അവരുമായി നല്ല മത്സരം ഉണ്ടായിരുന്നതായി ശോഭന, സിനിമയില്‍ നിന്ന് പുറത്തുകടന്ന ശേഷമാണ് അടുക്കുന്നത്

മലയാളി പ്രേക്ഷകരുടെഏക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ശോഭന. 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ശോഭനയെ തേടി ഹിറ്റ് ചിത്രങ്ങളെത്തുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു 1984 മുതൽ 2000 വരെ സിനിമയിൽ സജീവമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബോളിവുഡ്, ഇംഗ്ലീഷ് തുടങ്ങി ഭാഷകളിലും നടി അഭിനയിച്ചിരുന്നു.

Sobhana

അഭിനയത്തിന് ഇടവേള കൊടുത്ത നടി നൃത്തത്തിൽ സജീവമാവുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം 2020 ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന മടങ്ങി എത്തുകയായിരുന്നു. ചിത്രം വൻ വിജയമായിരുന്നു. ഇപ്പോഴിത ആദ്യകാലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായിരുന്ന മത്സരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകൾ ഇങ്ങനെ...രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയില്‍ നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതര്‍ ഉണ്ടാകും. സുഹാസിനിയാണ് മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക്കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്‌നേഹവുമുണ്ട്.

എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ്. ഒരുപാട് വര്‍ഷങ്ങളായുള്ള സൗഹൃദം. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവര്‍ക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്, ശോഭന പറയുന്നു. ബാലതാരമായി സിനിമയിലെത്തി പതിനാലാമത്തെ വയസിലാണ് നായികയാവുന്നത്. . തന്റെ വ്യക്തിത്വം രൂപം കൊണ്ടത് പോലും സിനിമാ മേഖലയിലൂടെയാണെന്ന് ശോഭന പറയുന്നു.

"സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികള്‍ സ്‌കൂളിലും കോളേജിലും പോകുമ്പോള്‍, ഞാന്‍ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകള്‍ക്കൊപ്പം. കഴിവുള്ള സംവിധായകര്‍, താരങ്ങള്‍ അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മള്‍ കുറേ ആളുകളെ കാണുന്നു. പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു, ശോഭന പറയുന്നു.

കൂടാതെ മഞ്ജു വാര്യരെ കുറിച്ചും ശോഭന പറയുന്നുണ്ട്. മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നടിയെ കുറിച്ച് ചോദിച്ചപ്പോഴാണ മഞ്ജുവിന്റെ പേര് വെളിപ്പെടുത്തിയത്. ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ടെങ്കിലും ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്നായിരുന്നു ശോഭനയുടെ മറുപടി. നല്ല, ശക്തമായ കുറേ കഥാപാത്രങ്ങള്‍ മഞ്ജുവിന് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ശോഭന പറയുന്നു .

എന്നും ചെറുപ്പമായി ഇരിക്കുന്നതിന്റെ രഹസ്യവും നടി വെളിപ്പെടുത്തുന്നുണ്ട്.പ്രായമാകുന്നത് ഒരു സ്വാഭാവികപ്രക്രിയയാണ്. നമ്മള്‍ പ്രായത്തിനെ എതിര്‍ക്കാതെ സ്വീകരിച്ചാല്‍, സന്തോഷം തരുന്ന അനുഭവം തന്നെയാണത്. കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും ആസ്വദിക്കാന്‍. മുപ്പതുകളിലും നാല്പതുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം. പിന്നെ നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം, മനസ്സ്...പിന്നെ എല്ലാക്കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.'എനിക്ക് ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാനിഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ ഒരു പോസിറ്റീവ് സ്‌പേസ് കണ്ടെത്താന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നൃത്തം പഠിപ്പിച്ചുകൊടുക്കാന്‍ എനിക്കൊരുപാട് ഇഷ്ടമാണ്. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരുമായി ഇടപെടുന്നത് സന്തോഷം തരുന്ന കാര്യമാണെന്നു നടി പറയുന്നു..'

More from Filmibeat

Read more about: sobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X