‍. വിവാഹത്തിന് ശേഷമുള്ള ആദ്യ ഷൂട്ടിന്റെ സന്തോഷത്തിനൊപ്പം ഫോട്ടോയും സ്നേഹ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിവാഹശേഷമുള്ള ഇടവേള അവസാനിപ്പിച്ച് മറിമായത്തിലേക്ക് സ്നേഹ നേരത്തെ ജോയിന്‍ ചെയ്തിരുന്നു.

പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് ശ്രീകുമാര്‍. അതിന് വേണ്ടിയാണ് താടിയും മുടിയും വളര്‍ത്തിയതെന്ന് സ്നേഹ പറഞ്ഞിരുന്നു. വിവാഹത്തിന് ഈ രൂപത്തിലല്ലാതെ വന്നൂടായിരുന്നോയെന്ന് ചോദിച്ചതിനെക്കുറിച്ചുള്ള വിശദീകരണം നേരത്തെ സ്നേഹ നല്‍കിയിരുന്നു. താടിയും മുടിയും വെട്ടാനല്ല മറിച്ച് വൃത്തിയാക്കി വെക്കാനായിരുന്നു പറഞ്ഞത്. അമ്പലത്തിലെത്തിയപ്പോള്‍ ശ്രീയുടെ കോലം കണ്ട് ഞെട്ടിയിരുന്നുവെന്നും സ്നേഹ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനിടയിലായിരുന്നു സിനിമയ്ക്ക് വേണ്ടിയാണ് താടിയും മുടിയും വളര്‍ത്തുന്നതെന്ന് പറഞ്ഞത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ